കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ കേരളത്തില്‍; രാജ്യത്ത് രണ്ടാമത് ഏറണാകുളം, വില്ലനായത് തിരഞ്ഞെടുപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് കേസ് തൃശൂരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ട് നാളെ ഒരു വര്‍ഷം തികയുമ്പോഴും സംസ്ഥാനത്തെ സ്ഥിതി അതിരൂക്ഷമായി തുടരുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ള ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളില്‍ ഏഴും കേരളത്തിലാണ്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ രൂക്ഷമായി ബാധിച്ച മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ രോഗം നിയന്ത്രണ വിധേയമാക്കുന്നതിനിടെയാണ് കേരളത്തില്‍ സ്ഥിതി രൂക്ഷമായി തുടരുന്നത്.

kerala

ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ പകുതിയും ഇപ്പോള്‍ കേരളത്തില്‍ നിന്നാണ്. കൂടാതെ ആകെ കേസുകളില്‍ കേരളം ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. ഇതുവരെ 9.11 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥീരീകരിച്ചത്. നലവില്‍ ചികിത്സയിലുള്ളവരില്‍ കേരളം ഒന്നാം സ്ഥാനത്താണ്. ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ള സംസ്ഥാനങ്ങളിലെ മറ്റ് നാലും കേരളത്തേക്കാള്‍ ഏറെ പിന്നിലാണ്. ഈ നാല് സംസ്ഥാനങ്ങളിലെ മൊത്തം രോഗികളേക്കാള്‍ കൂടുതലാണ് കേരളത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം. കേരളത്തില്‍ ഇപ്പോള്‍ 72,392 പേരാണ് ചികിത്സയിലുള്ളത്. എന്നാല്‍ മറ്റ് നാലിടത്തും ചേര്‍ന്ന് ആകെ 61,489 പേരാണ് ചികിത്സയിലുള്ളത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ള ജില്ലകള്‍ ഇവയാണ്. പൂനെ - 13,014; എറണാകുളം - 10,873; കോഴിക്കോട് - 8,002; താനെ - 7,683; കോട്ടയം - 6,972; കൊല്ലം - 5,657; പത്തനാമിത്ത - 5,564; മുംബൈ - 5,521; തൃശൂര്‍ - 5,069; പാലക്കാട് - 4,622. അതേസമയം, കേരളത്തില്‍ രോഗം വര്‍ദ്ധിക്കാനുണ്ടായ പ്രധാന കാരണം തദ്ദേശ തിരഞ്ഞെടുപ്പാണെന്നാണ് ആരോഗ്യമന്ത്രി കെകെ ശൈലജ പറയുന്നത്. കൊവിഡ് വ്യാപനത്തില്‍ കേരളത്തെ കുറ്റപ്പെടുത്തുന്നവര്‍ കാര്യങ്ങള്‍ വിശകലനം ചെയ്യാതെയാണ് സംസാരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡ് പരിശോധന കുറച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ 5771 രോഗികള്‍

കേരളത്തില്‍ ഇന്നലെ 5771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 784, കൊല്ലം 685, കോഴിക്കോട് 584, കോട്ടയം 522, പത്തനംതിട്ട 452, ആലപ്പുഴ 432, തൃശൂര്‍ 424, മലപ്പുറം 413, തിരുവനന്തപുരം 408, ഇടുക്കി 279, കണ്ണൂര്‍ 275, പാലക്കാട് 236, വയനാട് 193, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5594 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 270, കൊല്ലം 547, പത്തനംതിട്ട 529, ആലപ്പുഴ 391, കോട്ടയം 482, ഇടുക്കി 282, എറണാകുളം 792, തൃശൂര്‍ 612, പാലക്കാട് 148, മലപ്പുറം 387, കോഴിക്കോട് 610, വയനാട് 224, കണ്ണൂര്‍ 274, കാസര്‍ഗോഡ് 46 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 72,392 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,35,046 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Recommended Video

cmsvideo
രണ്ട് ഡോക്ടര്‍മാര്‍ വാക്‌സിന്‍ എടുക്കുന്നതായി അഭിനയിക്കുന്ന വീഡിയോ | Oneindia Malayalam

English summary
Seven of the 10 districts in india with the highest number of Covid patients are in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X