Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്ന തുഗ്ലക് പരിഷ്‌കാരങ്ങള്‍ പിന്‍വലിയ്ക്കാനുള്ള മര്യാദ കാണിക്കണം; ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: ഒമൈക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ എത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും ഏഴ് ദിവസത്തെ ഹോം ക്വാറന്റീനില്‍ ഇരിക്കണമെന്ന സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ തീരുമാനിച്ചിരുന്നു. കേരളത്തിലും ഈ തീരുമാനം നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തും.

തുടര്‍ന്ന് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും എന്നതാണ് തീരുമാനം. കൂടാതെ ക്വാറന്റൈന്‍ സമയത്തോ സ്വയം നിരീക്ഷണ സമയത്തോ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടായാലോ കോവിഡ് പോസിറ്റീവായാലോ ആവര്‍ത്തിച്ചുള്ള പരിശോധന നടത്തും.

എന്നാല്‍ ഇപ്പോഴിതാ ഈ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. പ്രവാസികള്‍ തിരിച്ചെത്തുമ്പോള്‍ ക്വാറന്റൈന്‍ വേണമെന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം അബദ്ധജനകമാണെന്ന് ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.

shibu

മുമ്പ് പരീക്ഷിച്ച് പരാജയപ്പെട്ട നിയന്ത്രണങ്ങള്‍ വീണ്ടും അതുപോലെ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് നമ്മള്‍.പ്രവാസികളെയാകെ ബുദ്ധിമുട്ടിലാക്കുന്ന ഇത്തരം തുഗ്ലക് പരിഷ്‌കാരങ്ങള്‍ പിന്‍വലിയ്ക്കാനുള്ള സാമാന്യമര്യാദ അധികൃതര്‍ കാണിയ്ക്കണമെന്ന് ഷിബു ബേബി ജോണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

പ്രവാസികള്‍ തിരിച്ചെത്തുമ്പോള്‍ ക്വാറന്റൈന്‍ വേണമെന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം അബദ്ധജനകമാണ്. യുകെ പോലുള്ള രാജ്യങ്ങള്‍ ഒമിക്രോണിന്റെ പ്രാരംഭഘട്ടത്തില്‍ നടപ്പിലാക്കുകയും പിന്നെ ഒമിക്രോണ്‍ അപകടകാരിയല്ലെന്ന് മനസിലാക്കി ഇക്കഴിഞ്ഞ ദിവസം പിന്‍വലിയ്ക്കുകയും ചെയ്ത ക്വാറന്റൈന്‍ സംവിധാനം അതുപോലെ നടപ്പിലാക്കുകയാണ് നമ്മുടെ സര്‍ക്കാരുകള്‍. ഇന്ന് പ്രതിദിനം രണ്ടരലക്ഷം കേസുകള്‍ ഉണ്ടായിരുന്നിട്ടും യുകെയില്‍ ക്വാറന്റൈന്‍ ഇല്ലെന്ന് കൂടി നമ്മള്‍ മനസിലാക്കണം. എന്നാല്‍ മുമ്പ് പരീക്ഷിച്ച് പരാജയപ്പെട്ട നിയന്ത്രണങ്ങള്‍ വീണ്ടും അതുപോലെ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് നമ്മള്‍.

നിലവില്‍ ഇന്ത്യയിലാകെ ഒമിക്രോണ്‍ പടര്‍ന്ന് പിടിയ്ക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ഇല്ല. സംസ്ഥാന അതിര്‍ത്തികള്‍ തുറന്നുകിടക്കുമ്പോള്‍ പ്രവാസികള്‍ക്ക് മാത്രം ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കുന്നതിനെ വിവേചനമെന്നല്ലാതെ മറ്റെന്ത് വിളിയ്ക്കാന്‍. എന്നാല്‍ ഇത്രയധികം ഒമിക്രോണ്‍ കേസുകളുള്ള ഇന്ത്യയില്‍ നിന്നും യുഎഇയിലെത്തുന്ന ഒരാള്‍ക്കും ക്വാറന്റൈന്‍ ഇല്ലെന്നും നമ്മള്‍ മനസിലാക്കണം.

ഒരു ഭാഗത്ത് ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രിയുടെ റാലികളും നൂറുകണക്കിനുപേര്‍ ഒന്നിച്ചുകൂടിയുള്ള പാര്‍ട്ടി സമ്മേളനങ്ങളും മുഖ്യമന്ത്രിയുടെ കെ റെയില്‍ വിശദീകരണ യോഗങ്ങളും പൊടിപൊടിയ്ക്കുമ്പോള്‍ കോവിഡ് നിയന്ത്രണങ്ങള്‍ മൂലം വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തുന്ന പാവം പ്രവാസി 7 ദിവസം ക്വാറന്റൈനും 7 ദിവസം നിരീക്ഷണവുമടക്കം 14 ദിവസം വീടടച്ച് ഇരുന്നുകൊള്ളണമെന്നാണ് സര്‍ക്കാര്‍ ആജ്ഞ. ചിലര്‍ 'കൂടുതല്‍ തുല്യര്‍' ആണെന്ന് സാധാരണക്കാര്‍ക്ക് ബോധ്യപ്പെടുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്. പ്രവാസികളെയാകെ ബുദ്ധിമുട്ടിലാക്കുന്ന ഇത്തരം തുഗ്ലക് പരിഷ്‌കാരങ്ങള്‍ പിന്‍വലിയ്ക്കാനുള്ള സാമാന്യമര്യാദ അധികൃതര്‍ കാണിയ്ക്കണം. ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ 2 ശതമാനം പേരുടെ സാമ്പിളുകള്‍ റാണ്ടം പരിശോധന നടത്താനാണ് കേന്ദ്ര മാര്‍ഗനിര്‍ദേശം. എന്നാല്‍ സംസ്ഥാനത്ത് 20 ശതമാനം പേരുടെ സാമ്പിളുകള്‍ റാണ്ടം പരിശോധന നടത്തുന്നതാണ്. നെഗറ്റീവാകുന്നവര്‍ 7 ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം. എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. നെഗറ്റീവായാല്‍ ഇവരും വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. പോസിറ്റീവാകുന്നവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നു. ഇവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ നല്‍കുന്നു.

Recommended Video

cmsvideo
    ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാകണം, സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+