Get Updates
Get notified of breaking news, exclusive insights, and must-see stories!

സില്‍വര്‍ ലൈന് പരിസ്ഥിതി അനുമതി വേണം, കേരളം അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രം

ദില്ലി: സില്‍വര്‍ ലൈന് പദ്ധതിക്ക് പരിസ്ഥിതി അനുമതി നിര്‍ബന്ധമാണെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. അനുമതി വേണ്ടാത്ത പദ്ധതികളില്‍ സില്‍വര്‍ ലൈന്‍ വരില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ലോക്‌സഭയില്‍ വനം-പരിസ്ഥിതി വകുപ്പ് സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം കേരളം സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഇതുവരെ പരിസ്ഥിതി അനുമതി തേടിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കെ മുരളീധരന്‍, എന്‍കെ പ്രേമചന്ദ്രന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്കാണ് ഇക്കാര്യങ്ങള്‍ മന്ത്രി അറിയിച്ചത്. പദ്ധതിക്കെതിരെ പരാതി കിട്ടിയിരുന്നുവെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം എന്ത് വന്നാലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി.

1

റെയില്‍വേ പദ്ധതികളെയും മെട്രോ പദ്ധതികളെയും മുന്‍കൂര്‍ അനുമതി വേണ്ടാത്ത പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് കേന്ദ്രം പറയുന്നു. എന്നാല്‍ ഇതില്‍ സില്‍വര്‍ ലൈന് അനുമതി വേണ്ട എന്ന് മറുപടിയില്‍ ഇല്ലെന്നും കേന്ദ്ര പറഞ്ഞു. ഇന്ന് പദ്ധതിക്കെതിരെ ഹൈക്കോടതി ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. സില്‍വര്‍ ലൈന്‍ സര്‍വേയുടെ ഉദ്ദേശം മനസ്സിലാകുന്നില്ലെന്നായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. സര്‍വേയ്ക്ക് അധികാരമുണ്ടെന്ന് കരുതി എന്തും ചെയ്യാമോ എന്നും കോടതി ചോദിച്ചു. ഡിപിആറിന് മുമ്പ് ശരിയായ സര്‍വേ നടത്തിയിരുന്നെങ്കില്‍ ഇപ്പോഴത്തെ സര്‍വേയുടെ ആവശ്യമില്ലായിരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു.

അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രം ആവശ്യപ്പെട്ട വിശദവിവരങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ നല്‍കുമെന്ന് കെ റെയില്‍ പറഞ്ഞു. പദ്ധതിക്ക് റെയില്‍വേ ഭൂമി ഉപയോഗിക്കുന്നതിനെ പറ്റിയുള്ള വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനിക്കുന്നത്. സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നത് സാമൂഹികാഘാത പഠനത്തിനാണെന്നും കെ റെയില്‍ വ്യക്തമാക്കി. എന്നാല്‍ റെയില്‍വേയുടെ സ്ഥലത്ത് കെ റെയിലിന്റെ സര്‍വേക്കല്ലുകള്‍ സ്ഥാപിക്കാനാവില്ലെന്നാണ് കേന്ദ്ര നിലപാട്. റെയില്‍വേയുടെ എത്ര ഭൂമി പദ്ധതിക്ക് ഉപയോഗിക്കുന്നുവെന്നത് സംബന്ധിച്ച് വിശദീകരണവും ആവശ്യപ്പെട്ടിരുന്നു.

പദ്ധതിക്ക് ഭൂമി ഇപ്പോള്‍ ഏറ്റെടുക്കുന്നില്ലെന്നാണ് കെ റെയിലിന്റെ വിശദീകരണം. അന്തിമാനുമതി ലഭിച്ച ശേഷമേ ഭൂമി ഏറ്റെടുക്കലുണ്ടാവൂ എന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നുവെന്ന് കെ റെയില്‍ എംഡി വി അജിത് കുമാര്‍ പറഞ്ഞു. അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതി സാമ്പത്തികമായി പ്രായോഗികമാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രാലയവും പറഞ്ഞിരുന്നു. 63941 കോടി രൂപയുടെ പദ്ധതിയുടെ കടബാധ്യത യാത്രക്കാരെ കൊണ്ട് മാത്രം തീര്‍ക്കാനാവില്ല. സില്‍വര്‍ ലൈന്‍ റെയില്‍വേ പാത വികസനത്തിന് തടസ്സമാകുമെന്ന ആശങ്കയും റെയില്‍വേ മന്ത്രി പറഞ്ഞിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡീറ്റെയില്‍ പ്രൊജക്ട് റിപ്പോര്‍ട്ടില്‍ സാങ്കേതിക സാധ്യത വിവരങ്ങളൊന്നും തന്നെയില്ലെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+