മാടമ്പിത്തരം വേണ്ട, ഉണ്ണികൃഷ്ണനെ പോലുള്ളവരുടെ കാല് പിടിച്ച് ജീവിക്കേണ്ട കാര്യമില്ല; തുറന്നടിച്ച് ശാലു പേയാട്
കൊച്ചി: ഫെഫ്കയ്ക്കും ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ശാലു പേയാട്. സാധാരണക്കാരായ മെമ്പര്‍മാരോട് കടുത്ത അനീതിയാണ് സംഘടനയിലെ തലപ്പത്തുള്ളവര്‍ കാണിക്കുന്നത് എന്ന് ശാലു പേയാട് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ആഴ്ച ഫോട്ടോഗ്രാഫര്‍ ശാലു പേയാടിനെ ഫെഫ്ക സസ്പെന്‍ഡ് ചെയ്തിരുന്നു.
ശാലു പേയാടിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
'ഞാന്‍ ഒരു വലിയ പടം ചെയ്ത് കൊണ്ടിരിക്കുകയാണ്. ഒരു 100 ദിവസത്തെ വര്‍ക്ക് ഉള്ള പടമാണ്. ഡിസംബര്‍ 9-ാം തിയതിയാണ് ആ പടം തുടങ്ങിയത്. എട്ടാം തിയതി തന്നെ അവിടെ ജോയിന്‍ ചെയ്തു. പത്താം തിയതി രാവിലെ അവര്‍ അവിടെ ഒരു കമ്മിറ്റി കൂടി എന്നെ പുറത്താക്കാന്‍ തീരുമാനിക്കുന്നു. 12-ാം തിയതിയാണ് ആ കത്ത് എനിക്ക് ലഭിക്കുന്നത്. ആറ് മാസം മുമ്പ് ഒരു വെള്ളം കയറിയ പ്രദേശമുണ്ടായിരുന്നു.

ആ സമയത്ത് ഞങ്ങളുടെ കൂടെയുള്ള ഒരു പയ്യന്റെ വീട്ടില്‍ വെള്ളം കയറി. ഒരു ഫോട്ടോഗ്രാഫര്‍ മെമ്പറുടെ വീട്ടിലാണ് വെള്ളം കയറിയത്. അവന് എനിക്ക് വീഡിയോ എടുത്ത് അയച്ച് തന്നു. ഞങ്ങള്‍ക്ക് മാത്രമല്ല സംഘടനയിലുള്ള പ്രസിഡന്റിനും സെക്രട്ടറിക്കും എല്ലാം അയച്ച് കൊടുത്തു. അവരാരും ഇത് മൈന്‍ഡ് ചെയ്തില്ല. ഞാനിത് ഫെഫ്കയുടെ ഒഫീഷ്യല്‍ വാട്ട്സാപ്പ് ഗ്രൂപ്പിലിട്ട് എന്തെങ്കിലും സഹായം അവന് ചെയ്ത് കൊടുക്കണം എന്ന് പറഞ്ഞു.
അപ്പോള്‍ ഇവര്‍ പറഞ്ഞു കമ്മിറ്റി കൂടിയിട്ടേ തീരുമാനിക്കാന്‍ പറ്റുകയുള്ളൂ എന്ന്. ഒരുത്തന്റെ വീട്ടില്‍ വെള്ളം കയറി ചാകാന്‍ നില്ക്കുമ്പോള് ഇപ്പോള്‍ സഹായിച്ചിട്ടേ കാര്യമുള്ളൂ എന്ന് ഞാന്‍ പറഞ്ഞു. നിങ്ങളുടെ സൗകര്യത്തിനല്ല ചെയ്യേണ്ടത് എന്ന് പറഞ്ഞു. ഇത് വലിയ ഒരാളുടെ അടുത്തൊന്നും ഇങ്ങനെ കാണിക്കില്ല. ഞങ്ങളുടെ സംഘടനയില്‍ ഒരു 10-18 ലക്ഷം രൂപ ഷോയെന്ന് പറഞ്ഞ് അടിച്ച് മാറ്റി കൊണ്ടുപോയ സംഭവമുണ്ടായിട്ടുണ്ട്.
