ശ്വേതയ്ക്കെതിരായ കേസിന് പിന്നില്‍ ബാബുരാജ്? ബാബുരാജിനെ എല്ലാവര്ക്കും പേടിയെന്ന് മാലാ പാര്‍വതി
അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ബാബുരാജിനെതിരെ ഗുരുതര ആരോപണവുമായി നടി മാലാ പാര്‍വതി. അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനോനെതിരായ കേസിന് പിന്നില്‍ ബാബുരാജാണ് എന്ന് സംശയിക്കുന്നതായി മാലാ പാര്‍വതി പറഞ്ഞു. ബാബുരാജിനെ എല്ലാവര്ക്കും ഭയമാണ് എന്നും തനിക്കെതിരെ ഭീഷണിയുള്ളത് കൊണ്ടാണ് ഇതെല്ലാം തുറന്ന് പറയുന്നത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം. ശ്വേത കടുത്ത മാനസിക സംഘര്‍ഷത്തിലാണ് എന്നും നിയമനടപടി സ്വീകരിക്കും എന്നും മാലാ പാര്‍വതി വ്യക്തമാക്കി. അതിനിടെ തനിക്കെതിരായ കേസിന് പിന്നാലെ ശ്വേത മേനോന് ഹൈക്കോടതിയെ സമീപിച്ചു. എഫ്ഐആര്‍ റദ്ദാക്കണം എന്നും അന്വേഷണം സ്റ്റേ ചെയ്യണം എന്നും ആവശ്യപ്പെട്ടാണ് ശ്വേത കോടതിയെ സമീപിച്ചിരിക്കുന്നത്.

മാലാ പാര്‍വതിയുടെ വാക്കുകള്‍
മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നില്ല എന്നും അഡ്ഹോക്ക് കമ്മിറ്റി പിരിച്ചുവിടുകയും ചെയ്ത ശേഷം അധികാരമുറപ്പിക്കാനുള്ള ചില കാര്യങ്ങള്‍ നരേറ്റീവ് മുന്നോട്ട് വെച്ചിട്ടുണ്ട്. വാട്സാപ്പ് ഗ്രൂപ്പിലെ അഡ്മിന്‍സ് മുന്നോട്ട് വെക്കുന്നത് പോലെ മറ്റൊരു യൂട്യൂബറും പാരലല്‍ ആയിട്ട് വെച്ചിട്ടുണ്ട്. മെമ്മറി കാര്‍ഡിന്റെ വിഷയം ഒരു സ്ത്രീ ഉന്നയിക്കുന്നത് ഏതോ ഒരു മത്സരാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി എന്നൊക്കെ പറയുന്നതിന് മുന്‍പ് തന്നെ ഒരു യൂട്യൂബര്‍ മെമ്മറി കാര്‍ഡിന്റെ വിഷയം വരാന്‍ പോകുന്നു എന്ന് പ്രവചിക്കുന്നുണ്ട്.
ആ നരേറ്റീവ് എവിടെ നിന്നാണ് വരുന്നത്. അത്രയും ആസ്തിയുള്ള സംഘടനയാണ് അമ്മ. അത്രയും പ്രതാപവും ഉണ്ട്. എറണാകുളം പോലൊരു നഗരത്തില്‍ ഹൃദയമധ്യത്തില്‍ എല്ലാ സൗകര്യങ്ങളും ഉള്ള ഒരു ആസ്ഥാന മന്ദിരമുണ്ട്. അതിന്റെ സൗകര്യത്തില്‍ സുഖിച്ച് പോയവര്‍ക്ക് അത് വിട്ടുകൊടുക്കാനുള്ള മടിയാണ് പ്രശ്നം എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഈ അഡ്ഹോക്ക് കമ്മിറ്റി ജയിക്കും എന്നും വോട്ട് കൊടുക്കും എന്നും വിചാരിച്ചിരുന്ന ഒരാളാണ് ഞാന്‍.
പിന്നെ ആരോപണ വിധേയര്‍ നില്ക്കാം എന്ന് ഒരു മെമ്പര്‍ പറയുന്ന സമയത്ത് നമ്മളോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുമ്പോള്‍ അതിനോട് യോജിക്കാന്‍ പറ്റില്ല. മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിനകത്തെ ഗുരുതരമായ ആരോപണങ്ങള്‍ കാരണം അദ്ദേഹത്തിന് മാറി നില്‍ക്കേണ്ടി വന്നു. ഫേസ്ബുക്ക് പോസ്റ്റിനകത്ത് അദ്ദേഹം വ്യക്തമായി പറയുന്നുണ്ട് മാധ്യമങ്ങളിലൂടെ ഉപദേശിച്ചവരെയൊന്നും ഞാന്‍ മരണം വരെ മറക്കില്ല എന്ന്.
