• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്റെ മകൾ എന്ന് മാത്രം ചിന്തിക്കുന്ന ഒരു മനുഷ്യൻ, ദിലീപ് ഈ തെറ്റ് ചെയ്യില്ല', പിന്തുണച്ച് ഷോൺ ജോർജ്

Google Oneindia Malayalam News

ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് ഷോണ്‍ ജോര്‍ജ്. സഹോദരന്‍ അനൂപുമായി വലിയ പരിചയമില്ല. താനായിട്ട് ഒരു വാട്സാപ് ഗ്രൂപ്പും തുടങ്ങിയിട്ടില്ല. റെയ്ഡിന് പിന്നിൽ വലിയ തിരക്കഥയെന്നും ഷോൺ ജോർജ് ആരോപിച്ചു.

ഷോണ്‍ ജോര്‍ജിന്റെ വാക്കുകൾ : ''വളരെയധികം സ്നേഹവും അടുപ്പവുമുള്ള ആളാണ് ദിലീപേട്ടൻ. സിനിമ ഫീൽഡിൽ ജഗതി ശ്രീകുമാറിനെ ഏറ്റവും അധികം സഹായിച്ച ആളാണ്. അതുകൊണ്ട് തന്നെ അദേഹത്തോട് ആ അടുപ്പം എനിക്കുണ്ട്. ക്രൈംബ്രാഞ്ചിന്റെ ഉദേശം വ്യക്തമാണ്.

 'മാരക വിഷം ഏത്'?; അമ്മയെ വിഷം കൊടുത്ത് കൊന്ന ഇന്ദുലേഖയെ കുടുക്കിയത് ഗൂഗിൾ സെർച്ച് ഹിസ്റ്ററി 'മാരക വിഷം ഏത്'?; അമ്മയെ വിഷം കൊടുത്ത് കൊന്ന ഇന്ദുലേഖയെ കുടുക്കിയത് ഗൂഗിൾ സെർച്ച് ഹിസ്റ്ററി

1

മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകളാണ് റെയ്ഡിന് പിന്നിൽ. ഇഡിക്ക് മുമ്പിൽ കൂടുതൽ തെളിവുകൾ ഹാജരാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആ തെളിവുകളാണ് ഈ റെയ്ഡിന്റെ പിന്നിലുള്ള പ്രധാനകാരണം.ജഗതി ശ്രീകുമാറിന്റെ കുടുംബവുമായി ഏറ്വും അധികം അടുപ്പുമുള്ള ആളാണ് ദിലീപ്.

2

ജഗതി ശ്രീകുമാറിന്റെ അപകടത്തിന് ശേഷം ഞങ്ങളുടെ കുടുംബത്തെ ഏറ്റവും അധികം അന്വേഷിച്ച ആളാണ് അദ്ദേഹം. എല്ലാ അഴ്ചകളിലും വിളിക്കുകയും ചികിത്സ കാര്യങ്ങൾ തിരക്കുകയും ചെയ്ത ആളാണ് ദിലീപേട്ടൻ. ആ അടുപ്പം എനിക്ക് അദേഹവുമായി ഉണ്ട്. ആ സ്നേഹവുമുണ്ട്.

3

അനിയ എന്നാണ് അദ്ദേഹം എന്നെ വിളിച്ചിരുന്നത്. ദിലീപ് ഈ തെറ്റ് ചെയ്യില്ല എന്ന് ഉറച്ച ബോധ്യമുള്ള ഒരാളാണ് ഞാൻ. എന്റെ മകൾ എന്ന് മാത്രം ചിന്തിക്കുന്ന ഒരു മനുഷ്യൻ ഒരിക്കലും അത് ചെയ്യില്ല. ഇത് പിസി ജോർജിന് ബോധ്യപ്പെട്ടത് കൊണ്ടാണ് അദ്ദേഹം ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയത്. അനൂപിനെ വ്യക്തി പരമായി പരിജയമില്ല.

4

എന്നാൽ ആ സമയത്ത് ദിലീപിനെതിരെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും പ്രചരിച്ചിരുന്ന കാര്യങ്ങൾ ദിലീപിന്റെ അഭിഭാഷകനും അനൂപിനുംഅയച്ചുകൊടുക്കുമായിരുന്നു. കേസിൽ അദ്ദേഹത്തിന് ദോഷം വരാൻ സാധ്യതയുള്ള കാര്യങ്ങളാണ് അയച്ചുകൊടുത്തത്. ഞാനായിട്ട് ഒരു വാട്സ്ആപ്പ് ഗ്രൂപ്പും ഉണ്ടാക്കിയിട്ടില്ല.

5

അനൂപുമായി ആദ്യമായി സംസാരിക്കുന്നത് തന്നെ ദിലീപിന്റെ അറസ്റ്റിന് ശേഷമാണ്. എന്തൊക്കെയാണ് അയച്ചതെന്ന് തനിക്ക് ഓർമ്മയില്ല. ഒരു വാട്സപ്പ് ഗ്രൂപ് ഉണ്ടാക്കാൻ മാത്രം പൊട്ടനല്ല ഞാൻ. പിസി ജോർജ് നടത്തിയ വാർത്ത സമ്മേളനത്തിൽ ഫാരിസ് അബുബക്കറും , ഐടി രംഗത്ത് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപ്പെട്ട് നടത്തിയ വലിയ അഴിമതികളെക്കുറിച്ചുമാണ്.

