കോണ്‍ഗ്രസിന് തിരിച്ചടി: കണ്ണൂരിലെ മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ട് എന്‍സിപിയില്‍ ചേര്‍ന്നു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന എംപി മുരളി എന്‍സിപിയില്‍ ചേര്‍ന്നു. മുന്‍ കെപിസിസി സെക്രട്ടറിയായിരുന്ന എംപി മുരളി ജില്ലയില്‍ കോണ്‍ഗ്രസിന്റെ വവിധ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ സുധാരനെ കെപിസിസി അധ്യക്ഷനാക്കിയത് മുതല്‍ പാര്‍ട്ടിയോട് ഇടഞ്ഞ് നില്‍ക്കുകയായിരുന്നു.
കണ്ണൂര്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ എ ഗ്രൂപ്പ് നേതാവായിരുന്ന എംപി മുരളി സുധാകര വിരുദ്ധ ചേരിയിലെ പ്രമുഖനുമായിരുന്നു. എറണാകുളത്ത് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പടേയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ പാര്‍ട്ടി അംഗത്വം നല്‍കി.
ബറോസ് ലുക്കില്‍ കിടുക്കി ബിഗ് ബോസ് താരം സായ് വിഷ്ണു: വൈറലായി ചിത്രങ്ങള്‍

എന്‍സിപിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് എംപി മുരളി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലിയിലേയും സംസ്ഥാനത്തേയും തിരിച്ചടികള്‍ക്ക് പിന്നാലെ ജൂണ്‍ എട്ടിന് കെപിസിസി സെക്രട്ടറി സ്ഥാനം എംപി മുരളി രാജിവെച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വലിയ വിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു രാജി.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് മാത്രമല്ല, സംസ്ഥാനത്ത് ഉമ്മന്‍ചാണ്ടിയെ പോലുള്ള മുതിര്‍ന്ന നേതാക്കളെപ്പോലും വിശ്വാസത്തിലെടുത്ത് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോവാന്‍ ഹൈക്കമാന്‍ഡ് തയ്യാറാവില്ലെന്നും ആരോപിച്ചായിരുന്നു കെപിസിസി സെക്രട്ടറി സ്ഥാനം രാജിവെച്ചത്.

പാര്‍ട്ടി തെറ്റ് തിരുത്തി മുന്നോട്ട് പോവണമെന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ പദവി രാജിവെച്ചത്. എന്നാല്‍ രാജിക്ക് ശേഷം കടുത്ത അവഗണനയാണ് സംസ്ഥാന, ജില്ലാ കോൺഗ്രസ് നേതൃത്വത്തിൽനിന്നും ഉണ്ടായത്. ഉന്നയിച്ച ഒരു പ്രശ്നങ്ങളും പരിഗണനയ്ക്ക് എടുക്കാന്‍ പോലും നേതൃത്വം തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസില്‍ 50 വര്‍ഷം പ്രവര്‍ത്തിച്ച പാരമ്പര്യമുണ്ട്. അതുകൊണ്ടാണ് കോണ്‍ഗ്രസ് പാരമ്പര്യമുള്ള എന്‍സിപിയില്‍ ചേരുന്നതെന്നും എന്‍സിപി അംഗത്വം സ്വീകരിച്ചുകൊണ്ട് എംപി മുരളി പറഞ്ഞു. കെപിസിസി എക്സിക്യുട്ടീവ് അംഗം, യൂത്ത് കോൺഗ്രസ് സംസ്ഥാന ട്രഷറർ, കെഎസ്യു സംസ്ഥാന സെക്രട്ടറി, ഡിസിസി. ജനറൽ സെക്രട്ടറി സ്ഥാനങ്ങളും എംപി മുരളി വഹിച്ചിട്ടുണ്ട്.
ഒരു ബാത്ത് ടവൽ മാത്രം; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി












Click it and Unblock the Notifications