Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാരൂഖ് ഖാൻ സംഘപരിവാറിന്റെ നോട്ടപ്പുള്ളി; മത നിരപേക്ഷത സംരക്ഷിക്കാൻ പൊരുതുകയാണ് പോംവഴി; ജയരാജൻ

ദില്ലി; മതവിശ്വാസത്തെ വികാരമാക്കി മാറ്റി മനുഷ്യരെ ഭ്രാന്തരാക്കാനാണ് വർഗീയവാദികൾ പരിശ്രമിക്കുന്നതെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ലതാ മങ്കേഷ്‌കര്‍ക്ക് മുംബൈ ശിവാജി പാര്‍ക്കില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്ന സമയത്ത് ബോളിവുഡ് നടന്‍ മൃതദേഹത്തെ അവഹേളിച്ചുവെന്ന വ്യാജ പ്രചാരണത്തിന്റെ പശ്ചാത്തലത്തിലാണ് ജയരാജന്റെ പ്രതികരണം. മുസ്ലീം മത വിശ്വാസികൾ പ്രാർത്ഥനയ്ക്ക് ശേഷം വായു ഊതിക്കളയുന്നത് ബി ജെ പി പറയുന്നതുപോലെ തുപ്പുന്നതല്ല, യാത്രാമൊഴി ചൊല്ലുന്നതാണ്. ഇതിന് സമാനമോ അല്ലാത്തതോ ആയ വിശ്വാസ പ്രമാണങ്ങളും ആചാരങ്ങളും മറ്റു മതവിഭാഗങ്ങളുടെ ഇടയിലുമുണ്ട്. ഭാരതത്തിന്റെ ഭരണഘടന ഒരു വ്യക്തിക്ക് അവന്റെ മതവിശ്വാസമനുസരിച്ചുള്ള ആചാരാനുഷ്ഠാനങ്ങളിലേർപ്പെടാൻ അവകാശം നൽകുന്നുമുണ്ട്. മത നിരപേക്ഷത സംരക്ഷിക്കാൻ പൊരുതുക മാത്രമാണ് പോംവഴിയെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

 jj-1644303693.jpg -Propertie

മുംബൈ ശിവാജി പാര്‍ക്കിലെത്തിയ ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ മാനേജർ പൂജയും ലതാ മങ്കേഷ്‌കര്‍ക്ക് വേണ്ടി പ്രാർഥിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പൂജ ഹൈന്ദവ രീതിയിലും ഷാരൂഖ് ഇസ്ലാമിക രീതിയിലുമായിരുന്നു പ്രാർത്ഥിച്ചത്. 'ഇന്ത്യ' എന്ന കുറിപ്പോടെയായിരുന്നു പലരും ചിത്രം പങ്കുവെച്ചത്. എന്നാൽ ഇതിന് പിന്നാലെയായിരുന്നു ഷാരൂഖിനെതിരെ സംഘപരിവാറിന്റെ വ്യാജ പ്രചരണം.

ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം-മത നിരപേക്ഷത സംരക്ഷിക്കാൻ പൊരുതുക മാത്രമാണ് പോംവഴിതെറ്റുപറ്റിയെങ്കിൽ തിരുത്താം. ബോധപൂർവ്വം തെറ്റിദ്ധാരണ പരത്തുന്നവരെ തിരുത്താനാവില്ല. സംഘപരിവാറിന്റേത് ബോധപൂർവ്വം നടത്തുന്ന വിദ്വേഷപ്രചരണമാണ്. അതിൽ കുടുങ്ങിപ്പോകാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണം. മതവിശ്വാസികളും മതനിരപേക്ഷ വിശ്വാസികളും ഒരുമിച്ച് നിൽക്കുക. മതവിശ്വാസത്തെ വികാരമാക്കി മാറ്റി മനുഷ്യരെ ഭ്രാന്തരാക്കാനാണ് വർഗീയവാദികൾ പരിശ്രമിക്കുന്നത്. വാനമ്പാടി ലതാമങ്കേഷ്‌കർക്ക് ആദരാഞ്ജലി അർപ്പിക്കാൻ അവരെ സ്‌നേഹിക്കുന്ന നിരവധി പേർ മുംബൈ ശിവജിപാർക്കിലെത്തിച്ചേർന്നിരുന്നു. സ്വാഭാവികമായും അവരിൽ വ്യത്യസ്ത മതവിശ്വാസികളുണ്ടാവും. ഹിന്ദുമതാചാര പ്രകാരമുള്ള ചടങ്ങുകൾ നടത്തിയാണ് ചിതയിലേക്കെടുത്തത്.

