കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷംന കാസിം ബ്ലാക്‌മെയില്‍ കേസ്: മുഖ്യപ്രതി ഷരീഫ് അറസ്റ്റില്‍, പെണ്‍കുട്ടികളെ എത്തിച്ചത് മീര!!

Google Oneindia Malayalam News

കൊച്ചി: ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചവര്‍ ഉള്‍പ്പെട്ട കേസില്‍ മുഖ്യ പ്രതി അറസ്റ്റിലായി. മനുഷ്യക്കടത്ത് കേസിലെ മുഖ്യമന്ത്രി മുഹമ്മദ് ഷരീഫാണ് അറസ്റ്റിലായത്. മുമ്പ് മോഡലിനെ അടക്കം എത്തിച്ച യുവതിയെയും അടുത്ത ഘട്ടത്തില്‍ പോലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. പെണ്‍കുട്ടികളെ ഷരീഫ് അറസ്റ്റിലായെന്ന് പോലും പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ഈ സംഘം ശ്രമിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.

മുഖ്യപത്രി പിടിയില്‍

മുഖ്യപത്രി പിടിയില്‍

ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ മുഹമ്മദ് ഷരീഫിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഷംനയുടെ കേസില്‍ ഇയാള്‍ പ്രതിയല്ലെങ്കിലും മറ്റ് നാല് പെണ്‍കുട്ടികള്‍ നല്‍കിയ കേസില്‍ ഇയാള്‍ മുഖ്യപ്രതിയാണ്. പരസ്യം കൊടുത്ത് പെണ്‍കുട്ടികളെ വിളിച്ചുവരുത്തിയത് ഇയാളാണ്. ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് ഒരു പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

ഇനി തെളിവെടുപ്പിലേക്ക്

ഇനി തെളിവെടുപ്പിലേക്ക്

പിടിയിലായ നാല് പ്രതികള്‍ക്കെതിരെയും മനുഷ്യക്കടത്തിനും കേസെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള മറ്റ് പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടക്കും. ഷംനയുടെ വരനായി അഭിനയിച്ച റഫീഖ് അടക്കം കസ്റ്റഡിയില്‍ ലഭിച്ച നാല് പ്രതികളെ മരടിലെ ഷംനയുടെ വീട്ടിലെത്തിച്ചാണ് തെളിവെടുക്കുന്നത്. പ്രതികള്‍ ഉപയോഗിച്ചിരുന്ന കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തൃശൂരില്‍ നിന്നാണ് കാര്‍ കണ്ടെടുത്തത്.

Recommended Video

cmsvideo
സിനിമയിലെ സ്വര്‍ണ്ണക്കടത്തുകാര്‍ നടിമാരെ ഉപയോഗിക്കുന്നു | Oneindia Malayalam
ഷംന പറയുന്നു

ഷംന പറയുന്നു

തന്നെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച സംഭവത്തിന് പിന്നില്‍ ആരാണെന്ന് കീഴടങ്ങിയ നാലാം പ്രതി അബ്ദുള്‍ സലാം വ്യക്തമാക്കണമെന്ന് ഷംന പറഞ്ഞു. യഥാര്‍ത്ഥ സത്യം പോലീസ് കണ്ടെത്തുമെന്നും ഷനം പറഞ്ഞു. സലാമിന്റെ കൂടെയുള്ളവര്‍ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോ എന്നറിയില്ല. കഴിഞ്ഞ ദിവസം പയ്യന്റെ പിതാവ് എന്റെ പിതാവിനെ ഫോണില്‍ വിളിച്ചിരുന്നു. ഇയാളുടെ സഹോദരനും ഭാര്യയും രാമനാട്ടുകരയ്ക്ക് പോകുന്ന വഴി ഷംനയെ കാണാന്‍ അനുവദിക്കണമെന്നാണ് അവര്‍ പറഞ്ഞത്. പിതാവിന്റെ ആവശ്യം അംഗീകരിച്ച് അവരോട് വരാനും പറഞ്ഞിരുന്നു.

