• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മരണത്തിലും തോൽക്കാത്ത പ്രണയം; ജീവിതത്തിലേയ്ക്ക് പിച്ചവയ്ക്കാൻ ഷിൽനയ്ക്ക് കൂട്ടായി ഇരട്ടകൺമണികൾ

 • By Desk
cmsvideo
  ഭർത്താവ് മരിച്ച് ഒരു വർഷത്തിന് ശേഷം ഇരട്ട കുഞ്ഞുങ്ങൾ

  ജീവിതയാത്രയിൽ പെട്ടെന്ന് തനിച്ചായി പോവുകയായിരുന്നു ഷിൽന. ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗം ഉൾക്കൊള്ളാൻ ഷിൽനയ്ക്കോ, അദ്ദേഹത്തിന്റെ ഉറ്റവർക്കോ കഴിഞ്ഞില്ല. കഴിഞ്ഞവർഷം ഓഗസ്റ്റ് 15നാണ് എല്ലാവർക്കും പ്രിയങ്കരനായ സുധാകരൻ മാഷ് വാഹനാപകടത്തെ തുടർന്ന് മരിച്ചത്. കവിയും കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനുമൊക്കെയായിരുന്നു സുധാകരൻ മാഷ്. മാഷിന്റെ മരണ ശേഷം ഷിൽന ഫേസ്ബുക്കിലെഴുതിയ കണ്ണീർ കുറിപ്പും കണ്ണുനിറയാതെ വായിച്ചുതീർക്കാനാകുമായിരുന്നില്ല.

  ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അറസ്റ്റ് വാറണ്ട്

  ഷിൽന ഇന്ന് വീണ്ടും വാർത്തകളിൽ നിറയുകയാണ്. പതറാത്ത മനക്കരുത്തിന്റെ പേരിൽ, മരണത്തിനും തോൽപ്പിക്കാനാകാത്ത പ്രണയത്തിന്റെ പേരിൽ. ഷിൽനയുടെ ജീവിതത്തിൽ വീണ്ടും പ്രതീക്ഷയുടെ നാമ്പുകൾ തളിർത്ത് തുടങ്ങിയിരിക്കുന്നു. ഇന്നവർ ഭർത്താവിന്റെ ഓർമകളിൽ ജീവിക്കുന്ന ഓരു വിധവയല്ല, രണ്ട് പിഞ്ചോമനകളുടെ അമ്മയാണ്.

  കാത്തിരിപ്പ്

  കാത്തിരിപ്പ്

  പ്രണയ വിവാഹമായിരുന്നു ഷിൽനയുടേയും സുധാകരൻ മാഷിന്റെയും. ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിനൊടുവിൽ നാലു വർഷം മുമ്പാണ് ഇരുവരും ചികിത്സ തുടങ്ങിയത്. ബ്രണ്ണൻ കോളേജ് മലയാള വിഭാഗം അസി. പ്രൊഫസറായിരുന്നു സുധാകരൻ മാഷ്. ഫെഡറൽ ബാങ്ക് കണ്ണൂർ ശാഖയിലെ ജീവനക്കാരിയാണ് ഷിൽന.

  വിയോഗം

  വിയോഗം

  വളരെ അപ്രതീക്ഷിതമായാണ് മരണം സുധാകരനെ തട്ടിയെടുത്തത്. സഹപ്രവർത്തകർക്കൊപ്പം നിലമ്പൂരിലേക്ക് പോവുകയായിരുന്നു സുധാകരൻ. യാത്രക്കിടയിലാണ് ചികിത്സയുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെത്തണമെന്ന് അറിയിച്ചത്. യാത്ര ചെയ്തിരുന്ന വാഹനത്തിൽ നിന്നുമിറങ്ങി നാട്ടിലേക്ക് പോകാനായി വണ്ടി കയറാൻ റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു മരണം തട്ടിയെടുത്തത്

