കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസിയ്ക്ക് എന്തും ചെയ്യാം, ഞങ്ങളെ പിന്നെ അറിയിച്ചാല്‍ മതി: കെസി വേണുഗോപാല്‍; കെ വി തോമസ് പുറത്തേക്ക്?

Google Oneindia Malayalam News

കൊച്ചി: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ നിരന്തരം വെല്ലുവിളിക്കുന്ന മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ വി തോമസ് പാര്‍ട്ടിയ്ക്ക് പുറത്തേക്കെന്ന സൂചന. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെ പിന്തുണയ്ക്കുമെന്ന് ഇന്ന് കെ വി തോമസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി നടപടിയ്ക്ക് കളമൊരുങ്ങിയത്. നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും കെ വി തോമസ് പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വം കെ വി തോമസിനെ പുറത്താക്കാനുള്ള നീക്കം ശക്തമാക്കിയത്. കെ വി തോമസിനെതിരെ സംസ്ഥാന ഘടകത്തിന് അച്ചടക്ക നടപടി സ്വീകരിക്കാം എന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചാല്‍ നടപടിയെടുക്കാനുള്ള അധികാരം സംസ്ഥാന ഘടകത്തിനുണ്ടെന്നും നടപടി എടുത്ത ശേഷം എ ഐ സി സിയെ അറിയിച്ചാല്‍ മതിയെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

നടിയെ ആക്രമിച്ച ദിവസത്തെ യാത്ര ദിലീപും സംഘവും പുനരാവിഷ്‌കരിച്ചു? ദൃശ്യങ്ങള്‍ പുറത്ത്നടിയെ ആക്രമിച്ച ദിവസത്തെ യാത്ര ദിലീപും സംഘവും പുനരാവിഷ്‌കരിച്ചു? ദൃശ്യങ്ങള്‍ പുറത്ത്

1

കോണ്‍ഗ്രസുകാരനായിരിക്കുകയും സി പി ഐ എമ്മിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പറയുകയും ചെയ്യുന്നത് ഒന്നൊന്നര തമാശയാണെന്നാണ് കെ വി തോമസിന്റെ പ്രഖ്യാപനത്തിന് കെ സി വേണുഗോപാല്‍ നല്‍കിയ മറുപടി. ആര് പാര്‍ട്ടി വിട്ട് പോകും ആരു പോകുന്നു എന്നതിനേക്കാള്‍ ചിന്തന്‍ ശിബിരത്തിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. തൃക്കാക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് താന്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ വി തോമസ് പ്രഖ്യാപിച്ചത്.

2

2018 മുതല്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസുകാരനായി താന്‍ തുടരുമെന്നും കെ വി തോമസ് ആവര്‍ത്തിച്ചു. താന്‍ മുഖ്യമന്ത്രിക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കുന്നതിനെ കുറ്റം പറയുന്നവര്‍ മുന്‍പ് കരുണാകരന്‍ ഇടതുമുന്നണിക്ക് ഒപ്പം പോയതും ഭരണത്തില്‍ പങ്കാളികളായ ചരിത്രവും ഓര്‍മ്മിക്കണമെന്നും കെ വി തോമസ് പറഞ്ഞു. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കൊപ്പം സമരത്തില്‍ പങ്കെടുത്തത് തെറ്റാണെന്ന് അന്ന് കെ പി സി സി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിഞ്ഞില്ലേ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

3

ഇപ്പോള്‍ എല്‍ ഡി എഫിനെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയം മാത്രമായി കാണേണ്ടതില്ലെന്നും വികസനമാണ് ചര്‍ച്ചാ വിഷയമാകേണ്ടതെന്നും കെ വി തോമസ് വ്യക്തമാക്കി. കേരളത്തിന്റെ വികസത്തില്‍ ഒരുമിച്ചു നില്‍ക്കുന്നതിന് പകരം എല്ലാത്തിനേയും എതിര്‍ക്കുന്നത് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കണ്ണൂരില്‍ ഏപ്രിലില്‍ നടന്ന സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നടത്തുന്ന സെമിനാറില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കാനാണെങ്കില്‍ പുറത്താക്കട്ടെയെന്ന് താന്‍ പറഞ്ഞിട്ടുണ്ടെന്നും കണ്ണൂരില്‍ പോയാല്‍ പുറത്താക്കുമെന്നായിരുന്നു അന്ന് പറഞ്ഞത്. എന്നിട്ടിപ്പോള്‍ എന്തായെന്നും കെ വി തോമസ് വെല്ലുവിളിച്ചിരുന്നു.

4

തന്നെക്കാളും കൂടുതല്‍ തവണ മത്സരിച്ചവരും പ്രായമായവരും പാര്‍ട്ടിയില്‍ പദവികള്‍ വഹിക്കുന്നുണ്ടെന്നും ജോ ജോസഫ് ജയിക്കണം എന്ന ആഗ്രഹത്തോടെയാണ് പ്രചാരണത്തിന് ഇറങ്ങുന്നതെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു. തൃക്കാക്കരയിലെ ജയവും തോല്‍വിയും തന്റെ നിലപാടിനെ ബാധിക്കില്ലെന്നും പെയ്ഡ് ടീമാണ് സോഷ്യല്‍ മീഡിയയില്‍ തനിക്ക് എതിരെ പ്രചരണം നടത്തുന്നതെന്നും ഈ രീതിയില്‍ ആണ് കോണ്‍ഗ്രസ് പോകുന്നത് എങ്കില്‍ ദേശീയ തലത്തില്‍ വലിയ പ്രതിസന്ധി ഉണ്ടാകുമെന്നും കെ വി തോമസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Recommended Video

cmsvideo
മമ്മൂട്ടിയെ കണ്ട് വോട്ട് തേടി ഉമ തോമസ് | Oneindia Malayalam

ക്യൂട്ട്‌നെസ് ഓവര്‍ലോഡഡ്; അന്‍സിബയുടെ വൈറല്‍ ചിത്രങ്ങള്‍

English summary
Senior leader KV Thomas may be expelled from the Congress party soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X