പിന്നീട് സംഭവിച്ചത്

പിന്നീട് സംഭവിച്ചത്

അവര്‍ അങ്ങനെ പറഞ്ഞെങ്കിലും, വീട്ടിലെത്തിയത് വേറെയാളുകള്‍ ആയിരുന്നു. അന്‍വറിന്റെ മാതാവിന്റെ സഹോദരന്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ വെള്ള ഷര്‍ട്ട് ധരിച്ചയാളെ കാണിച്ച് തന്നു. നിങ്ങളുടെ ഭാര്യ എവിടെയെന്ന് ചോദിച്ചപ്പോഴാണ് വന്നവര്‍ പതറിയത്. കീഴടങ്ങിയ സലാമിനെ അന്നാണ് ആദ്യമായി കാണുന്നത്. വീട്ടില്‍ കാമറയുണ്ടെന്ന് സലാം ആളോട് പറയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഷംന പറഞ്ഞു. അന്‍വര്‍ എന്നയാള്‍ തന്നോട് പണം ചോദിച്ചിട്ടുണ്ട്. പരാതി നല്‍കിയ മറ്റ് പെണ്‍കുട്ടികളെ അറിയില്ലെന്നും ഷംന പറഞ്ഞു.

മഹാനാടകങ്ങള്‍ വേറെയും

മഹാനാടകങ്ങള്‍ വേറെയും

ഷരീഫ് വ്യാജ വീഡിയോയിലൂടെ മറ്റ് യുവതികളെയും കബളിപ്പിച്ചിട്ടുണ്ട്. ഇയാള്‍ നേരത്തെ പോലീസിന്റെ പിടിയിലായെന്ന വ്യാജ വീഡിയോ അയച്ചുനല്‍കിയാണ് യുവതികളെ വഞ്ചിച്ചത്. യുവതികള്‍ പോലീസ് പരാതി നല്‍കി കേസുമായി മാര്‍ച്ചില്‍ തന്നെ മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരുന്നു. ഈ ഘട്ടത്തിലാണ് റഫീഖ് തന്നെ ഇടപെട്ട് ഷെരീഫ് അറസ്റ്റിലായെന്ന് യുവതികളെ തെറ്റിദ്ധരിപ്പിച്ചത്. ഇത് വിശ്വസിപ്പിക്കാനായി പോലീസിന്റെ സ്റ്റിക്കര്‍ പതിപ്പിച്ച ജീപ്പില്‍ ഷെരീഫ് ഇരുക്കുന്ന ദൃശ്യങ്ങളും അയച്ച് നല്‍കി. എന്നാല്‍ ടിക് ടോക്കില്‍ ഇതേ ജീപ്പിന് മുന്നില്‍ നിന്നുള്ള ഷെരീഫിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇയാള്‍ അറസ്റ്റിലായിട്ടില്ലെന്ന് യുവതികള്‍ക്ക് മനസിലായത്.

പെണ്‍കുട്ടികളെ എത്തിച്ചത്...

പെണ്‍കുട്ടികളെ എത്തിച്ചത്...

സ്വര്‍ണക്കടത്ത് ഇവര്‍ക്ക് വെറും മറ മാത്രമായിരുന്നുവെന്ന് പോലീസ് പറയുന്നു. സ്വര്‍ണക്കടത്ത് നടന്നതായി ഇതുവരെ അറിഞ്ഞിട്ടില്ല. അഞ്ച് പേര്‍ കൂടി ഇന്ന് പരാതി നല്‍കാനെത്തും. ഇതുവരെ മൂന്ന് പരാതികള്‍ കിട്ടി. മീരയെന്ന യുവതിയാണ് പെണ്‍കുട്ടികളെ പ്രതികളുമായി ബന്ധപ്പെടുത്തിയത്. കാസര്‍കോട്ടുക്കാരനായ ടിക് ടോക് താരത്തോട് വിവരങ്ങള്‍ തേടുമെന്നും ഐജി പറഞ്ഞു. അതേസമയം ഇവരുടെ മൊഴി കേസില്‍ നിര്‍ണായകമാകും.

പ്രതികള്‍ തെറ്റായ കാര്യങ്ങള്‍ പറയുന്നു...

പ്രതികള്‍ തെറ്റായ കാര്യങ്ങള്‍ പറയുന്നു...

പോലീസ് അന്വേഷണം തൃപ്തികരമാണെന്ന് ഷംനയുടെ പിതാവ് എകെ കാസിം പറഞ്ഞു. മികച്ച അന്വേഷണമായത് കൊണ്ടാണ് പ്രതികളെ വേഗത്തില്‍ പിടികൂടാനായത്. കേസ് അട്ടിമറിക്കാന്‍ തെറ്റായ കാര്യങ്ങളാണ് പ്രതികള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്ന് അറിയില്ലെന്നും കാസിം പറഞ്ഞു. മുഖ്യ ആസൂത്രകനായ പാലക്കാട് സ്വദേശി ഷെരീഫാണ് ഷംനയെ കെണിയില്‍പ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കിയത്.

English summary
Shamna kasim blackmailing case: main accused shareef arrested by investigation team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X