  മുന്നോട്ട് തന്നെ

  മുന്നോട്ട് തന്നെ

  പ്രിയതമൻ‍റെ വിയോഗം ഷിൽനയെ തളർത്തിയില്ല. കുഞ്ഞിനെ വേണമെന്ന തീരുമാനത്തിന് മാറ്റമുണ്ടായില്ല. ചികിത്സയുമായി മുന്നോട്ട് പോകാൻ ഷിൽന തീരുമാനിക്കുകയായിരുന്നു. ഇരിവരുടെയും ബന്ധത്തിന്റെ ആഴമറിയാമായിരുന്ന ആരും ഷിൽനയെ പിന്തിരിപ്പിച്ചില്ല. കുടുംബവും സുഹൃത്തുക്കളുമെല്ലാം ഷിൻനയ്ക്ക് പിന്തുണയേകി കൂടെ നിന്നു.

  ഇരട്ട കൺമണികൾ

  ഇരട്ട കൺമണികൾ

  കോഴിക്കോട് എആർഎംസി ചികിത്സാ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന സുധാകരന്റെ ബീജം മരണശേഷം ഷിൽനയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയായിരുന്നു. ചികിത്സ ഫലം കണ്ടു. കണ്ണൂർ കൊയ്ലി ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ രണ്ട് പിഞ്ചോമനകളെ പുറത്തെടുത്തു. രണ്ട് പെൺകുഞ്ഞുങ്ങൾ.

  ആനന്ദ കണ്ണീർ

  ആനന്ദ കണ്ണീർ

  സുധാകരന്റെ മരണ ശേഷം ഒരു വർഷം പിന്നീടുമ്പോഴാണ് കുഞ്ഞുങ്ങളുടെ ജനനം. ഏക മകന്റെ മരണശേഷം സുധാകരന്റെ അമ്മ ഇന്നലെ ഉള്ളുതുറന്ന് ചിരിച്ചു, ഒപ്പം ആനന്ദകണ്ണുനീരും. കുഞ്ഞുങ്ങളെ അത്രമേൽ സ്നേഹിച്ചിരുന്ന സുധാകരന്റെ ആഗ്രഹം പൂർത്തിയാക്കുകയായിരുന്നു ഷിൽന.

  കണ്ണീർ കുറിപ്പ്

  കണ്ണീർ കുറിപ്പ്

  സുധാകരന്റെ മരണ ശേഷം ഷിൽന ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പും ഹൃദയസ്പർശിയായിരുന്നു. സഹനത്തിന്റെ വഴിയില്‍ നാം തനിച്ചാവുകയും ആരോരുമില്ലാതാവുകയും ചെയ്യുമ്പോള്‍ ആശ്വാസത്തിന്റെ ഒരു അദൃശ്യ ഹസ്തം നാമറിയാതെ നമുക്ക് നേരെ നീളുന്നു...ആ കൈകള്‍ ചിലപ്പോള്‍ നെഞ്ച് പൊട്ടുന്നൊരു അച്ഛന്റേതാവാം, സര്‍വംസഹയായ ഒരു അമ്മയുടേതാവാം ,അതല്ലെങ്കില്‍ ചേര്‍ത്ത് പിടിക്കുന്നൊരു സഹോദരന്റെയോ സഹോദരിയുടേതോ ആവാം ,അതുമല്ലെങ്കില്‍ ഏറ്റവും പ്രിയപ്പെട്ടൊരു സുഹൃത്തിന്റേതും ആവാം....ജീവിതം കീഴ്‌മേല്‍ മറിയുന്നൊരു ദിനം നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ട്....ജീവിതമെന്ന പാഠപുസ്തകം ഓരോ ദിനങ്ങളിലും പുതിയ പുതിയ പാഠങ്ങള്‍ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു കരുത്തു നല്‍കിക്കൊണ്ടിരിക്കുന്നു...

