Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞങ്ങള്‍ മീന്‍വണ്ടിയുമായി കേരളത്തില്‍ വരുന്നവര്‍'; സഹായിക്കാൻ തയ്യാറായി കര്‍ണാടകയിലെ ലോറി ഡ്രൈവര്‍മാര്‍

‌ബെംഗളൂരൂ: അർജുനായുള്ള രക്ഷാപ്രവർത്തനത്തിന് തയ്യാറാണെന്ന് കർണാടകയിലെ ലോറി ഡ്രൈവർമാർ. നൂറോളം പേരാണ് ഇപ്പോൾ സ്ഥലത്ത് എത്തിയിട്ടുള്ളത്. തങ്ങൾ മീൻവണ്ടിയുമായി ധാരാളം കേരളത്തിൽ വരുന്നവരാണ്, രക്ഷാപ്രവർത്തനത്തിന് തയ്യാറായാണ് വന്നതെന്നുമാണ് ഇവർ പറയുന്നത്. എന്നാൽ ഇവർ പറയുന്ന ആവശ്യം പോലീസിന് അംഗീകരിക്കാൻ പറ്റില്ല. പെർമിഷൻ ലഭിക്കാതെ ആരെയു കടത്തിവിടാൻ സാധിക്കില്ല.

അതേ സമയം കേരളത്തിൽ നിന്നും ഒരു സംഘം രക്ഷാപ്രവർത്തനത്തിന് തയ്യാറായി പോയിട്ടുണ്ട്. രക്ഷാപ്രവ‍ർത്തനത്തിന് ഔദ്യോ​ഗികമായി അനുമതി ലഭിച്ചിട്ടില്ലെങ്കിലും സ്വന്തം നിലയ്ക്ക് എന്തെങ്കിലും ചെയ്യാനാകും എന്ന പ്രതീക്ഷയിലാണ് മുക്കത്തെ സന്നദ്ധ സംഘടനിയിൽ നിന്നുള്ള 18 പേർ യാത്ര തിരിച്ചിരിക്കുന്നത്. അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. അർജുന് വേണ്ടിയുള്ള തിരച്ചിലിൽ നിർണായക വിവര ലഭിച്ചതായാണ് സൂചന.

shirur

ഡീപ്പ് സെർച്ച് മെറ്റൽ ഡിറ്റക്ടർ ഉപയോ​ഗിച്ചുശ്ശ പരിശോധനയിലാണ് സി​ഗ്നൽ ലഭിച്ചത്. റോഡിൽ നിന്ന് ലഭിച്ച സി​ഗ്നലിൽ മണ്ണിനടിയിൽ ലോഹ സാന്നിധ്യം ഉണ്ടെന്നാണ് വിലയിരുത്തൽ. അർജുന്റെ മൊബൈൽ സി​ഗ്നൽ ലഭിച്ച സ്ഥലത്ത് നിന്നാണ് റഡാർ സി​ഗ്നൽ‌ ലഭിച്ചിട്ടുള്ളത്. ലഭിച്ച സി​ഗ്നൽ അർജുന്റെ ലോറിയുടേതാണെന്നാണ് രക്ഷാ ദൗത്യം സംഘത്തിന്റെ നി​ഗമനമെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ‌ സി​ഗ്നൽ ലഭിച്ചയിടത്ത് ആഴത്തിൽ കുഴിക്കുകയാണ്. ലഭിച്ച സി​ഗ്നൽ‌ ലോറിയുടെതാണെന്ന് ഉറപ്പിക്കാനിയിട്ടില്ലെന്ന് സൈന്യം കൂട്ടിച്ചേർത്തു. ഷിരൂരിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. ഇത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.

ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ, തെരക് ലൊക്കേറ്റർ 120 എന്ന ഉപകരണവും ഉപയോ​ഗിച്ചാണ് പരിശോധിക്കുന്നത്. 15 അടി താഴ്ചയിലുള്ള ലോഹ വസ്തുക്കൾ പോലും കണ്ടെത്താൻ സാധിക്കുന്ന റഡാറുകളാണ്. കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായി ഏഴാം ദിവസമാണ് തിരച്ചിൽ തുടരുന്നത്.

ജൂൺ 16 ന് രാവിലെ കർണാടക - ​ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പനവേൽ - കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ( 30 ) അപകടത്തിൽ പെട്ടത്.

മണ്ണിടിച്ചിലിൽ ദേശീയപാതയിലെ ചായക്ക ഉടമ അടക്കം 10 പേർ മരിച്ച സ്ഥലത്താണ് ലോറിയുടെ ജി പി എസ് ലൊക്കേഷൻ അവസാനമായി കണ്ടത്. ലോറിയുണ്ടെന്ന് സംശയിക്കുന്ന സ്ഥലത്ത് 10 മീറ്ററോളം ഉയരത്തിൽ മണ്ണ് മൂടിയിരുന്നു. റോഡിലെ മൺകൂനയ്ക്ക് പുറമെ, സമീപത്തെ പുഴയിൽ രൂപപ്പെട്ട മൺകൂനയിലും പരിശോധന നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+