Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകര, തിരൂർ, ഷൊർണ്ണൂർ: മൂന്ന് പുതിയ ജില്ലകള്‍ വേണം: അന്‍വറിന്റെ വിശാല പദ്ധതി ഇങ്ങനെ

മലബാർ മേഖലയില്‍ പുതിയ ജില്ലകള്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാക്കി തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി.വി അൻവർ. മേഖലയുടെ വികസനം ഉറപ്പുവരുത്താന്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകൾ വിഭജിക്കണമെന്ന നിർദേശമാണ് മുന്‍ നിലമ്പൂർ എം എല്‍ എ മുന്നോട്ടുവെക്കുന്നത്. ഈ ആവശ്യം മുന്‍ നിർത്തി മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പാലക്കാട്, വയനാട്, ജില്ലകളിലൂടെ മലബാർ ജില്ലാ വിഭജന വികസന യാത്രയും അൻവർ പ്രഖ്യാപിച്ചിട്ടുണ്ട്.

പാലക്കാട് ജില്ല വിഭജിച്ച് ഷൊർണ്ണൂർ, മലപ്പുറം ജില്ല വിഭജിച്ച് തിരൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകള്‍ വിഭജിച്ച് വടകര എന്നീ പുതിയ ജില്ലകള്‍ സ്ഥാപിക്കണമെന്നാണ് അന്‍വർ മുന്നോട്ട് വെക്കുന്ന നിർദേശം. അതേസമയം തന്നെ പയ്യന്നൂർ, കല്യാശ്ശേരി മണ്ഡലങ്ങള്‍ കാസർകോടേക്ക് ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം വാദിക്കുന്നു.

districts

2011ലെ സെന്‍സസ് ആധാരമാക്കിയുള്ള കണക്കുകള്‍ പ്രകാരം കണ്ണൂര്‍ (2525637) കോഴിക്കോട് (3089543) മലപ്പുറം (4110956) പാലക്കാട് (2810892) എന്നിങ്ങനെയാണ് ജനസംഖ്യ. മൂന്നു കോടിയിലധികം മനുഷ്യരുള്ള കേരളത്തില്‍ ഒരു കോടി 25 ലക്ഷം ആളുകളും താമസിക്കുന്നത് ഈ നാലു ജില്ലകളിലാണ്. കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 45ശതമാന ത്തോളം കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ അധിവസിക്കുന്നുവെന്നും അന്‍വർ ചൂണ്ടിക്കാട്ടുന്നു.

ജനസംഖ്യാവര്‍ദ്ധനയുടെ തോതനുസരിച്ച് 2025ല്‍ ഈ നാല് ജില്ലകളുടെ ജനസംഖ്യ ഒന്നരക്കോടിയിലെത്തി നില്‍ക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളും സേവനങ്ങളും കേരള ജനതയുടെ 45 ശതമാനത്തോളം വരുന്ന മനുഷ്യര്‍ക്ക് ശരിയായ അര്‍ത്ഥത്തില്‍ ലഭ്യമാവണമെങ്കില്‍ കണ്ണൂര്‍ കോഴിക്കോട് മലപ്പുറം പാലക്കാട് ജില്ലകളെ വിഭജിച്ച് പുതിയ 3 ജില്ലകള്‍ മലബാറില്‍ രൂപീകരിക്കാതെ മറ്റൊരു പരിഹാരവും ഇല്ലെന്നും അദ്ദേഹം പറയുന്നു.

കേരളത്തിന്റെ ആകെ ജനസംഖ്യയുടെ ഭൂരിഭാഗവും അതായത് 45 ശതമാനത്തോളം പ്രതിനിധാനം ചെയ്യുന്നഭൂമിശാസ്ത്ര മേഖലയാണ് മലബാറിലെ ആറു ജില്ലകള്‍. തെക്കന്‍ കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ മലബാര്‍ പിന്നോക്ക പ്രദേശം തന്നെയാണ് എന്ന് തെളിയിക്കുന്ന നിരവധി പഠനങ്ങള്‍ നമുക്ക് മുന്നിലുണ്ട്.
ഈ പിന്നോക്കാവസ്ഥയ്ക്ക് ചരിത്രപരമായ കാരണങ്ങളുമുണ്ട്. എന്നാല്‍ ഐക്യ കേരളത്തിനുശേഷം ഈപിന്നോക്കാവസ്ഥ തുടരുന്നതിനുള്ള ഉത്തരവാദിത്വം മാറിമാറി വന്ന സര്‍ക്കാറുകള്‍ക്ക് തന്നെയാണ്.

