Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്ക കമ്യൂണിസ്റ്റ് സൗഹൃദവും മാഗ്സസെ കമ്യൂണിസ്റ്റ് വിരുദ്ധവും; ഒന്നുമേ..പുരിയലേയെന്ന് ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: മഗ്‌സസെ അവാര്‍ഡ് നിരസിച്ച മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ച് ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് അമേരിക്കയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചപ്പോള്‍ അവര്‍ നല്‍കിയ മൊമന്റോ ഏറ്റവും വലിയ അവാര്‍ഡും അംഗീകാരവുമായി ഘോഷിച്ചവര്‍ക്ക് ഇന്ന് മാഗ്സസെ അവാര്‍ഡ് മാത്രം കമ്യൂണിസ്റ്റ് വിരുദ്ധമാണെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഷിബു ബേബി ജോണിന്റെ വിമര്‍ശനം.

മുതലാളിത്ത -വലതുപക്ഷ ആശയങ്ങളുടെ ഏറ്റവും വലിയ വക്താവും പ്രയോക്താവുമായ അമേരിക്കയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കമ്യൂണിസ്റ്റ് സൗഹൃദവും മാഗ്സസെ കമ്യൂണിസ്റ്റ് വിരുദ്ധവുമാവുന്നതിന്റെ രാഷ്ട്രീയമാണ് മനസിലാകാത്തത്. ഒന്നുമേ പുരിയലേ...- ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

shibu

അതേസമയം, കെ കെ ശൈലജയ്ക്ക് ലഭിച്ച പുരസ്‌കാരം നിരസിച്ച സംഭവത്തില്‍ സി പി എം കേന്ദ്ര നേതൃത്വം അടക്കം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ പൊതുആരോഗ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്ത രീതിയുടെ അടിസ്ഥാനത്തിലാണ് കെ കെ ഷൈലജയെ മഗ്‌സസെ പുരസ്‌കാരത്തിന് പരിഗണിച്ചതെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്.

ആരോഗ്യരംഗത്തെ മുന്നേറ്റം എല്‍ ഡി എഫ് സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. ഇതൊരിക്കലും ഒരു വ്യക്തിയുടെ മാത്രം നേട്ടമല്ല. ഇതുവരെ മഗ്‌സസെ പുരസ്‌കാരം സജീവ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടില്ല. ഷൈലജ സി പി ഐ എമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവും സജീവ രാഷ്ട്രീയ പ്രവര്‍ത്തകയുമാണ്.

വെക്കേഷൻ അടിച്ചുപൊളിച്ച് രജിഷ വിജയൻ; ജർമ്മനി ചിത്രങ്ങൾ വൈറൽ

ഫിലിപ്പൈന്‍സിന്റെ മുന്‍ പ്രസിഡന്റായ റമണ്‍ മഗ്‌സസെ ആ രാജ്യത്തിലെ കമ്മ്യൂണിസ്റ്റ് വേട്ടയ്ക്ക് നേതൃത്വം കൊടുത്ത വ്യക്തിയാണ്. അങ്ങനെയുള്ള ഒരാളുടെ പേരിലുള്ള അവാര്‍ഡാണിത്. ഈ കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പുരസ്‌കാരം നിരസിക്കാനുള്ള തീരുമാനം സ. ഷൈലജ കൈക്കൊണ്ടിരിക്കുന്നത്. ഇത് പാര്‍ടിയുടെ കൂട്ടായ തീരുമാനമാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാം, ഈ അഞ്ച് ഭക്ഷണങ്ങള്‍ പതിവാക്കൂ

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെയും നൂറു കണക്കിന് കേഡര്‍മാരെ ശക്തമായി അടിച്ചമര്‍ത്തിയ ലോകത്തിലെ ഏറ്റവും പ്രധാന കമ്മ്യൂണിസ്റ്റ് വിരുദ്ധരിലൊരാളായ മാഗ്സസെയുടെ പേരിലുള്ള അവാര്‍ഡ് നല്‍കി കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ കേന്ദ്ര കമ്മിറ്റി അംഗത്തെ അപമാനിക്കാന്‍ ശ്രമിക്കേണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. അതുകൊണ്ടാണ് ആ അവാര്‍ഡ് വാങ്ങുന്നത് ശരിയല്ല എന്ന നിലപാട് പാര്‍ടി സ്വീകരിച്ചത്. അത് കൃത്യമായി മനസിലാക്കി സ. കെ കെ ഷൈലജ നിലപാട് സ്വീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+