സെക്‌സി ദുര്‍ഗയില്‍ ഇനി 'സെക്‌സി' ഇല്ല... പകരം വെറും എസ് ദുര്‍ഗ; 21 ഓഡിയോ മ്യൂട്ടും

  • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ദില്ലി: അടുത്ത കാലത്തായി അന്താരാഷ്ട്ര വേദികളില്‍ ഏറ്റവും അധികം ശ്രദ്ധ നേടിയ മലയാള ചിത്രമാണ് സെക്‌സി ദുര്‍ഗ. എന്നാല്‍ അത്രയേറെ വിവാഗദം സൃഷ്ടിച്ച ഒന്നും.

വിവാദ ആള്‍ദൈവം രാധേ മായുടെ അശ്ലീല നൃത്തത്തിന്റെ വീഡിയോ പുറത്ത്; ഞെട്ടിത്തരിച്ച് സോഷ്യല്‍ മീഡിയ

സിനിമയുടെ പേര് തന്നെയാണ് പലരേയും ചൊടിപ്പിച്ചത്. ഒടുവില്‍ ഇതാ സിനിമയുടെ പേര് തന്നെ സെന്‍സര്‍ ബോര്‍ഡ് മാറ്റിയിരിക്കുകയാണ്.

ഏഷ്യാനെറ്റ് വിനുവിനേയും മാതൃഭൂമി വേണുവിനേയും വലിച്ചൊട്ടിച്ച് ദിലീപേട്ടൻ ഫാൻസ്... അടപടലം ട്രോളുകൾ

സെക്‌സി ദുര്‍ഗയില്‍ ഇനി സെക്‌സി ഉണ്ടാവില്ല. വെറും എസ് ദുര്‍ഗ മാത്രം

സനല്‍ കുമാര്‍ ശശിധരന്‍

സനല്‍ കുമാര്‍ ശശിധരന്‍

പുരസ്‌കാര ജേതാവായ സനല്‍കുമാര്‍ ശശിധരന്‍ ആണ് സെക്‌സി ദുര്‍ഗ സംവിധാനം ചെയ്തിട്ടുള്ളത്. ഇതിനകം തന്നെ ഏറെ അന്താരാഷ്ട്ര ബഹുമതികള്‍ ചിത്രത്തെ തേടി എത്തിക്കഴിഞ്ഞു.

കഥ ഇങ്ങനെ

കഥ ഇങ്ങനെ

ദുര്‍ഗ എന്ന പെണ്‍കുട്ടിയും അവളുടെ കാമുകന്‍ കബീറും ഒരു യാത്ര പോകുന്നു. അതിനിടെ അവര്‍ക്ക് നേരിടേണ്ടി വരുന്ന സാഹചര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

രാജശ്രീയും കണ്ണന്‍ നായരും

രാജശ്രീയും കണ്ണന്‍ നായരും

രാജശ്രീയും കണ്ണന്‍ നായരും ആണ് സിനിമയിടെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. പ്രതാപ് ജോസഫ് ആണ് ഛായാഗ്രാഹകന്‍.

പുരസ്‌കാരങ്ങള്‍

പുരസ്‌കാരങ്ങള്‍

നെതര്‍ലാന്‍ഡ്‌സിലെ റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട് സെക്‌സി ദുര്‍ഗ. എന്‍എഫ്ഡിസി ഫിലിം ബസാര്‍ ഡി ഐ പുരസ്‌കാരവപം ലഭിച്ചിട്ടുണ്ട്.

ഭീഷണി

ഭീഷണി

സെക്‌സി ദുര്‍ഗ എന്ന പേര് മതവികാരം വ്രണപ്പെടുത്തുന്നു എന്നാണ് ആരോപണം. ഇതേ തുടര്‍ന്ന് സംവിധായകന് ഹിന്ദു സ്വാഭിമാന്‍ സഭയുടെ ഭീഷണിയും ഉണ്ടായിരുന്നു.

ഇനി സെക്‌സിയില്ല

ഇനി സെക്‌സിയില്ല

എന്തായാലും സെക്‌സി ദുര്‍ഗ എന്ന പേര് മാറ്റാന്‍ ആണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം. എസ് ദുര്‍ഗ എന്നായിരിക്കും ഇനി സിനിമയുടെ പേര്.

ഓഡിയോ മ്യൂട്ട്

ഓഡിയോ മ്യൂട്ട്

സിനിമയിലെ സംഭാഷങ്ങള്‍ 21 സ്ഥലത്ത് മ്യൂട്ട് ചെയ്യാനും സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം ഉണ്ട്. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിട്ടുള്ളത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Malayalam director Sanal Kumar Sasidharan’s Sexy Durga has been cleared by the Central Board of Film Certification. With 21 audio mutes and a U/A certificate, the film’s name has been changed to S Durga so as to not hurt religious sentiments.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്