'രാഹുൽ ഗാന്ധിയുടെ വേഷത്തിലും താടിയിലും പിടിച്ച് ചായ തിളപ്പിക്കുന്നത് പാപ്പരത്തം', മറുപടിയുമായി ഷാഫി
രാഹുല്‍ ഗാന്ധിയെ ടോം ഹാങ്ക്‌സ് കഥാപാത്രവുമായി താരതമ്യം ചെയ്ത് കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെതിരെ കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍ രംഗത്ത്. രാഹുല്‍ വിരോധത്തിനും പരിഹാസത്തിനും കാമ്പുളള രാഷ്ട്രീയ കാരണമുണ്ടാകണമെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിരവധി പേര്‍ സിന്ധു സൂര്യകുമാറിന്റെ പോസ്റ്റിനെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്ററായ സിന്ധു സൂര്യകുമാര്‍ കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധിയുടേയും കാസ്റ്റ് എവെ എന്ന ചിത്രത്തില്‍ ടോം ഹാങ്ക്‌സ് അവതരിപ്പിച്ച കഥാപാത്രത്തിന്റെയും ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നരച്ച താടി വളര്‍ത്തിയ ലുക്കിലാണ് രാഹുല്‍ ഗാന്ധി. ഇരുവരേയും താരതമ്യം ചെയ്തുകൊണ്ട് ഇപ്പോള്‍ ചായ കാച്ചിയാല്‍ കുഴപ്പമുണ്ടോ എന്ന കാപ്ഷനോട് കൂടിയാണ് ചിത്രം. മാധ്യമപ്രവര്‍ത്തകരായ സുഹൃത്തുക്കളെ സിന്ധു സൂര്യകുമാര്‍ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുമുണ്ട്.

സിന്ധു സൂര്യകുമാറിനുളള ഷാഫി പറമ്പിൽ എംഎൽഎയുടെ മറുപടി ഇങ്ങനെ: '
ശ്രീമതി സിന്ധു സൂര്യകുമാർ, പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള ഒരു മാധ്യമ പ്രവർത്തകക്ക് തീവ്രമായ വിമർശനങ്ങൾ ഉന്നയിക്കാം,കടുത്ത രാഹുൽ വിരോധമാകാം,പരിഹാസവും പുച്ഛവുമൊക്കെയാകാം.പക്ഷേ,അതിന് കാമ്പുള്ള രാഷ്ട്രീയ കാരണമുണ്ടാകണം. ഒരു ദിവസം, മഴയാണെങ്കിലും വെയിലാണെങ്കിലും, 25 കിലോമീറ്ററിലധികം കാൽനടയായി പിന്നിട്ടും ജനങ്ങളോട് സംവദിച്ചും ഫാസിസ്റ്റ് വിരുദ്ധ രഷ്ട്രീയം ഉയരത്തി പിടിച്ചും മുന്നോട്ട് പോകുന്ന രാഹുൽ ഗാന്ധിയുടെ വേഷത്തിലും താടിയിലും പിടിച്ച് പരിഹാസത്തിന്റെ ചായ തിളപ്പിക്കേണ്ടി വരുന്നത് പാപ്പരത്തമാണ്. ഭാരത്ജോഡോ യാത്രയിൽ അസ്വസ്ഥരാകുന്ന ചില വർഗ്ഗീയ വാദികൾക്ക് വേണ്ടി തിളക്കുന്ന സാമ്പാറായി ഒരു മുതിർന്ന മാധ്യമ പ്രവർത്തക മാറരുതായിരുന്നു'.
How To Become Rich: ഇക്കാര്യങ്ങൾ ഒന്ന് പിന്തുടർന്നു നോക്കൂ, ധനം നിങ്ങളെ തേടിയെത്തും
''ധൈര്യമായി അദേഹത്തെ അപമാനിച്ചു കൊണ്ടേ ഇരുന്നോളു... കാരണം ഇതിലും വലിയ അധിഷേപങ്ങൾ കേട്ട് വന്നതാണ് രാഹുൽ.... എന്തായാലും രാഹുൽ ഗാന്ധിയെ വിമർശിച്ചതിന്റെ പേരിൽ പരസ്യമായി കൂട്ട ബാലസംഗം ചെയ്യാൻ ആഹ്വാനം ചെയ്യാനോ തെറി വിളികൾ കൊണ്ട് അഭിഷേകം ചെയ്യാനോ സന്ഘികളോ കമ്മികളോ അല്ലല്ലോ ഇദ്ദേഹവും ഇദ്ദേഹത്തിന്റെ അനുയായികളും... ഇതും ചെറു പുഞ്ചിരിയോടെ തന്നെ നേരിടും'' എന്നാണ് സിന്ധു സൂര്യകുമാറിന്റെ പോസ്റ്റിന് ലഭിച്ച കമന്റുകളിലൊന്ന്. ഒരാളുടെ രൂപത്തെ ഒക്കെ വളരെ മോശം ആയി ട്രോള്ളുന്നതിനോട് യോചിപ്പില്ലെന്നാണ് സിൻസി അനിൽ കമന്റ് ചെയ്തിരിക്കുന്നത്. ''സഹപ്രവർത്തകനെ ഒരുത്തൻ വണ്ടിയിടിച്ച് കൊലപ്പെടുത്തിയിട്ട് ആ കൊലക്കുറ്റം ഒഴുവാക്കിയതിന് എതിരെ ഒന്നും എഴുതിയും മൊഴിഞ്ഞും കണ്ടില്ലല്ലോ മധ്യാമ ലോകത്ത് നിന്നും ഒരുത്തനെയും'' എന്നും കമന്റുണ്ട്..












Click it and Unblock the Notifications