ദില്ലിയില്‍ മലയാളിയെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് രാജ്യസഭ ടിവി പ്രൊഡ്യൂസറുടെ പിതാവ്
ദില്ലി: ദില്ലിയില്‍ മലയാളിയെ കുത്തിക്കൊന്നു. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച വിജയകുമാര്‍ ആണ് കൊല്ലപ്പെട്ടത്. 65 വയസ്സായിരുന്നു. രാജ്യസഭ ടിവിയിലെ പ്രൊഡ്യൂസര്‍ ആയ അമ്പിളിയുടെ പിതാവാണ് വിജയകുമാര്‍.
ദില്ലി മയൂര്‍ വിഹാറിലെ സമാചാര്‍ അപ്പാര്‍ട്ട്‌മെന്റിലാണ് വിജയകുമാര്‍ താമസിച്ചിരുന്നത്. ഭാര്യയും ഒപ്പം ഉണ്ടായിരുന്നു. മകളും ഭര്‍ത്താവും ഇതേ ഹൗസിങ് കോംപ്ലക്‌സിലെ മറ്റൊരു ഫ്‌ലാറ്റിലാണ് താമസം.

ജൂലായ് 20 ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കൊലപാതക വിവവരം പുറത്തറിയുന്നത്. മകള്‍ അമ്പിളി അച്ഛനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ചില്ല. തുടര്‍ന്ന് ഫ്‌ലാറ്റിലെത്തി നോക്കിയപ്പോഴാണ് വിജയകുമാര്‍ കുത്തേറ്റ് മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്.
വിജയകുമാറിന്റെ ഭാര്യ ഇൻകം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരിയാണ്. വീട്ടില്‍ സഹായത്തിന് നിന്നിരുന്ന ആളെ സംഭവത്തിന് ശേഷം കാണാതായിട്ടുണ്ട്.
ഹൗസിങ് കോംപ്ലക്‌സില്‍ ഒമ്പതിടങ്ങളില്‍ സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. അനുവാദമില്ലാതെ ആര്‍ക്കും അകത്ത് കടക്കാന്‍ കഴിയില്ലെന്നാണ് ഹൗസിങ് കോംപ്ലക്‌സിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുള്ളത്.












Click it and Unblock the Notifications