• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയവര്‍ക്ക് സിനിമാ മേഖലയുമായി ബന്ധം, ഒരാള്‍ കീഴടങ്ങി, കൂടുതല്‍ കേസുകള്‍!!

കൊച്ചി: നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘത്തിനെതിരെ കൂടുതല്‍ വിവരങ്ങള്‍. ഇവര്‍ക്ക് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേസില്‍ ഷംനയുടെ മൊഴി രേഖപ്പെടുത്താന്‍ പോവുകയാണ് പോലീസ്. ഇതിനിടെ ഒരു പ്രതി കൂടി കീഴടങ്ങിയിട്ടുണ്ട്. കൂടുതല്‍ പേര്‍ കേസില്‍ ഉണ്ടെന്ന് പോലീസ് പറയുന്നു. യഥാര്‍ത്ഥത്തില്‍ ഇവര്‍ നിരവധി പേരെ തട്ടിപ്പിന് ഇരയാക്കിയതായി പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഒരു മോഡലും ഇവരുടെ തട്ടിപ്പിനെതിരെ രംഗത്ത് വന്നിരുന്നു.

സിനിമാ മേഖലയുമായി ബന്ധം

സിനിമാ മേഖലയുമായി ബന്ധം

അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ക്ക് സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. സ്വര്‍ണക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. പല മേഖലകളിലേക്ക് ഇവരുടെ തട്ടിപ്പ് നീളുന്നുവെന്നാണ് വ്യക്തമാകുന്നത്. ബ്ലാക്‌മെയിലിംഗിന് ഇരയായ മറ്റ് മൂന്ന് യുവതികളുടെ പരാതിയിലും അന്വേഷണം തുടരുകയാണ്.

അഞ്ച് സംഘം

അഞ്ച് സംഘം

ഡിസിപി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ അഞ്ച് സംഘമായി തിരിഞ്ഞാണ് അന്വേഷണം. ഷംന കാസിമിന്റെ കേസാണ് ഇവര്‍ പ്രധാനമായും അന്വേഷിക്കുന്നത്. കേസില്‍ നിലവില്‍ നാല് പേരാണ് അറസ്റ്റിലായിരിക്കുന്നത്. കൂടുതല്‍ പേര്‍ ഇനിയും പിടിയിലാകാന്‍ ഉണ്ടെന്ന് പോലീസ് പറയുന്നു. അടുത്ത ദിവസം ഹൈദരാബാദില്‍ നിന്ന് തിരിച്ചെത്തിയാല്‍ ഷംനയുടെ മൊഴി രേഖപ്പെടുത്തും.

cmsvideo
  സിനിമയിലെ സ്വര്‍ണ്ണക്കടത്തുകാര്‍ നടിമാരെ ഉപയോഗിക്കുന്നു | Oneindia Malayalam
  ഒരാള്‍ കൂടി പിടിയില്‍

  ഒരാള്‍ കൂടി പിടിയില്‍

  ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് ഒരു പ്രതി കൂടി കീഴടങ്ങിയിരിക്കുന്നത് എറണാകുളം ജില്ലാ കോടതിയിലാണ് പ്രതി അബ്ദുള്‍ സലാം കീഴടങ്ങിയത്. അന്‍വര്‍ അലി എന്നയാള്‍ക്ക് വേണ്ടിയാണ് വിവാഹാലോചന നടത്തിയതെന്ന് അബ്ദുള്‍ സലാം പറഞ്ഞു. ഷംനയുടെ വീട്ടില്‍ വിവാഹാലോചനയുമായി പോയിരുന്നുവെന്നും, എന്നാല്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും അബ്ദുള്‍ സലാം പറഞ്ഞു. ആര്‍ക്കും സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും, ഷംനയെ നേരത്തെ പരിചയമില്ലെന്നും ഇയാള്‍ പറയുന്നു.

  ഇനി ആരൊക്കെ

  ഇനി ആരൊക്കെ

  ഷംനയുടെ കേസില്‍ ഇനി മുഖ്യപ്രതി അടക്കമുള്ള മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. കേസില്‍ കൂടുതല്‍ പരാതിക്കാരുണ്ടെന്ന് ഐജി വിജയ് സാഖറെ പറയുന്നു. ലൈംഗിക ചൂഷണം നടത്തിയതായും പരാതി ലഭിച്ചിട്ടുണ്ട്. അഞ്ച് പേര്‍ കൂടി പോലീസിനെ ഇക്കാര്യത്തില്‍ സമീപിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയെന്നും സാഖറെ പറഞ്ഞു.