ബോളിവുഡ് താരം ഷാരൂഖ് ഖാൻ മൃതദേഹത്തിന് മുമ്പിൽ നിന്ന് പ്രാർത്ഥിച്ചു. അതിന് ശേഷം മാസ്‌ക് അല്പം മാറ്റി ഊതിയതിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ സംഘപരിവാർ നടത്തിയ വിദ്വേഷപ്രചരണം ആർക്കും അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. ബിജെപിയുടെ ഐടി ചുമതല ഒരു സംസ്ഥാനത്ത് വഹിക്കുന്ന ഉയർന്ന നേതാവാണ് ഈ പ്രചരണത്തിന് തുടക്കം കുറിച്ചത്. മുസ്ലീംമത വിശ്വാസികൾ പ്രാർത്ഥനയ്ക്ക് ശേഷം വായു ഊതിക്കളയുന്നത് ബിജെപി പറയുന്നതുപോലെ തുപ്പുന്നതല്ല, യാത്രാമൊഴി ചൊല്ലുന്നതാണ്. ഇതിന് സമാനമോ അല്ലാത്തതോ ആയ വിശ്വാസ പ്രമാണങ്ങളും ആചാരങ്ങളും മറ്റു മതവിഭാഗങ്ങളുടെ ഇടയിലുമുണ്ട്. ഭാരതത്തിന്റെ ഭരണഘടന ഒരു വ്യക്തിക്ക് അവന്റെ മതവിശ്വാസമനുസരിച്ചുള്ള ആചാരാനുഷ്ഠാനങ്ങളിലേർപ്പെടാൻ അവകാശം നൽകുന്നുമുണ്ട്.

Recommended Video

cmsvideo
    ഇദ്ദേഹമാണ് നമ്മുടെ സുരക്ഷാ കവചം, യോഗിയെ ജയിപ്പിക്കാനിറങ്ങി കങ്കണ | Oneindia Malayalam

    വസ്ത്രവും ഭക്ഷണവും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും അവകാശവുമാണ്. ബിജെപിയുടെ കേരളത്തിലെ അദ്ധ്യക്ഷൻ ഹലാൽ ഭക്ഷണം എന്ന് കോഴിക്കോട്ട് ഒരു ഹോട്ടലിൽ ബോർഡ് വെച്ചപ്പോൾ ഹാലിളക്കത്തോടെയായിരുന്നു പ്രതികരിച്ചത്. മുസ്ലീം പണ്ഡിതന്മാർ തുപ്പിയ ഭക്ഷണമാണ് ഒരു ഹോട്ടലിൽ നിന്ന് വിതരണം ചെയ്യുന്നത് എന്നുപോലും പറഞ്ഞു. ഹലാൽ എന്ന അറബി വാക്കിനർത്ഥം നല്ലത് എന്നാണ്. നന്മയല്ല തിന്മമാത്രമാണ് ബിജെപി അദ്ധ്യക്ഷന്റെ മനസ്സിലുള്ളതെന്ന് പ്രതികരണത്തിലൂടെ തെളിഞ്ഞു. ഉടുപ്പിയിൽ ഹിജാബ് ധരിച്ചെത്തുന്ന പെൺകുട്ടികൾക്ക് കോളേജുകളിൽ വിലക്കേർപ്പെടുത്തി. കാവി ഷാൾ ധരിച്ച ആൺകുട്ടികളെ ജയ്ശ്രീരാം വിളികളോടെ സ്വാഗതം ചെയ്തു. ഇത്തരത്തിൽ നിരവധി വർഗീയ വിദ്വേഷ പ്രവർത്തനങ്ങളാണ് സംഘപരിവാർ നാട്ടിലാകെ നടത്തുന്നത്. ഷാരൂഖ് ഖാൻ ബിജെപിയുടെ അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ചതുമുതൽ സംഘപരിവാറിന്റെ നോട്ടപ്പുള്ളിയായി മാറിയ ആളാണ്. മതനിരപേക്ഷ ഭരണഘടന സംരക്ഷിക്കാൻ പൊരുതുകയല്ലാതെ മറ്റ് യാതൊരു പോംവഴിയുമില്ല, പോസ്റ്റിൽ ജയരാജൻ പറഞ്ഞു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+