അത് ആരോടും ചോദിക്കാതെ ചെയ്ത സംഭവമാണ്. ഞാന്‍ ലക്ഷങ്ങളൊന്നും കൊടുക്കാന്‍ പറഞ്ഞിട്ടില്ല. ഒരു പതിനായിരമോ മറ്റോ കൊടുത്ത് അവന്റെ അപ്പോഴത്തെ ആവശ്യം നടത്തി കൊടുക്കാനാണ് പറഞ്ഞത്. കാരണം അവന് അമ്മയും പിള്ളേരുമൊക്കെയുണ്ട്. അവന് എങ്ങോട്ടെങ്കിലും മാറി താമസിക്കാന്‍ വേണ്ടിയിട്ടായിരുന്നു. ഞാന്‍ എന്റെ കൈയില്‍ നിന്ന് കാശ് അവന് ഗൂഗിള്‍പേയിലൂടെ അയച്ച് കൊടുത്തു.
എന്നിട്ട് അതിന്റെ സ്ക്രീന്‍ഷോട്ട് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. അതിന് താഴെ നിങ്ങള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ സഹായിക്ക് എന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ കുറച്ച് മെമ്പര്‍മാര്‍ അവന് 500, 1000 രൂപയൊക്കെയായി ഒരു 15000 രൂപ കളക്ട് ചെയ്ത് കൊടുത്തു. ഇത് ഞങ്ങളുടെ സെക്രട്ടറിക്കും പ്രസിഡന്റിനും ഈഗോ അടിച്ചു. ഈ ഈഗോ ആണ് സസ്പെന്‍ഷനില്‍ എത്തിയത്.
മുന്‍പും അച്ചടക്ക നടപടി നേരിട്ടിട്ടുണ്ട്. ഞങ്ങളുടെ കൂട്ടത്തില്‍ ഇക്കൂസ് രഘു എന്ന് പറയുന്ന ഒരു ആലുവക്കാരനുണ്ട്. പാവം ആണ്. പുള്ളിക്കാരന് വൈസ് പ്രസിഡന്റൊക്കെ ആയിട്ടുള്ള ആളാണ്. ആ പുള്ളിക്ക് സ്ട്രോക്ക് വന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ ഒരു കത്ത് കൊടുത്തില്ല എന്നതിന്റെ ഒറ്റ പേരില്‍ സാമ്പത്തിക സഹായം കൊടുത്തില്ല. ഞാന്‍ എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പറാണ്.
ഞാന്‍ അതിനെ ശക്തമായി എതിര്‍ത്തു. നിങ്ങള്‍ കാണിക്കുന്നത് മോശമാണ് എന്നും കൂട്ടത്തിലൊരുത്തന് ആവശ്യം വരുമ്പോള്‍ സഹായിച്ചില്ലെങ്കില്‍ പിന്നെ സംഘടന കൊണ്ട് എന്താണ് കാര്യം എന്നും ചോദിച്ചു. അന്ന് ചീത്ത വിളിച്ചാണ് ഇറങ്ങിയത്. അതാണ് അവരെ പ്രകോപിപ്പിച്ചത്. സിനിമയില്‍ എനിക്കിപ്പോള്‍ വിലക്കാണ്. ബി ഉണ്ണികൃഷ്ണന് എന്ന് പറയുന്ന സെക്രട്ടറിയെ വിളിച്ചു.
അദ്ദേഹം പറഞ്ഞത് നിങ്ങള്‍ക്ക് പടം ചെയ്യാന്‍ പറ്റില്ല എന്നാണ്. ഞങ്ങളെ ധിക്കരിച്ച് പടം ചെയ്താല്‍ ആ പടം ഞങ്ങള്‍ നിര്‍ത്തിവെക്കും എന്ന് പറഞ്ഞു. എനിക്ക് ഉണ്ണികൃഷ്ണനെ പോലുള്ളവരുടെ കാല് പിടിച്ച് ജീവിക്കേണ്ട കാര്യമില്ല. കാരണം അത്യാവശ്യം കല്യാണ വര്‍ക്കുകള്‍ ഉണ്ട്. ഞാന്‍ കല്യാണത്തിന് ഫോട്ടോഗ്രാഫി ചെയ്യുന്നതാണ്. ഒരു പടം ചെയ്യാന്‍ വന്ന ഞാന്‍ 100 ലേറെ പടങ്ങള്‍ ചെയ്തു.
വലിയ സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്തു. പിന്നെ എനിക്ക് ഇവന്റെയൊന്നും കാല് പിടിച്ച് നില്‍ക്കേണ്ട കാര്യമില്ല. ചെയ്യാത്ത തെറ്റിന് മാപ്പ് പറഞ്ഞ് നില്‍ക്കേണ്ട കാര്യമില്ല. മാടമ്പിത്തരമൊക്കെ കൈയില്‍ വെച്ചാല്‍ മതി. ഞാന്‍ അയാളുടെ ചിലവില്‍ അല്ല നില്‍ക്കുന്നത്,' ശാലു പേയാട് പറഞ്ഞു.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications