Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബ്ദമലിനീകരണത്തിനെതിരെ പരാതി; ഷമ്മി തിലകനെ കളിയാക്കി വീടിനുമുന്നില്‍ കോലം

കൊല്ലം: തന്റെ വീടിനുമുന്നില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഉയരുന്ന ശബ്ദമലിനീകരണത്തിനെതിരെ പ്രതികരിച്ച നടന്‍ ഷമ്മി തിലകനെ കളിയാക്കി വീടിനു മുന്നില്‍ കോലം സ്ഥാപിച്ചതായി പരാതി. എട്ടുവര്‍ഷത്തോളമായി സ്ഥാപനത്തിന്റെ ശബ്ദമലിനീകരണത്തിനെതിരെ താന്‍ കേസ് നടത്തിവരികയാണെന്ന് ഷമ്മി തിലകന്‍ പറയുന്നു.

കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടായിട്ടുണ്ടും അധികൃതര്‍ വേണ്ട രീതിയില്‍ അക്കാര്യം കൈകാര്യം ചെയ്യുന്നില്ലെന്നും ഷമ്മി ആരോപിച്ചു. തുടര്‍ച്ചയാള്ള തന്റെ പ്രതിഷേധത്തെ കളിയാക്കിയാണ് വിടിനെ നേരെ നോക്കുന്ന രീതിയില്‍ കോലം സ്ഥാപിച്ചതെന്ന് ഷമ്മി തിലകന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യം പത്മശ്രീ നല്‍കി ബഹുമാനിച്ച ഒരാളുടെ മകനെയാണ് ഇത്തരത്തില്‍ കളിയാക്കിയതെന്നും ഷമ്മി ഓര്‍മിപ്പിച്ചു.

shammi-thilakan

ജനസാന്ദ്രതയേറിയ പ്രദേശത്ത് നിയമലംഘനം നടത്തിയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കമുള്ളവ സൂപ്പര്‍മാര്‍ക്കറ്റിലെ ജനറേറ്ററിന്‍രെ ശബ്ദം മൂലം ബുദ്ധിമുട്ടിലാക്കയാണെന്ന് ഷമ്മി വ്യക്തമാക്കി. സമീപവാസികളുടെ പിന്തുണയും ഷമ്മി തിലകനുണ്ട്. സ്ഥാപനത്തിനെതിരെ പല തവണ പ്രതിഷേധിച്ചിട്ടുള്ളതാണെന്നും അയല്‍ക്കാും സമ്മതിച്ചു.

ശബ്ദം മൂലം പകല്‍ സമയങ്ങളില്‍ വീടിനുള്ളില്‍ ഇരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് ഷമ്മി പറയുന്നത്. മാത്രമല്ല, സ്ഥാപനം സ്ഥിതിചെയ്യുന്ന കെട്ടിടം തന്നെ അനധികൃതമായി നിര്‍മിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. സ്ഥാപനത്തിനെതിരെ കോര്‍പ്പറേഷന്‍ നടപടി ഉത്തരവില്‍മാത്രം ഒതുങ്ങകയാണെന്നും ഷമ്മി പറഞ്ഞു. ജനങ്ങള്‍ ഒഴിഞ്ഞുപോയതിനുശേഷം സമീപസ്ഥലങ്ങള്‍ കൈക്കലാക്കുകയാണ് സ്ഥാപനമുടമയുടെ ഉദ്ദേശമെന്നും നടന്‍ ആരോപിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+