കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടില്ലെന്ന് കൂടംകുളം സമര നായകന്‍; ലജ്ജിക്കുന്നെന്നും ഉദയകുമാര്‍

  • By Akshay
Google Oneindia Malayalam News

ചേര്‍ത്തല: മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള പരിപാടി ബഹിഷ്‌കരിക്കുന്നതായി കൂടംകുളം സമരനേതാവ് എസ്പി ഉദയകുമാര്‍. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുമൊത്തുള്ള പരിപാടി ബഹിഷ്‌ക്കരിക്കാന്‍ ഉദയകുമാര്‍ തീരുമാനിച്ചത്.

പോലീസ് ആസ്ഥാനത്ത് നടന്ന ക്രൂരമായ നടപടിയിലും ജിഷ്ണുവിന്റെ മരണത്തിലും അന്വേഷണത്തിലും തുടര്‍ നടപടികളിലും സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളിലും പ്രതിഷേധിച്ച് തിരുവല്ലയിലെ എംജെ ജോസഫ് 85ാം ജന്മവാര്‍ഷികം പരിപാടിയില്‍ കേരള മുഖ്യമന്ത്രിക്ക് ഒപ്പം വേദിപങ്കിടില്ലെന്ന് അറിയിച്ചാണ് ഉദയകുമാറിന്റെ പിന്മാറ്റം. പരിപാടിയിലൂടെ ഇറോം ശര്‍മ്മിളയെ നേരിട്ട് കാണുന്നതിനുള്ള അവസരമുണ്ടാകുമെന്നതില്‍ വലിയ സന്തോഷമുണ്ടായിരുന്നെങ്കിലും കേരള മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിക്കാന്‍ പരിപാടി ബഹിഷ്‌കരിക്കുകയാണെന്ന് തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം കുറിച്ചത്.

Pinarayi Vijayan

ഇതില്‍ ഏറ്റവും ദാരുണമായ സംഭവം ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും സംസ്ഥാന പൊലീസ് ആസ്ഥാനത്ത് മകന്റെ മരണത്തില്‍ പ്രതിഷേധിച്ചപ്പോള്‍ കേരള പോലീസ് സ്വീകരിച്ച നടപടിയാണ്. ക്രൂരമായി അവരെ നേരിടുകയും ബലമായി നീക്കുകയും ചെയ്തു. ഇതാണോ മകന്‍ നഷ്ടപ്പെട്ട ഒരു അമ്മയോട് ചെയ്യേണ്ടത്. അവരോട് ഇങ്ങനെയാണോ പെരുമാറേണ്ടത്. നെഹ്‌റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിന് ഇഷ്ടമുള്ളപ്പോഴെല്ലാം മുന്‍കൂര്‍ ജാമ്യം കിട്ടിക്കൊണ്ടേയിരിക്കുന്നു. ഈ സംഭവങ്ങളെല്ലാം അസംബന്ധവും ദുരന്തവുമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

തുടര്‍ച്ചയായുള്ള കൊലപാതകങ്ങളും പ്രതികാര രാഷ്ട്രീയ കൊലകളും കേരളത്തിനും അതിന്റെ മുഖ്യമന്ത്രിക്കും ആവശ്യത്തിലധികം ചീത്തപ്പേര് ഉണ്ടാക്കികഴിഞ്ഞു. എന്നിട്ടും കേരള മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ് ഈ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കൂ. പ്രത്യേകിച്ചും മനോഹരവും സംസ്‌കാര സമ്പന്നവുമായ കേരളത്തില്‍ വിദ്യാര്‍ത്ഥി മരണങ്ങള്‍ ഇല്ലാതാക്കൂ എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് അവസാനിപ്പിക്കുന്നത്.

English summary
Shame on Kerala police and Chief Minister says SP Udayakumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X