കള്ളനോട്ട് കേസിൽ രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്യണം! രാകേഷ് രാജ്യദ്രോഹിയെന്ന് ശോഭാ സുരേന്ദ്രൻ...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: യുവമോർച്ച നേതാവിനെ കള്ളനോട്ടും, നോട്ടടിക്കുന്ന യന്ത്രകളുമായും പിടികൂടിയ സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ചോദ്യം ചെയ്യണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കഴിഞ്ഞ ദിവസം നടന്ന ചാനൽ ചർച്ചയിലാണ് ശോഭാ സുരേന്ദ്രൻ ഇക്കാര്യം ഉന്നയിച്ചത്.

കള്ളനോട്ട് കേസ് അന്വേഷണം ഗൾഫിലേക്കും?രാഗേഷ് ബിജെപിയിൽ ചേർന്നത് ഭീഷണിയിൽ നിന്ന് രക്ഷപ്പെടാൻ...

കുവൈത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മലയാളിയുവാവ് വെന്തുമരിച്ചു;മൃതദേഹംകത്തിക്കരിഞ്ഞ നിലയിൽ

യുവമോർച്ച നേതാവിനെ കള്ളനോട്ടടിക്കുന്ന യന്ത്രങ്ങളുമായും, കള്ളനോട്ടുകളുമായും കൊടുങ്ങല്ലൂരിൽ നിന്ന് പിടികൂടിയ സംഭവത്തെക്കുറിച്ച് സംഘടിപ്പിച്ച ചാനൽ ചർച്ചയിലാണ് ബിജെപി നേതാവായ ശോഭാ സുരേന്ദ്രൻ വിചിത്രമായ ആവശ്യം ഉന്നയിച്ചത്.

റമദാനിലെ അവസാന വെള്ളിയാഴ്ച കണ്ണീരിൽ മുങ്ങി!പള്ളിജീവനക്കാരന് പള്ളിവളപ്പിൽ ദാരുണാന്ത്യം, പൊന്നാനിയിൽ

യുവമോർച്ച നേതാവിനെ പിടികൂടിയതുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല ചില കാര്യങ്ങൾ പറഞ്ഞിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കേസിൽ ചോദ്യം ചെയ്യാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്ന് താൻ ആവശ്യപ്പെടുന്നതെന്നായിരുന്നു ശോഭാ സുരേന്ദ്രൻ ചർച്ചയിൽ പറഞ്ഞത്.

രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്യണം...

രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്യണം...

കള്ളനോട്ടടിച്ചതിന് കൊടുങ്ങല്ലൂരിലെ യുവമോർച്ച നേതാവിനെ പിടികൂടിയ സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ചോദ്യം ചെയ്യണമെന്നാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടത്.

രമേശ് ചെന്നിത്തല എങ്ങനെയറിഞ്ഞു?

രമേശ് ചെന്നിത്തല എങ്ങനെയറിഞ്ഞു?

കൊടുങ്ങല്ലൂരിൽ പിടിയിലായ രാകേഷ് 200 കോടി രൂപയുടെ കള്ളനോട്ട് അച്ചടിക്കാനാണ് തയ്യാറെടുത്തതെന്ന് രമേശ് ചെന്നിത്തല എങ്ങനെ അറിഞ്ഞുവെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു.

ആഭ്യന്തര വകുപ്പ് തയ്യാറാകണം...

ആഭ്യന്തര വകുപ്പ് തയ്യാറാകണം...

കള്ളനോട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാമായിരുന്നു എന്നതിന്റെ തെളിവാണ് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലെന്നും, അതിനാൽ ചെന്നിത്തലയെ ചോദ്യം ചെയ്യാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ചാനൽ ചർച്ചയിൽ...

ചാനൽ ചർച്ചയിൽ...

യുവമോർച്ച നേതാവിനെ കള്ളനോട്ടുമായി പിടികൂടിയ സംഭവത്തിൽ ഒരു ചാനൽ സംഘടിപ്പിച്ച ചർച്ചയിലാണ് ശോഭാ സുരേന്ദ്രൻ ഇക്കാര്യം ആവശ്യപ്പെട്ടത്. യുവമോർച്ച നേതാവിനെ പിടികൂടിയ സംഭവത്തിൽ രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളിൽ കടിച്ചൂതൂങ്ങിയായിരുന്ന ശോഭാ സുരേന്ദ്രന്‍ സംസാരിച്ചത്.

പ്രതി രാജ്യദ്രോഹിയെന്ന്...

പ്രതി രാജ്യദ്രോഹിയെന്ന്...

കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൊടുങ്ങല്ലൂരിലെ രാകേഷ് രാജ്യദ്രോഹിയാണെന്നും, അയാൾക്ക് പരമാവധി ശിക്ഷ ലഭ്യമാക്കണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

മുഴുവൻ ബിജെപിക്കാരും അങ്ങനെയാണെന്ന് പറഞ്ഞാൽ...

മുഴുവൻ ബിജെപിക്കാരും അങ്ങനെയാണെന്ന് പറഞ്ഞാൽ...

എന്നാൽ ഒരു യുവമോർച്ച പ്രവർത്തകനെ കള്ളനോട്ട് കേസിൽ പിടികൂടിയതിന്റെ പേരിൽ മുഴുവൻ ബിജെപിക്കാരും അങ്ങനെയാണെന്ന് പറഞ്ഞാൽ അംഗീകരിക്കില്ലെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.

ഒരുത്തനെയും തൊടാൻ അനുവദിക്കില്ല...

ഒരുത്തനെയും തൊടാൻ അനുവദിക്കില്ല...

മുഴുവൻ ബിജെപിക്കാരെയും കള്ളനോട്ടടിക്കുന്നവരായി ചിത്രീകരിക്കാനാണ് ശ്രമമെങ്കിൽ അംഗീകരിക്കില്ല. അത്തരത്തിലാണ് പ്രചരണം നടക്കുന്നതെങ്കിൽ ഒരുത്തനെയും ചെയ്യാത്ത തെറ്റിന് തൊടാൻ അനുവദിക്കില്ലെന്നും ശോഭാ സുരേന്ദ്രൻ ചർച്ചയിൽ പറഞ്ഞു.

English summary
shoba surendran's comment on fake currency case.
Please Wait while comments are loading...