സ്ഥലം എസ്ഐ ആദിവാസികളെ ഭീക്ഷണിപ്പെടുത്തി...

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: സ്ഥലം എസ്.ഐ ആദിവാസികളെ ഭീക്ഷണിപ്പെടുത്തിയതായി പരാതി. കുടില്‍ വിട്ടു പോയില്ലെങ്കില്‍ പൊളിച്ചു മാറ്റുമെന്നും മുത്തങ്ങ സംഭവം ആവര്‍ത്തിക്കുമെന്നും എസ്.ഐ ഭീഷണിപ്പെടുത്തിയെന്ന് ആദിവാസി കുടുംബം പരാതിപ്പെട്ടു.

ശക്തമായ ചുഴലിക്കാറ്റില്‍ ജില്ലയുടെ മലയോരങ്ങളില്‍ വന്‍ കൃഷിനാശം

പാട്ടക്കരിമ്പ് ആദിവാസികോളനിയിലെ മൂപ്പന്‍ ഗോപാലന്റെ കുടുബത്തെയാണ് പൂക്കോട്ടുംപാടം എസ്.ഐ എസേ്റ്ററ്റ് മാനേജര്‍ അനീഷിനോടൊപ്പമെത്തി ഭീക്ഷണിപ്പെടുത്തിയതായി പരാതി നല്‍കിയിട്ടുള്ളത്. പാട്ടക്കരിമ്പ് പുഞ്ചയിലുള്ള റീഗല്‍ എസ്‌റ്റേറ്റിന് സമീപമുള്ള ആദിവാസികളുടെ വന ദുര്‍ഗാ ദേവി ക്ഷേത്രത്തിന് പുറകില്‍ കെട്ടിയിട്ടുള്ള കുടില്‍ പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടാണ് എസ്.ഐ ഗോപാലന്റെ ഭാര്യ വിനോദിനിയെ ഭീക്ഷണിപ്പെടുത്തിയത്.

veed

പാട്ടക്കരിമ്പ് വന ദുര്‍ഗാദേവി ക്ഷേത്രത്തിന് മുന്നില്‍ ആദിവാസികോളനിയിലെ മൂപ്പന്‍ ഗോപാലനും കുടുംബവും.

പതിറ്റാണ്ടുകളായി ആദിവാസികള്‍ ആരാധന നടത്തി വരുന്ന ക്ഷേത്രത്തില്‍ മണ്ഡലകാലത്ത് നിരവധി വിശ്വാസികള്‍ സന്ദര്‍ശനം നടത്താറുണ്ട്. എസ്‌റ്റേറ്റ് മാനേജര്‍ അനീഷും സംഘവും ക്ഷേത്രത്തില്‍ വരുന്നവരെ പലകാരണങ്ങള്‍ പറഞ്ഞ് ഭീക്ഷണിപ്പെടുത്തി തിരിച്ചയക്കുന്നത് പതിവായതോടെയാണ് ഗോപാലനും കുടുംബവും കുടിലിലേക്ക്താമസം മാറ്റിയത്. വനദുര്‍ഗാ ക്ഷേത്രത്തോടനുബന്ധിച്ച് രണ്ടേക്കറോളം സ്ഥലമാണ് ആദിവാസികളുടെ കയ്യില്‍ ഉണ്ടായിരുന്നത്. എന്നാല്‍ എസ്‌റ്റേറ്റ് ഉടമസ്ഥര്‍ ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് സ്ഥലം തങ്ങളുടെ പേരില്‍ ആക്കുകയുംക്ഷേത്രം തങ്ങളുടെ കുടുംബക്ഷേത്രമാണെന്ന് അവകാശം ഉന്നയിക്കുകയുമായിരുന്നു.

ഗോപാലനും കുടുംബവും കുടിലിലേക്ക് താമസ്സം മാറ്റിയതിനെതുടര്‍ന്ന് ചൊവ്വാഴ്ച്ചയാണ് എസ് ഐ അമൃത് രംഗന്‍ ഗോപാലന്റെ ഭാര്യ വിനോദിയെ ഭീക്ഷണിപ്പെടുത്തിയത്. വൈകുന്നേരത്തോടെ കുടില്‍ വിട്ടു പോയില്ലെങ്കില്‍ കുടില്‍ പൊളിച്ചു മാറ്റുമെന്നും മുത്തങ്ങ സംഭവം ആവര്‍ത്തിക്കുമെന്നും ഭര്‍ത്താവ് ഗോപാലനേയും ബന്ധുക്കളേയും കള്ളക്കേസില്‍ കുടുക്കുമെന്നുംഭീക്ഷണിപ്പെടുത്തിയതായാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്. ഷെഡ് ആദിവാസികള്‍ തന്നെ പൊളിച്ച മാറ്റാത്ത പക്ഷം ജോലിക്കാരെ ഉപയോഗിച്ച് ഷെഡ് പൊളിച്ച മാറ്റാന്‍ മാനേജരോട് എസ് ഐ ആവശ്യപ്പെട്ടതായും അതിന് വേണ്ട എല്ലാ സഹായവും പോലീസ് ചെയ്യാം എന്നും എസ് ഐ പറഞ്ഞു എന്നും ആദിവാസികള്‍ പറയുന്നു.

എസ് ഐ അശ്ലീല ഭാക്ഷയില്‍ സംസാരിച്ചു എന്നും പരാതിയില്‍ പറയുന്നു. സര്‍ക്കാര്‍ ജോലിക്കുള്‍പ്പടെ പോലീസ് വെരിഫിക്കേഷന്‍ ആവശ്യമായി വരമ്പോള്‍ തരില്ല എന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തിയതായും പറയുന്നു. തങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന പക്ഷം കുടുംബത്തോടെ ആത്മഹത്യ ചെയ്യും എന്നാണ് ഗോപാലന്റെ മാതാവും മുന്‍ മൂപ്പന്‍ വീരന്റെ ഭാര്യയുമായ ചാത്തിമാധ്യമങ്ങളോട് പ്രതികരിച്ചു. മലദൈവ ക്ഷേത്രമായ തങ്ങളുടെ ക്ഷേത്രം കൈവശപ്പെടുത്താന്‍ ശ്രമിക്കുന്ന റീഗല്‍ എസേ്റ്ററ്റ് ഉടമസ്ഥരെ അതില്‍ നിന്നും തടയണമെന്നും തങ്ങള്‍ക്കവകാശപ്പെട്ട സ്ഥലംതിരിച്ച് ലഭിക്കന്‍ വേണ്ട നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പട്ടിക ജാതി പട്ടികവകുപ്പ് മന്ത്രി, സ്ഥലം എം എല്‍ എ, ഡി ജി പി , എസ് പി, ഡി വൈ എസ് പി എന്നിവര്‍ക്കാണ് പരാതി അയച്ചിട്ടുള്ളത്.

English summary
SI warned tribals to vaccate the house otherwise Muthanga will repeat

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്