  ജീവിതത്തിലേക്ക്

  ജീവിതത്തിലേക്ക്

  എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ 82 ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു...സഹനത്തിന്റെ ഉച്ചസ്ഥായില്‍ നില്‍ക്കുമ്പോഴും ആരെക്കുറിച്ചുള്ള ഓര്‍മ്മകളാണോ ഇത്രയേറെ പീഡിതയാക്കുന്നതു, അതെ ഓര്‍മ്മകള്‍ തന്നെ ജീവിതത്തിലേക്ക് തിരിഞ്ഞു നടക്കാന്‍ വീണ്ടും വീണ്ടും കരുത്തു പകരുന്നു..ചിലപ്പോഴെല്ലാം മരണത്തേക്കാള്‍ ഭയാനകമാണ് ഈ ഏകാന്തത എന്ന് തോന്നാറുണ്ട്.. അപ്പോഴെല്ലാം നാം ഒരുമിച്ചു ചിലവഴിച്ച നല്ല ദിനങ്ങള്‍ ഓര്‍മിച്ചു കൊണ്ടോ, ആ മനോഹരമായ കൈപ്പടയിലൂടെ കണ്ണോടിച്ചോ ,ഇത്ര നാള്‍ ആ എഴുത്തു മുറിയുടെ ഭാഗമായിരുന്ന പുസ്തകങ്ങളും കണ്ണടയും തൊട്ടുനോക്കിയോ, ഇതുവരെ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളൊക്കെയും തടവി തലോടിയോ, സര്‍വ്വോപരി കൂടുതല്‍ കൂടുതല്‍ സ്‌നേഹിച്ചുകൊണ്ടോ ,തപ്പിയും തടഞ്ഞും ഈ ഇരുട്ടിനെ മറികടക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കയാണ് ...ആ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന്, ജീവിതത്തിലേക്കു പിച്ചവെച്ചു നടന്നു കയറുന്നു...

  വിധിയെ മാറ്റാൻ കഴിയുമോ?

  വിധിയെ മാറ്റാൻ കഴിയുമോ?

  എന്റെ കണ്ണുനീര്‍ മറ്റാരേക്കാളും വേദനിപ്പിക്കുന്നത് നിന്നെയാണെന്നറിയുന്നതു കൊണ്ട് തന്നെ പലപ്പോഴും ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ മനപ്പൂര്‍വ്വം കണ്ണുകള്‍ ഞാന്‍ ഇറുകിയടക്കുന്നു ...വ്യസനിക്കാനല്ല നീ പഠിപ്പിച്ചത് ..ഒരുമിച്ചുണ്ടായിരുന്ന രാത്രികളിലും പകലുകളിലും പ്രതീക്ഷയാണ് സന്തോഷത്തിന്റെ കാതല്‍ എന്ന് പറഞ്ഞു തന്നു. പ്രതീക്ഷയ്ക്കു വിധിയെ മാറ്റാന്‍ കഴിയുമോ ?എന്നിരുന്നാലും ജീവിതയാത്രയെ സുഗമമാക്കാന്‍ സഹായികുമായിരിക്കും .

  ഒരുമിച്ചുണ്ടായിരുന്ന ലളിതവും സന്തോഷപൂര്‍ണ്ണമായ ജീവിതവർഷങ്ങള്‍ .

  പ്രണയം തരുന്ന ഊർജ്ജം

  പ്രണയം തരുന്ന ഊർജ്ജം

  ഒന്നുമില്ലായ്മയില്‍നിന്നു നമ്മള്‍ പടുത്തുയര്‍ത്തിയ ജീവിതപച്ചകള്‍ ..പൂജ്യത്തില്‍ നിന്നും മൂല്യമുള്ളൊരു സംഖ്യയിലേക്കുള്ള പ്രയാണത്തില്‍ ഒരു കൈതാങ്ങായെങ്കിലും കൂടെയുണ്ടാവാന്‍ കഴിഞ്ഞത് ഈ തകര്‍ച്ചയിലും എനിക്കാശ്വാസം പകരുന്നു. വിസ്മയകരമായ ആ പ്രണയം പകരുന്ന ഊര്‍ജം തന്നെയാണ് മുന്നോട്ട് ഇനിയുള്ള പ്രയാണത്തിന് പ്രചോദനവും ..

