കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, പാര്‍ട്ടിയില്‍ ശുദ്ധികലശം വേണമെന്ന് ഷാനിമോള്‍, രണ്ടാം നിര വരണം

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ തോല്‍വിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ പോര് രൂക്ഷമാകുന്നു. തോല്‍വി അംഗീകരിക്കാതെ പ്രശ്‌നം തങ്ങള്‍ക്കല്ല എന്ന നിലപാടിലാണ് ഇപ്പോഴും മുന്‍നിര നേതാക്കള്‍. പാര്‍ട്ടിയില്‍ ശുദ്ധികലശം ആവശ്യമാണെന്ന് ഷാനിമോള്‍ ഉസ്മാന്‍ തുറന്നടിച്ചു. രണ്ടാം നിര നേതൃത്വം പാര്‍ട്ടിയെ ഏറ്റെടുക്കണമെന്നും ഷാനിമോള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കം മാറണമെന്ന ആവശ്യം നേതാക്കള്‍ ഉന്നയിച്ച് കഴിഞ്ഞു. കെസി വേണുഗോപാലിലേക്കും തോല്‍വിയുടെ പഴി കടന്നുചെല്ലാം.

1

ആലപ്പുഴ ഡിസിസി അധ്യക്ഷന്‍ എം ലിജു തോല്‍വിയെ തുടര്‍ന്ന് രാജിവെച്ചിട്ടുണ്ട്. പല ഡിസിസികളിലും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതേസമയം രമേശ് ചെന്നിത്തലയ്ക്ക് പാര്‍ട്ടിയില്‍ നിന്നും ആവശ്യത്തിന് പിന്തുണ ലഭിച്ചില്ലെന്ന് ഷാനിമോള്‍ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പരാജയമുണ്ടായി. എന്നാല്‍ അതില്‍ നിന്ന് കോണ്‍ഗ്രസ് പാഠം പഠിച്ചില്ലെന്നും ഷാനിമോള്‍ പറഞ്ഞു. നേതൃത്വത്തിന് വീഴ്ച്ച സംഭവിച്ചു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നേതൃത്വം തയ്യാറാവണം. രണ്ടാം നിര നേതാക്കളെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് കൊണ്ടുവരണമെന്നും ഷാനിമോള്‍ ആവശ്യപ്പെട്ടു.

അതേസമയം മാവേലിക്കരയിലെ തോല്‍വിയില്‍ കൊടിക്കുന്നില്‍ സുരേഷിനെതിരെ കടുത്ത ആരോപണങ്ങളുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ഷാജു രംഗത്തെത്തി. തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കൊടിക്കുന്നില്‍ ശ്രമിച്ചെന്ന് ഷാജു തുറന്നടിച്ചു. സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായപ്പോള്‍ തടസ്സമുണ്ടാക്കാനാണ് കൊടിക്കുന്നില്‍ ശ്രമിച്ചത്. ദില്ലിയില്‍ ഇതിനുള്ള നീക്കം നടന്നു. തന്റെ തോല്‍വിക്ക് കാരണക്കാരന്‍ കൊടിക്കുന്നിലാണ്. അതുകൊണ്ട് ഈ തോല്‍വി കൊടിക്കുന്നിലിന് സമര്‍പ്പിച്ചത്. ഷാജുവിനൊന്നും ഇക്കുറി സീറ്റില്ലെന്ന് ഇന്ദിരാ ഭവനില്‍ കൊടിക്കുന്നില്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. കെപിസിസി സമിതികള്‍ ഉള്‍പ്പെടുതാതിരിക്കാന്‍ പോലും കൊടിക്കുന്നില്‍ സുരേഷ് ശ്രമിച്ചെന്ന് ഷാജു ആരോപിച്ചു.

തോല്‍വിയില്‍ കോണ്‍ഗ്രസ് ആകെ തകര്‍ന്നിരിക്കുകയാണ്. രമേശ് ചെന്നിത്തല സ്വയം മാറി നില്‍ക്കുമെന്നാണ് സൂചന. എല്ലാവരും ലക്ഷ്യമിടുന്നത് മുല്ലപ്പള്ളിയെയാണ്. കെ സുധാകരനും കെ മുരളീധരനും പക്ഷേ കൂടുതല്‍ ഒന്നും പറയാതെ മിണ്ടാതെയിരിക്കുകയാണ്. സുധാകരന്‍ കെപിസിസി അധ്യക്ഷനാവുമെന്ന തരത്തില്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചകളും ആരംഭിച്ച് കഴിഞ്ഞു. പ്രതിപക്ഷ സ്ഥാനത്തേക്ക് വിഡി സതീശനോ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ എത്താനാണ് സാധ്യത. ഉമ്മന്‍ ചാണ്ടി തിരിച്ചുവന്നാല്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നൊക്കെ പറഞ്ഞെങ്കിലും അതും ഉണ്ടായില്ല. ദേശീയ തലത്തിലേക്ക് അദ്ദേഹം വീണ്ടും മാറുമോ എന്നാണ് അറിയാനുള്ളത്.

English summary
shanimol usman against congress leadersship says second string leaders will take over party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X