കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലം തീരത്ത് വള്ളത്തില്‍ കപ്പലിടിച്ചു; ആറ് പേര്‍, നാവിക സേനയുടെ സഹായം തേടി

  • By Ashif
Google Oneindia Malayalam News

കൊല്ലം: മല്‍സ്യത്തൊഴിലാളികളുടെ ചെറുവള്ളത്തില്‍ കപ്പലിടിച്ചു. കൊല്ലം തീരത്തുനിന്നു 39 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. വിവരം അറിഞ്ഞവര്‍ ഉടന്‍ മറ്റുവള്ളക്കാര്‍ കരയിലുള്ളവരെ അറിയിച്ചു. ആറ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവരെ കൂടെയുണ്ടായിരുന്ന വള്ളക്കാര്‍ രക്ഷപ്പെടുത്തി. ആദ്യം പത്ത് പേരുണ്ടെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.

02

കൊച്ചിയില്‍ നിന്നു നാവിക സേന സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. നാവിക സേനയുടെ സഹായം തേടിയിട്ടുണ്ടെന്ന് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വിഴിഞ്ഞത്തെ തീരസേനയുടെ ആസ്ഥാത്തും വിവരം ലഭിച്ചിട്ടുണ്ട്.

നാവിക സേനയുടെ ഹെലികോപ്റ്ററും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. വിദേശകപ്പലാണ് വള്ളത്തില്‍ ഇടിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഈ കപ്പല്‍ നിര്‍ത്താതെ പോകുകയും ചെയ്തു. വേളാങ്കണ്ണി എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. വള്ളം പൂര്‍ണമായും തകര്‍ന്നു.

അതേസമയം, ബോട്ടിലാണ് കപ്പല്‍ ഇടിച്ചതെന്നായിരുന്നു ആദ്യ വിവരം. പിന്നീട് ചൂണ്ടയിടുന്ന ചെറുവള്ളമാണ് അപകടത്തില്‍പ്പെട്ടതെന്ന് മന്ത്രി അറിയിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ബോട്ടിലുണ്ടായിരുന്നവര്‍ കടലിലേക്ക് വീണുവെന്നാണ് നാവിക സേനയ്ക്ക് ലഭിച്ച വിവരം.

English summary
Ship hit boat in Kollam Coast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X