  എന്നത്തേയുമെന്നത് പോലെ പ്രതിസന്ധികളില്‍ ഏതൊരു കൈകളാണോ മുറുകെ പിടിച്ചിരുന്നത് , ആരുടെ ചുമലുകളിലേക്കാണോ ആശ്വാസപൂര്‍വ്വം ചാഞ്ഞിരുന്നത് അതെ കൈകള്‍ തന്നെ ഇപ്പോഴും മുറുകെപ്പിടിക്കുന്നു, ആശ്വാസം കണ്ടെത്തുന്നു.. ഈ തകര്‍ച്ചയും നേരിടാന്‍ എന്നെ നീ തന്നെ പ്രാപ്തയാക്കുന്നു ..

  മരണം

  മരണം

  സത്യത്തില്‍ ഒരു മരണവീട്ടിലേക്കു കയറി ചെല്ലുന്നതു പോലെ എളുപ്പമല്ല, മരണം വീട്ടിലേക്കു വരുമ്പോഴുള്ള അവസ്ഥ. എന്നത്തേയും പോലെ സാധാരണമായ ഒരു ദിവസം എത്ര പെട്ടന്നാണ് ഏറ്റവും കഠിനവും ദുരിതപൂര്‍ണ്ണവുമായി മാറുന്നത്. ഏത്ര മനോഹരമായ ഒരു കുടുംബ ചിത്രത്തില്‍ നിന്നുമാണ് മരണമേ പ്രിയപ്പെട്ടൊരാളെ നീ നിഷ്‌കരുണം അടര്‍ത്തി മാറ്റിയതു ! ആ വിടവ് സൃഷ്ടിക്കുന്ന ശൂന്യത എത്രയേറെ അഗാധമാണ് !പ്രിയപ്പെട്ടൊരു വീടും തൊടികളും അതുമായി പൊരുത്തപ്പെടാനാവാതെ വിറങ്ങലിച്ചു നില്‍ക്കുന്നു .. ഇന്നലെവരെ ഞാന്‍ ഇറുകിപ്പുണര്‍ന്നിരുന്ന പ്രിയപ്പെട്ടൊരാളാണ് ആ നിലത്തു വെള്ള തുണിയില്‍ പൊതിഞ്ഞു കിടത്തിയിരുന്നത് എന്നു വിശ്വസിക്കുക ഹൃദയഭേദകമായിരുന്നു. തണുത്തുറഞ്ഞ ആ ദേഹം സ്പര്‍ശിക്കാന്‍ പോലും ഞാന്‍ ഭയപ്പെട്ടു ..

  അന്ത്യചുംബനം

  അന്ത്യചുംബനം

  അന്ത്യചുംബനം നല്‍കിയപ്പോള്‍ ഞാന്‍ ബോധത്തിനും അബോധത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തിലൂടെ ഒരു അപസ്മാരബാധിതയെ പോലെ സഞ്ചരിച്ചു! ഒരിക്കലും ബോധം തെളിയാത്ത വിധം എന്തെങ്കിലും മരുന്നുകള്‍ തന്നു എന്നോയൊന്നു ഉറക്കിക്കിടത്തു എന്നു പറയണമെന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു.. സ്‌നേഹവും, പ്രണയവും പ്രതീക്ഷകളും ചേര്‍ത്ത് ഞങ്ങള്‍ പടുത്തുയർത്തി ആ വീടിന്റെ അകത്തളതില്‍ എന്റെ പ്രിയപ്പെട്ട മാഷ് , അവരുടെ പ്രിയപെട്ട ഏട്ടന്‍ എന്നന്നേക്കുമായി ഉറങ്ങിക്കിടന്നു. എത്രയെളുപ്പത്തിലാണ് മരണം ഓരോ വീട്ടിലേക്കും ചടുലതയോടെ കയറിവരുന്നത്..? ആരാണ് ജീവിതത്തിനു ഇത്രയും വിചിത്രമായ തിരക്കഥ എഴുതുന്നത്?സഹനത്തിന്റെ കൃത്യമായ നിര്‍വചനം എന്താണ് ??

  നടി വാണി വിശ്വനാഥിന്റെ പിതാവും ജ്യോതിഷ പണ്ഡിതനുമായ വിശ്വനാഥന്‍ നിര്യാതനായി

  English summary
  twins born after their died a year before
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more