ഓടുന്ന ട്രെയിനില്‍ വീണ്ടും ആക്രമണം, സഹയാത്രികനെ കുത്തി യാത്രക്കാരന്; സംഭവം ഷൊര്‍ണ്ണൂരില്‍
ഷൊര്‍ണൂര്‍: ഓടുന്ന ട്രെയിനില്‍ വെച്ച് യാത്രക്കാരനെ കുത്തി പരിക്കേല്‍പ്പിച്ച് സഹയാത്രികന്. മരുസാഗര്‍ എക്സ്പ്രസില്‍ വെച്ചായിരുന്നു സംഭവം. ട്രെയിനുള്ളില്‍ വെച്ചുണ്ടായ വാക്ക് തര്‍ക്കമാണ് പിന്നീട് അക്രമത്തില്‍ കലാശിച്ചത്. മരുസാഗര്‍ എക്സ്പ്രസ് ഷൊര്‍ണൂരില്‍ എത്തിയപ്പോഴായിരുന്നു യാത്രക്കാരെ ആകെ നടുക്കിയ സംഭവം. പരപ്പനങ്ങാടി സ്വദേശി ദേവനാണ് സഹയാത്രികന്റെ ആക്രമണത്തില്‍ കുത്തേറ്റത്.
വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് കുപ്പി ഉപയോഗിച്ചാണ് സഹയാത്രികനായ അസീസ്, ദേവനെ ആക്രമിച്ചത്. ദേവന്റെ കണ്ണിന് സമീപമാണ് അസീസിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ഗുരുവായൂര്‍ സ്വദേശിയാണ് അസീസ്. ദേവനെ കുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അസീസിനെ ആര് പി എഫ് പിടികൂടുകയായിരുന്നു. പരിക്കേറ്റ ദേവനെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയിരിക്കുകയാണ്.

ജനറല്‍ കംപാര്‍ട്ട്മെന്റില്‍ വെച്ചായിരുന്നു ആക്രമണം. പരിക്കേറ്റയാളെ മുഖത്ത് നിന്ന് ചോരയൊഴുകുന്ന നിലയില്‍ ആണ് നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആക്രമിച്ചയാളെ തനിക്ക് നേരത്തെ പരിചയമില്ലെന്നാണ് ദേവന് മൊഴി നല്‍കിയത്.
ദേവന്റെ പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. ആക്രമണത്തിനിടെ അസീസിന്റെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. എലത്തൂര്‍ ട്രെയിന്‍ ആക്രമണത്തിന്റെ ആഘാതം മാറും മുന്‍പെ വീണ്ടും ട്രെയിനിനുള്ളില്‍ ആക്രമണം നടന്നതിന്റെ ഞെട്ടലിലാണ് യാത്രക്കാര്‍. വാക്കേറ്റം ചോരക്കളിയിലേക്ക നീണ്ടതോടെ മറ്റ് യാത്രക്കാരെല്ലാം അങ്കലാപ്പിലായി. ഏപ്രില്‍ രണ്ടിനാണ് ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസില്‍ ഷാരൂഖ് സെയ്ഫി എന്നയാള്‍ തീവെപ്പിന് ശ്രമിച്ചത്.
യാതൊരു പ്രകോപനവുമില്ലാതെ ഇയാള്‍ സഹയാത്രികര്‍ക്ക് മേല്‍ പെട്രോളൊിച്ച് തീ കൊളുത്തുകയായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി ട്രെയിനില്‍ നിന്ന് ചാടിയ മൂന്ന് പേര്‍ക്ക് ജീവന് നഷ്ടമായിരുന്നു. അതേസമയം ഷാറൂഖ് സെയ്ഫിയെ
ഈ മാസം 27 വരെയാണ് റിമാന്റ് ചെയ്തിരിക്കുകയാണ്. എന്‍ ഐ എ ആണ് കേസ് അന്വേഷിക്കുന്നത്. ഇയാളുടെ വീട്ടില്‍ നിന്ന് പിടികൂടിയ ഡിജിറ്റല്‍ രേഖകള്‍ എന്‍ ഐ എ പരിശോധനക്ക് അയച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ ഷാറൂഖ് സെയ്ഫിയുടെ ഷഹീന് ബാഗിലെ വീട്ടിലും സമീപ പ്രദേശങ്ങളിലും എന്‍ ഐ എ പരിശോധന നടത്തിയിരുന്നു. ചോദ്യം ചെയ്യലില്‍ നിന്നും ഫോണ്‍ രേഖകളില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദല്‍ഹിയിലെ പത്ത് സ്ഥലങ്ങളില്‍ എന്‍ ഐ എ പരിശോധന നടത്തിയത്. അതേസമയം ആക്രമണം നടന്ന് ഒന്നരമാസം പിന്നിട്ടിട്ടും കേസില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.
ആര് പറഞ്ഞിട്ടാണ് ആക്രമണം നടത്തിയത് എന്നോ ആരൊക്കെയാണ് പിന്നിലുള്ളത് എന്നോ ഷാരൂഖ് സെയ്ഫി പറഞ്ഞിട്ടില്ല. താന്‍ പെട്ടെന്നുണ്ടായ തോന്നലില്‍ അക്രമം നടത്തിയതാണ് എന്നും ആരും കൂടെ ഇല്ല എന്നുമാണ് ഷാരൂഖ് സെയ്ഫി പറഞ്ഞിരിക്കുന്നത്. എന്നാല്‍ അന്വേഷണ സംഘം ഇക്കാര്യം പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications