Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ധമായ രാഷ്ട്രീയ ശത്രുതയില്ലാത്ത നേതാവ്, ശങ്കരനാരായണന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോണ്‍ഗ്രസ്സിലെ മൂല്യാധിഷ്ഠിത രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മുഖമായിരുന്നു കെ ശങ്കരനാരായണനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്വേഷത്തിന്റെയോ മറ്റ് ഏതെങ്കിലും വിഭാഗീയ പരിഗണനയുടെയോ അകമ്പടിയില്ലാതെ പൊതുപ്രശ്‌നങ്ങളെ നോക്കിക്കാണുകയും നെഹ്റൂവിയന്‍ കാഴ്ചപ്പാട് മതനിരപേക്ഷതയിലടക്കം ഉയര്‍ത്തിപിടിക്കുകയും ചെയ്ത പാരമ്പര്യമാണ് അദ്ദേഹത്തിന്റേത്. ദീര്‍ഘകാലം യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴും ജനകീയ പ്രശ്‌നങ്ങളിലും നാടിന്റെ വികസന പ്രശ്‌നങ്ങളിലും നിഷേധാത്മകമായ നിലപാട് സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

1

അന്ധമായ രാഷ്ട്രീയ ശത്രുതയുടെ സമീപനമല്ല, പൊതുപ്രവര്‍ത്തകരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനങ്ങള്‍ക്ക് വേണ്ടി നില്‍ക്കണം എന്ന വിശാലമായ കാഴ്ചപ്പാടാണ് അദ്ദേഹം എന്നും മുറുകെപ്പിടിച്ചത്. ഗവര്‍ണ്ണര്‍ എന്ന നിലയിലും സംസ്ഥാനത്തെ മന്ത്രി എന്ന നിലയിലും നിയമസഭാ സാമാജികന്‍ എന്ന നിലയിലും ജനോപകാരപ്രദമായതും അധികാരപ്രമത്തത ബാധിക്കാത്തതുമായ നിലപാടുകളാണ് അദ്ദേഹം എന്നും സ്വീകരിച്ചത്. ശങ്കരനാരായണന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സന്തപ്ത കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകരെയും അനുശോചനം അറിയിക്കുന്നുവെന്നും പിണറായി പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ സുധാകരനും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രിയ നേതാവ് ശ്രീ ശങ്കരനാരായണന്‍ നമ്മെ വിട്ടുപോയിരിക്കുന്നു. കുറച്ചുകാലമായി അസുഖമായി കിടക്കുകയായിരുന്നു അദ്ദേഹം. സുഖമായി കിടക്കുന്ന സമയത്ത് രണ്ടു തവണ ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയിട്ടുണ്ട്. അപ്പോഴൊന്നും ഒരിക്കലും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഒടുവിലത്തെ നാളുകളാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല. തമാശകളൊക്കെ പറഞ്ഞാണ് ഞങ്ങളെ യാത്രയാക്കിയിരുന്നത്.നിരവധി വര്‍ഷത്തെ ദൃഢമായ ബന്ധം അദ്ദേഹവും ഞാനും തമ്മിലുണ്ട്. സംസ്ഥാനത്തുടനീളം അദ്ദേഹവുമൊത്ത് യാത്രചെയ്തിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

നിഷ്‌കളങ്കമായ ഒരു മനസ്സിന്റെ ഉടമസ്ഥനായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാരില്‍ ഏറെ ആളുകള്‍ക്ക് ഒന്നും അവകാശപ്പെടാനില്ലാത്ത സവിശേഷതകള്‍ ഉണ്ടായിരുന്നു. ഏപ്പോഴും തമാശ പറഞ്ഞ് ആളുകളെ ചിരിപ്പിച്ചു എന്നും മനസ്സില്‍ ഓര്‍മ്മിക്കാന്‍ കഴിയുന്ന ഒരു നേതാവായി അദ്ദേഹം ജീവിക്കുകയായിരുന്നു. ആറ് സംസ്ഥാനങ്ങളില്‍ ഗവര്‍ണറായിരിക്കാനുള്ള ഭാഗ്യം മറ്റൊരു മലയാളിക്കും ലഭിച്ചിട്ടില്ല.16 വര്‍ഷം യുഡിഎഫ് കണ്‍വീനര്‍ എന്ന് പറയുന്നത് തന്നെ ഒരു അഭൂതപൂര്‍വമായ സംഭവമാണ്. ദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസിന് ഒരു വലിയ നഷ്ടമാണ് എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.

കയ്യില്‍ നിന്ന് കാശ് ചിലവാക്കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ, ആരെയും ആശ്രയിക്കാതെ രാഷ്ട്രീയത്തില്‍ വളര്‍ന്നു പടര്‍ന്നുപന്തലിച്ച രാഷ്ട്രീയ നേതാവായിരുന്നു ശങ്കരനാരായണന്‍. ഓര്‍ക്കുന്തോറും ഏറെ വേദനിക്കുന്നു.ഓര്‍മ്മകള്‍ക്കു മുമ്പില്‍ നമ്രശിരസ്‌കനാവുന്നുവെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം ശങ്കരനാരായണന്റെ നിര്യാണത്തെ തുടര്‍ന്ന് കെപിസിസി ഏപ്രില്‍ 25ന് നടത്താനിരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായും ഒരു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചതായും കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ അറിയിച്ചു. ധനകാര്യ മന്ത്രി എന്ന നിലയില്‍ കേരളത്തിന്റെ സമ്പദ് ഘടന ശക്തിപ്പെടുത്തുന്നതില്‍ മികച്ച സംഭാവനയാണ് അദ്ദേഹം നല്‍കിയതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

Recommended Video

cmsvideo
    18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+