കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയൻ എന്ന ഏകാധിപതിക്ക് പാദസേവ ചെയ്യുന്ന മന്ത്രിമാർ, രൂക്ഷ വിമർശനവുമായി ശോഭാ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികളുടെ സമരം തുടരുന്നതിനിടെ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. രണ്ടായിരത്തിലേറെ താൽക്കാലിക തസ്തികകൾ സ്ഥിരപ്പെടുത്തുന്നതിനുളള സർക്കാർ നീക്കത്തെയും ശോഭാ സുരേന്ദ്രൻ വിമർശിച്ചു. കമ്യൂണിസ്റ്റുകാരെ ഇപ്പോൾ സ്ഥിരപ്പെടുത്തിയാലെ അവർക്ക് ജോലി ലഭിക്കുകയുള്ളൂ എന്ന് ഇന്ത്യയിലെ അവസാനത്തെ കമ്യൂണിസ്റ്റ് സർക്കാരിന്റെ അവസാന മാസത്തിൽ എൽഡിഎഫ് തിരിച്ചറിയുന്നുണ്ടാവും എന്ന് ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പുതിയ ലുക്കില്‍; ദോഹയിലെ പാര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങള്‍

അതുകൊണ്ടാവും ശനിയാഴ്ചയും ഞായറാഴ്ചയും ഓവർ ടൈം പണിയെടുത്ത് രണ്ടായിരം പേരെ കൂടി പിൻവാതിലിലൂടെ സ്ഥിരപ്പെടുത്താൻ തിങ്കളാഴ്ച്ച മന്ത്രിസഭാ യോഗം വിളിച്ചിരിക്കുന്നത്. ധനകാര്യ വകുപ്പ് മന്ത്രി കടമിസ്റ്റ് ശ്രീ തോമസ് ഐസക്ക് സ്വന്തം വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ചു കൊണ്ടാണ് പിൻവാതിൽ നിയമനങ്ങൾ നടക്കുന്നതെന്ന് അറിയാത്ത ആളല്ലെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി.

Recommended Video

cmsvideo
കേന്ദ്രത്തിന്റെ കള്ളക്കണക്കുകള്‍ക്ക് ചുട്ട മറുപടി നല്‍കി പിണറായി വിജയന്‍
ss

പക്ഷേ കമ്യൂണിസ്റ്റ്- സ്റ്റാലിനിസ്റ്റ് നടപ്പു രീതികൾ അനുസരിച്ച് പിണറായി വിജയൻ എന്ന ഏകാധിപതിക്ക് പാദസേവ ചെയ്യലാണ് തോമസ് ഐസക് ഉൾപ്പെടെയുള്ള മന്ത്രിമാരുടെ കർത്തവ്യം. എൽഡിഎഫ് സർക്കാരിന്റെ സ്വജനപക്ഷപാതവും അതിനവർ കണ്ടെത്തുന്ന താത്വിക അവലോകനങ്ങളും കേരളം കൗതുകപൂർവ്വം വീക്ഷിക്കണം. അന്യം നിന്നു പോകാൻ സാധ്യതയുള്ള കലാരൂപമാണ് എന്നും ശോഭാ സുരേന്ദ്രൻ പരിഹസിച്ചു.

ഇന്ത്യയിലിരുന്ന് 144 മില്യണ്‍ യൂറോ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

English summary
Shobha Surendran slams Pinarayi Vijayan and Thomas Isaac over PSC appointment controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X