അപ്പോള്‍ അത് സാധാരണ വരിയായാണ് വായിച്ചത്. യൂട്യൂബര്‍ അത് കടുപ്പിച്ച് പറഞ്ഞപ്പോഴാണ് അത് ഭീഷണിയാണല്ലോ എന്ന് മനസിലായത്. പക്ഷെ അത് സത്യമായി വന്നു. എന്തിനാണ് ഈ വെപ്രാളം. ആ നരേറ്റീവിലെല്ലാം അവര്‍ പറയുന്നുണ്ട് ബാബുരാജ് മാത്രമാണ് അമ്മയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്തത് എന്ന്. ഹേമ കമ്മിറ്റിയില്‍ നശിച്ച് പോയ അമ്മ സംഘടനയെ എണീപ്പിച്ച് നിര്‍ത്തിയത് ബാബുരാജാണ്.
2 കോടി രൂപയുണ്ടായിരുന്നിടത്ത് നിന്ന് 8 കോടി രൂപയാക്കിയത് ബാബുരാജാണ് എന്നൊക്കെയാണ് പറയുന്നത്. അതില്‍ കൂടുതല്‍ പണമുണ്ടായിരുന്നു. അദ്ദേഹം വിട്ട് പോകും എന്ന് കരുതി അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ ചെയ്തതാകാം എന്ന് കരുതിയിരിക്കുമ്പോഴാണ് ശ്വേതയ്ക്കെതിരായ ആരോപണം. കൊടുത്തിരിക്കുന്ന ആള് ആരാണ്. വീക്ഷണം പത്രത്തിലുണ്ടായിരുന്ന ഒരു സര്‍ക്കുലേഷനില്‍ ജോലി ചെയ്തിരുന്ന വ്യക്തി.
പാലേരി മാണിക്യം പോലൊരു സിനിമയില്‍ അഭിനയിച്ച് കൊണ്ട് നഗ്നത പ്രദര്‍ശിപ്പിച്ചു എന്ന് പറഞ്ഞ് മോശം ആരോപണം ഉന്നയിച്ചിരിക്കുകയാണ്. പോക്സോ കേസാണ് എടുത്തിരിക്കുന്നത്. എങ്ങനെ ജീവിക്കും, എങ്ങനെ അഭിനയിക്കും. നാളെ ഗോഹത്യയ്ക്ക് ദൃശ്യത്തിലെ നായകനെതിരെ കേസെടുക്കുമോ. ബാബുരാജിന് ഇതിന് പിന്നില്‍ റോള്‍ ഉണ്ടായിരിക്കണം. യൂട്യൂബറും വാട്സാപ്പ് ഗ്രൂപ്പിലും മുന്നോട്ട് വെക്കുന്ന നരേറ്റീവ് ഒന്നാണ് എന്നാണ് ഞാന്‍ പറയുന്നത്.
അതിന് പിന്നില്‍ ആരാണ് എന്ന് ഞാന്‍ കാണാത്ത ഒരാളെ കുറിച്ച് പറയാന്‍ കഴിയില്ല. മാര്‍ച്ചില്‍ ശ്വേതയ്ക്കെതിരെ കേസ് കൊടുത്തു എന്നാണ് പറയുന്നത്. അതിന് രേഖയൊന്നുമില്ല. ബാബുരാജ് മാത്രമാണ് ഇത് വളര്‍ത്തിയത് എന്നൊക്കെയുള്ള ആരോപണം വലിയ വിഷമമാണ്. മോഹന്‍ലാലൊക്കെ ഇത്രയും നാള് സ്റ്റേജ് ഷോയൊക്കെ ചെയ്ത് ഇതിന്റെ കൂടെ നിന്നതാണ്. അല്ലെങ്കില്‍ അവര്‍ക്കും യുവനടന്മാരൊക്കെ ചെയ്യുന്നത് പോലെ ഉള്ള സിനിമയില്‍ അഭിനയിച്ച് നടന്നാല്‍ പോരായിരുന്നോ.
അവര്‍ അങ്ങനെ ചെയ്തില്ലല്ലോ. ബാബുരാജിനെ എല്ലാവര്ക്കും ഭയമാണ്. അദ്ദേഹത്തിന്റെ പേര് പൊതുവെ ആരും പറയാറില്ല. എനിക്കെതിരെ ഏതായാലും ഭീഷണി ആയതുകൊണ്ട് ഞാന്‍ പറായം എന്ന് വെച്ചു. ശ്വേത വളരെ വലിയ മാനസിക സംഘര്‍ഷത്തിലാണ്. ശ്വേതയ്ക്കെതിരെ പോക്സോ കേസാണ് കൊടുത്തിരിക്കുന്നത്. അവര്‍ നിയമപരമായി നേരിടും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications