Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിപിഎം സമ്മർദ്ദത്തിലാകുന്ന കേസുകളിൽ മുഖ്യപ്രതി മരണപ്പെടുന്നു', ദുരൂഹത ആരോപിച്ച് ഷിബു ബേബി ജോൺ

കൊല്ലം: മൻസൂർ കൊലക്കെസിലെ രണ്ടാം പ്രതിയായ രതീഷ് കൂലോത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംശയം ഉന്നയിച്ച് പ്രതിപക്ഷത്ത് നിന്ന് കൂടുതൽ നേതാക്കൾ. സിപിഎം സമ്മർദ്ദത്തിലാകുന്ന കേസുകളിൽ മുഖ്യപ്രതി മരണപ്പെടുന്നത് പതിവാണെന്നാണ് ഷിബു ബേബി ജോൺ ആരോപിക്കുന്നത്.

ഷിബു ബേബി ജോണിന്റെ പ്രതികരണം: ' കണ്ണൂരിൽ ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത വർദ്ധിക്കുകയാണ്. അടുത്ത കാലത്തായി സി.പി.എം സമ്മർദ്ദത്തിലാകുന്ന ഏത് കേസ് എടുത്താലും അതിലേ ഒരു മുഖ്യ പ്രതി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാകും അതെങ്ങനെ സംഭവിക്കുന്നു...?

shibu

കെ.ടി ജയകൃഷ്ണൻ മാസ്റ്റർ വധക്കേസ്: ഒരു പ്രതി കൊല്ലപ്പെട്ടു.
ശുക്കൂർ വധക്കേസ് : ഒരു പ്രതി ആത്മഹത്യ ചെയ്തു.
ഫസൽ വധക്കേസ് : മൂന്ന് പ്രതികൾ കൊല്ലപ്പെട്ടു.
വാളയാർ ഇരട്ട കൊല : ഒരു പ്രതി ആത്മഹത്യ ചെയ്തു.
മൻസൂർ വധക്കേസ് : ഒരു പ്രതി ആത്മഹത്യ ചെയ്തു.

സ്വന്തം അയൽക്കാരനെയും സുഹൃത്തിനെയും പോലും ബോംബെറിഞ്ഞും ക്രൂരമായി വെട്ടിയും കുത്തിയും കൊല്ലാൻ ഒരു മടിയും ഇല്ലാത്തവർ ആത്മഹത്യ ചെയ്യാൻ മാത്രം മനസ്സിന് ബലമില്ലാത്തവരാണെന്ന് വിശ്വസിക്കാൻ ആർക്ക് കഴിയും?
ഉന്നതങ്ങളിലേക്ക് അന്വേഷണം എത്തപ്പെടാതിരിക്കാനുള്ള ആസൂത്രിത കൊലപാതകങ്ങൾ ആണിതെല്ലാമെല്ലാം എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകുമോ? പാർട്ടിയ്ക്ക് വേണ്ടി ക്വട്ടേഷൻ ഏറ്റെടുക്കുന്നവരെ, നിങ്ങൾക്ക് പിന്നിലും പാർട്ടിയുടെ കൊലയാളിക്കണ്ണുകൾ കാത്തിരിപ്പുണ്ടെന്ന് ഓർക്കുക'' എന്നാണ് ഫേസ്ബുക്ക് കുറിപ്പ്.

Recommended Video

cmsvideo
    Actor Krishna Kumar Facebook post about election experience

    ബംഗാളിൽ വീട് കയറി പ്രചാരണം നടത്തി അമിത് ഷാ- ചിത്രങ്ങൾ

    കഴിഞ്ഞ ദിവസമാണ് രതീഷ് കൂലോത്തിനെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൻസൂർ കൊല്ലപ്പെട്ടതിന് ശേഷം രതീഷ് ഒളിവിൽ പോയിരുന്നു. തൃത്താല എംഎൽഎ വിടി ബൽറാം അടക്കമുളളവർ രതീഷിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. ''ഗുരുതരമായ ഒരവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. തെളിവ് നശിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാവുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. പാനൂരിലെ മൻസൂർ കൊലപാതകം ഉടൻ സിബിഐ അന്വേഷണത്തിന് വിടണം'' എന്നാണ് ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്.

    അസ്മിത സൂദിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+