ഐക്യ കേരളത്തില്‍ മലബാറിനെ ലയിപ്പിക്കുമ്പോള്‍ തിരുവിതാംകൂറിലും കൊച്ചിയിലും നേരത്തെ തന്നെ അല്പം വികസിതമായിരുന്ന സാഹചര്യത്തില്‍ നിന്നും മലബാര്‍ ഏറെ പിന്നിലായിരുന്നു. അതുകൊണ്ടുതന്നെ മലബാറിനെ പ്രത്യേകം പരിഗണിക്കേണ്ട സാഹചര്യവും നിലനിന്നിരുന്നു. എന്നാല്‍ അങ്ങനെയൊരു നീക്കം കേരളം ഇന്നുവരെ ഭരിച്ച ഒരു ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. ജനസംഖ്യാനുപാതികമായി മലബാര്‍ അര്‍ഹിച്ച വികസന പദ്ധതികളും സംരംഭങ്ങളും മാറിമാറി വന്ന ഭരണകൂടങ്ങള്‍ തടഞ്ഞുവെക്കുകയാണ്
ചെയ്തത്. ഈ അശാസ്ത്രീയ നീക്കത്തിന്റെ ദുരന്തഫലം എല്ലാ മേഖലകളിലും പ്രകടമായി കാണാന്‍ സാധിക്കും. ഇത് ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത് വിദ്യാഭ്യാസം ആരോഗ്യം വ്യവസായം തുടങ്ങിയ മേഖലകളിലാണ്.

താലൂക്ക് ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമ പഞ്ചായത്തുകള്‍ പോലുള്ള ഭരണ സംവിധാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആനുപാതികമല്ലാത്തതും ആരോഗ്യ മേഖലയില്‍ ആശുപത്രികളുടെയും സാങ്കേതിക സംവിധാനങ്ങളുടെയും അഭാവവും കാര്‍ഷിക വ്യവസായിക മേഖലകളിലെ
പിന്നോക്കാവസ്ഥയും മലബാറിന്റെ മുഖമുദ്രയാണ്. മലബാറിലെ റെയില്‍വേ റോഡ് ശൃംഘലകളെ തെക്കന്‍ കേരളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ അന്തരം പ്രകടമാണ്.

സര്‍ക്കാര്‍ തൊഴില്‍ മേഖലയിലുള്ള മലബാറിന്റെ പ്രാധിനിത്യം പരിശോധിച്ചാല്‍ ഞെട്ടിക്കുന്നതാണ് യാഥാര്‍ത്ഥ്യം. ഐക്യ കേരളം രൂപീകരിച്ചത് മുതല്‍ ഉദ്യോഗസ്ഥ തലത്തിലുള്ള മലബാറുകാരുടെ പ്രാധിനിത്യക്കുറവ് മലബാറിന്റെ ആകെ വികസനത്തെയും ബാധിച്ചു എന്നതാണ് സത്യം. എന്നാല്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും പരിഗണന നല്‍കാനോ പരിഹാരം സൃഷ്ടിക്കാനോ മാറിമാറി വന്ന ഒരു സര്‍ക്കാറും തയ്യാറായില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് തുടങ്ങിയ മലബാറിലെ ആറു ജില്ലകള്‍ക്ക് നിലവിലുള്ള പിന്നോക്കാവസ്ഥയെ മറികടക്കേണ്ടതുണ്ട്ഈ ജില്ലകളിലെ ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറുമായും ജില്ലാ ഭരണകൂടങ്ങളുമായും എളുപ്പത്തില്‍ സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിക്കുന്ന സൗകര്യം ഒരുക്കേണ്ടത്സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. അതിനായി കോഴിക്കോട് ആസ്ഥാനമായി സംസ്ഥാന സര്‍ക്കാരിന്റെ മിനി സെക്രട്ടേറിയറ്റ് സ്ഥാപിക്കുക, മലയോര മേഖലകക്കും തീരദേശ മേഖലക്കും ഒരുപോലെ പ്രാധാന്യം കൊടുത്തുകൊണ്ട് ജനസംഖ്യാനുപാതികമായി മലബാറില്‍ മൂന്ന് പുതിയ ജില്ലകള്‍ക്ക് രൂപം നല്‍കുക എന്നീ രണ്ട് നിര്‍ദ്ദേശങ്ങള്‍ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് കേരള സംസ്ഥാന ഘടകം സംസ്ഥാന സര്‍ക്കാറിന് മുമ്പാകെ സമര്‍പ്പിക്കുകയാണെന്നും അന്‍വർ പറഞ്ഞു.

മലബാറിലെ ജില്ലകളായ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എന്നിവിടങ്ങളില്‍ യഥാക്രമം 11,13,16,12 എന്നിങ്ങനെ ആകെ 52 അസംബ്ലി നിയോജകമണ്ഡലങ്ങള്‍ ഉണ്ട്. ഇവയെ ഒരു ജില്ലയില്‍ ആറു മുതല്‍ 8 വരെ
അസംബ്ലി നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന രീതിയില്‍ പുനക്രമീകരിച്ച് ജനസംഖ്യാനുപാതികമായി ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ലകള്‍ സൃഷ്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേïത്. അങ്ങനെയെങ്കില്‍ മലബാറില്‍ മാത്രം പുതിയ 3 ജില്ലകള്‍ രൂപപ്പെടും. ഇത്തരത്തില്‍ ഒരു നടപടി പ്രദേശത്തിന്റെ ആകെയുള്ള വികസനത്തിന് നാഴികക്കല്ലായി മാറും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+