  ഇനിയും കേസുകള്‍

  ഇനിയും കേസുകള്‍

  പ്രതികള്‍ക്കെതിരെ പുതിയ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇവന്റ് മാനേജ്‌മെന്റ് ടീമിലുള്ള രണ്ട് സ്ത്രീകളാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. ഹോട്ടലില്‍ സംഘം ഇവരെ പൂട്ടിയിട്ട് പണവും സ്വര്‍ണവും അപഹരിച്ചു മുങ്ങി എന്നാണ് പരാതി. മാര്‍ച്ച് ഒമ്പതിനാണ് ഇവര്‍ ഹോട്ടലില്‍ നിന്ന് രക്ഷപ്പെട്ടത്. തട്ടിപ്പിലെ പ്രദാന പ്രതി റഫീഖാണെന്നും പോലീസ് ്അറിയിച്ചിരുന്നു. സംഭവം നടന്നത് വാളയാര്‍ ആയതിനാല്‍ ഈ കേസ് പാലക്കാട് പോലീസിന് കൈമാറിയേക്കും.

  തട്ടിപ്പുകള്‍ ഇങ്ങനെ

  തട്ടിപ്പുകള്‍ ഇങ്ങനെ

  ഇവരെ മാധ്യമങ്ങളിലൂടെ കണ്ടാണ് കൂടുതല്‍ പേര്‍ പരാതിയുമായി എത്തിയത്. ആലപ്പുഴ സ്വദേശിയില്‍ നിന്ന് അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് അറിയിച്ച് പതിനായിരം രൂപയും കൊച്ചി സ്വദേശിനിയില്‍ നിന്ന് സ്വര്‍ണവും തട്ടിയെടുത്തിട്ടുണ്ട്. സിനിമ മോഡലിംഗ് രംഗത്തെ നടിമാരുടെ നമ്പര്‍ കണ്ടെത്തി ഇവരെ ഫോണില്‍ വിളിച്ച് ബന്ധം സ്ഥാപിക്കുന്നതാണ് ഇവരുടെ സ്റ്റൈല്‍ പേരെടുത്ത കുടുംബക്കാരാണെന്നും ബിസിനസുകാരാണെന്നെല്ലാമാണെന്ന് ഇവര്‍ പറയുന്നു. സിനിമയില്‍ അവസരം വാങ്ങി നല്‍കാമെന്ന് അറിയിക്കുന്നതോടെ ഇവരുടെ വലയില്‍ ഭൂരിഭാഗം പെണ്‍കുട്ടികളും വീഴും.

  സ്വര്‍ണക്കടത്തിലേക്ക് പ്രലോഭനം

  സ്വര്‍ണക്കടത്തിലേക്ക് പ്രലോഭനം

  പെണ്‍കുട്ടികള്‍ ഇവരുടെ വലയില്‍ വീഴുന്നതോടെ സ്വര്‍ണക്കടത്ത് സംഘത്തില്‍ ചേരാന്‍ പ്രലോഭിപ്പിക്കും. വലിയ തുക കമ്മീഷനായി വാഗ്ദാനം ചെയ്യും. ഇതില്‍ വീഴുന്നവരോട് സ്വര്‍ണക്കടത്ത് ബിസിനസ്സില്‍ തുക നിക്ഷേപിക്കാന്‍ പറയും. കൂടുതല്‍ പണം ഇതിലൂടെ സമ്പാദിക്കാമെന്ന് അറിയിക്കും. ശേഷം ബിസിനസിനായി പെണ്‍കുട്ടികളില്‍ നിന്ന് സ്വര്‍ണവും പണവും വാങ്ങും. ഇതിന് ശേഷം ഇവര്‍ മുങ്ങും. ഷംനയെ വിവാഹാലോചനയുമായി സമീപിച്ചപ്പോള്‍ സ്വര്‍ണ ബിസിനസില്‍ താല്‍പര്യമുണ്ടോയെന്ന് ഫോണില്‍ തിരക്കിയിരുന്നു. ഇതാണ് സ്വര്‍ണക്കടത്തുണ്ടെന്ന സംശയം ബലപ്പെടുത്തിയത്.

  English summary
  Shamna kasim blackmailing case:criminal group have connection with malayalam cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X