6

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി നടത്തിയ അഴിമതികളെക്കുറിച്ചും പിസി ജോർജ് കൃത്യമായി പറഞ്ഞിരുന്നു. അതിന് ശേഷം താൻ എവിടെ പോയാലും സ്പെഷ്യൽ ബ്രാഞ്ച് എന്റെ പുറകെയുണ്ട്. പിസി ജോർജിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് വലിയ ആകുലതകൾ സർക്കാരിനുണ്ട്. പിസി ജോർജുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ എന്റെ ഫോണിലേക്കും മെയിലേക്കും ഒക്കെ അയച്ചു തരാറുണ്ട്.

7

കാരണം അദ്ദേഹം മെയിൽ ഒന്നും ഉപയോഗിക്കുന്ന ആളല്ല. ഇത് പോലീസിന് കൃത്യമായി അറിയാം അതാണ് റെയ്ഡിന് പിന്നിലെ കാരണം.മുഖ്യമന്ത്രിക്കെതിരെ ഇഡിക്ക് നൽകാൻ വെച്ചിരിക്കുന്ന തെളിവ് കേരള പോലീസിന് കൊടുത്താലുള്ള അവസ്ഥ എന്താകും. അതുകൊണ്ട് അത് നൽകാനാവില്ല. എന്റെ ഫോൺ 2019ൽ കാണാതായതാണ്.

8

photo courtesy- facebook/shonegeorgeofficial

അന്ന് ഞാൻ പരാതി നൽകിയതിന്റെ തെളിവ് കൈവശമുണ്ട്. വാട്സ്ആപ്പ് ഉപയോഗിച്ചോണ്ടിരുന്ന ടാപ് നിലവിൽ കേടാണ് എന്നാൽ അതും കൊണ്ടുപോയിട്ടുണ്ട്. ഇപ്പോ ഞാൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോൺ കേരള പോലീസിന് കൊടുക്കാൻ സൌകര്യമില്ല. അത് ഞാൻ കോടതി ആവശ്യപ്പെടുന്ന മുറയ്ക്ക് സന്തോഷത്തോടെ നൽകും.

9

photo courtesy- facebook/shonegeorgeofficial

രണ്ടാം പ്രതി മാർട്ടിന്റെ സ്റ്റേറ്റ്മെന്റ് എടുത്തു നോക്കിയാൽ കഥ മനസിലാകും. റെയിഡിന്റെ പുറകിൽ നടന്നത് സിനിമയെപ്പോലും വെല്ലുന്ന തിരകഥയാണ്. സ്ഥിരം റെയ്ഡ് , അറസ്റ്റ് എന്നിവ നടക്കുകയാണ്. പിസി ജോർജിന്റെ കൈയിൽ എന്താ ഉള്ളതെന്ന് അവർക്ക് കൃത്യമായി അറിയാം. അത് കേരള പോലീസിനെ ഏൽപ്പിക്കാൻ സൌകര്യമില്ല. അത് നിയമത്തിന് മുമ്പിൽ കൊണ്ടുവരും. അത് ഏത് അറ്റം വരെ പോയാലും ആ കടമ നിർവഹിക്കും. ''

10

ദിലീപിനെ അനുകൂലിക്കുന്ന വ്യാജ വാട്സാപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഷോൺ ജോർജിനെതിരെ റജിസ്റ്റർ ചെയ്ത കേസിലാണ് പി.സി.ജോർജിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. എന്നാൽ ഈ കേസിൽ പോലീസ് അന്വേഷിക്കുന്ന ഫോൺ നഷ്ടപ്പെട്ടതായി 2019 ൽ തന്നെ പരാതി നൽകിയിരുന്നതായി പിസി ജോർജ് പറഞ്ഞു.

11

ഇന്ന് രാവിലെ 7:15നാണ് കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നതിനായി ഈരാറ്റുപേട്ടയിലെ പിസി ജോർജിന്റെ വീട്ടിലെത്തിയത്. മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്കിടെ വീട്ടിലെ ടാബ് കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തെ പി സി ജോർജും ഷോൺ ജോർജും എതിർത്തു.

12

ദിലീപിനെതിരെ ഗൂഢാലോചന ഉണ്ടെന്ന് വരുത്തി തീർക്കാൻ വ്യാജവാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസിലാണ് റെയ്ഡ്. ഈ ഗ്രൂപ്പില്‍ നിന്ന് ഷോണ്‍ ജോര്‍ജിന്റെതെന്ന പേരിലുളള സ്ക്രീന്‍ ഷോട്ടുകളും പ്രചരിച്ചിരുന്നു. പ്രമുഖരുടെ പേരിലുള്ള സ്ക്രീന്‍ ഷോട്ടുകള്‍ അയച്ചത് ഷോണ്‍ ജോര്‍ജിന്റെ നമ്പറില്‍ നിന്നാണെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

13

ദിലീപിന്റെ സഹോദരൻ അനൂപ് ഷോണിനെ വിളിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച പിസി ജോർജ് ഈ കേസിൽ പോലീസ് അന്വേഷിക്കുന്ന ഫോൺ നഷ്ടപ്പെട്ടതായി പറഞ്ഞു. 2019 ൽ തന്നെ ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.എന്നാൽ ഇങ്ങനെയൊരു പരാതി ലഭിച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടില്ല

ഇലോൺ മസ്കിൻ്റെ അപൂർവ ചിത്രങ്ങൾ ലേലത്തിനുവച്ച് മുൻ കാമുകി...

English summary
Shaun George Reveals Dileep Was The One Who Take Care The Hospital Expenses Of Jagathy Sreekumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X