'പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെ ഓർക്കുന്നത് നല്ലത്', ഒളിയമ്പുമായി ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്നും ഒഴിവാക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ശോഭാ സുരേന്ദ്രന്‍. പ്രഹ്‌ളാദനേയും പ്രഹ്‌ളാദനെ ആക്രമിച്ച ഹിരണ്യകശ്യപുവിനേയും ഓര്‍മ്മപ്പെടുത്തിയാണ് ശോഭാ സുരേന്ദ്രന്റെ പ്രതികരണം.
കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെയാണ് ശോഭാ സുരേന്ദ്രൻ പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർത്തിയത്. അതിന്റെ ഏറ്റവും ഒടുവിലത്തെ വഴിത്തിരവാണ് ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്നുളള പുറത്താക്കപ്പെടൽ.

ദേശീയ നിര്‍വ്വാഹക സമിതി പുനസംഘടിപ്പിച്ചപ്പോള്‍ ശോഭാ സുരേന്ദ്രനും അല്‍ഫോണ്‍സ് കണ്ണന്താനവും അടക്കമുളള നേതാക്കളാണ് ഒഴിവാക്കപ്പെട്ടത്.അതേസമയം കേന്ദ്ര സഹമന്ത്രി വി മുരളീധരനേയും കുമ്മനം രാജശേഖരനേയും സമിതിയിലെ സ്ഥിരാംഗങ്ങളായി ഉള്‍പ്പെടുത്തി. അടുത്തിടെ ബിജെപിയില്‍ എത്തിയ മെട്രോമാന്‍ ഇ ശ്രീധരന്‍, പികെ കൃഷ്ണദാസ് എന്നിവരെ പ്രത്യേക ക്ഷണിതാക്കളായും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മീനാക്ഷിയെ കാണാനുളള യാത്രയാണോ? ദിലീപ്-കാവ്യ താരദമ്പതികളുടെ പുതിയ ചിത്രവും വൈറൽ

ശോഭാ സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ: '' കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി നിരവധി പ്രവർത്തകരും അഭ്യുദയകാംക്ഷികളും നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്. പതിമൂന്നാമത്തെ വയസ്സിൽ ബാലഗോകുലത്തിലൂടെ സാമൂഹ്യപ്രവർത്തനം ആരംഭിച്ചതാണ്. ഇതു വരെ പദവികൾക്കു പുറകെ പോയിട്ടില്ല: പദവികളിലേക്കുള്ള പടികൾ പ്രലോഭിപ്പിച്ചിട്ടുമില്ല. എന്നാൽ, ഞാൻ ജീവനെപ്പോലെ സ്നേഹിക്കുകയും സത്യസന്ധമായി സേവിക്കുകയും ചെയ്യുന്ന പ്രസ്ഥാനം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്കിടെ പല ദൗത്യങ്ങൾ ഏൽപ്പിച്ചു, അവ കലർപ്പില്ലാത്ത സമർപ്പണമനോഭാവത്തോടെ നിറവേറ്റി എന്ന് ഉറച്ചു വിശ്വസിക്കുന്നു.
കറുപ്പഴകില്‍ സുന്ദരിയായി മീര നന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്
Recommended Video

ശ്രീരാമ ഭഗവാൻ സേതുസമുദ്രം നിർമിച്ചപ്പോൾ അണ്ണാറക്കണ്ണനും തന്നാലായത് എന്നതു പോലെ. ജനങ്ങൾക്കിടയിലെ പ്രവർത്തനത്തിന് ഒരു ചുമതലയുടെയും ആവശ്യമില്ലെന്ന് തെളിയിച്ച ഒരുപാടു മഹദ് വ്യക്തികളുടെ ഉദാഹരണം ഭാരതത്തിലും കേരളത്തിലും നമുക്കു മുന്നിലുണ്ട്. നമ്മുടെ ജനാധിപത്യ സമൂഹത്തിൽ ജനപിന്തുണയാണ് പ്രധാനം. എന്നാൽ, തന്നെ പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്നും, കൊടുങ്കാറ്റായി വന്ന് പറത്തിക്കളയുമെന്നും, കടലിലെറിഞ്ഞു കൊല്ലുമെന്നും ഹിരണ്യ കശ്യപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടിൽ ഉറച്ചു നിന്ന പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യ കശ്യപുവിനെയും ഓർക്കുന്നത് നല്ലതാണ്''.

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രന്‍ എത്തിയതിന് പിന്നാലെ നടന്ന പാര്‍ട്ടി പുനസംഘടനയില്‍ ശോഭാ സുരേന്ദ്രനെ സംസ്ഥാന വൈസ് പ്രസിഡണ്ടായി നിയോഗിച്ചിരുന്നു. ദേശീയ നിര്‍വ്വാഹക സമിതി അംഗമായ തന്നെ സംസ്ഥാന വൈസ് പ്രസിഡണ്ടാക്കിയതില്‍ ശോഭാ സുരേന്ദ്രന്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. സംസ്ഥാന നേതൃത്വത്തിന്റെ പുതിയ തീരുമാനങ്ങള്‍ക്ക് എതിരെ ശോഭാ സുരേന്ദ്രന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് പരാതിയും നല്‍കി.

കെ സുരേന്ദ്രന്റെ നേതൃത്വത്തോട് സഹകരിക്കാതെ പൊതുരംഗത്ത് നിന്ന് തന്നെ ശോഭാ സുരേന്ദ്രന്‍ വിട്ട് നില്‍ക്കുകയുണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണത്തില്‍ നിന്നടക്കം ശോഭാ സുരേന്ദ്രന്‍ വിട്ട് നിന്നു. ഇതോടെ ശോഭാ സുരേന്ദ്രനെതിരെ വി മുരളീധരന്‍ പക്ഷവും നടപടി ആവശ്യപ്പെട്ടു. ഇക്കാലത്ത് ശോഭാ സുരേന്ദ്രന്‍ ബിജെപി വിട്ടേക്കും എന്നത് അടക്കമുളള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ ശോഭാ സുരേന്ദ്രന്‍ സംസ്ഥാന നേതൃത്വത്തിന് എതിരെ ആളെ അണിനിരത്തി.

ശോഭാ സുരേന്ദ്രനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാലക്കാട് ബിജെപിയില്‍ നിന്നടക്കം നേതാക്കള്‍ രാജി വെച്ചിരുന്നു. ദേശീയ നേതൃത്വത്തിന്റെ ഇടപെടലിന് ശേഷമാണ് ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി പരിപാടികളുമായി സഹകരിക്കാന്‍ ആരംഭിച്ചത്. പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് ശേഷം കൃഷ്ണദാസ് പക്ഷം സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മുന്നോട്ട് വെച്ച പേരുകളിലൊന്നായിരുന്നു ശോഭാ സുരേന്ദ്രന്റെത്. കസേര കിട്ടിയില്ലെന്ന് മാത്രമല്ല ഇപ്പോള്‍ ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്നടക്കം ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയിരിക്കുകയുമാണ്.












Click it and Unblock the Notifications