Get Updates
Get notified of breaking news, exclusive insights, and must-see stories!

സിൽവർ ലൈൻ സുപ്രീം കോടതി വിധി; സമരത്തിൽ നിന്നും പ്രതിപക്ഷം പിൻമാറണമെന്ന് കോടിയേരി

തിരുവനന്തപുരം; സിൽവർ ലൈൻ പദ്ധതിക്കായുള്ള സാമൂഹ്യാഘാത പഠനവും സർവെയും തുടരാമെന്ന സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷം സമരത്തിൽ നിന്ന്‌ പിന്മാറണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വികസന വിരുദ്ധ സമരത്തിന്റെ മറവിൽ നാട്ടിൽ അരാജകത്വവും കലാപവും സൃഷ്‌ടിക്കാനാണ്‌ പ്രതിപക്ഷ ശ്രമം.
സിൽവർ ലൈൻ പദ്ധതിയിൽ പണം നൽകിയേ ഭൂമി ഏറ്റെടുക്കൂ. ബലംപ്രയോഗിച്ച്‌ ആരുടെ ഭൂമിയും ഏറ്റെടുക്കില്ല. കുടിയൊഴിപ്പിക്കലല്ല, പുനരധിവാസമാണ്‌ നടപ്പാക്കുന്നതെന്നും കോടിയേരി പറഞ്ഞു.

 kodiyeri-1642769224-1648185495.j

ഭൂമി നഷ്‌ടപ്പെടുന്നവർക്ക്‌ അ്ഞ്ച്‌ സെന്റ്‌ സ്ഥലവും വീടുവെക്കാനുള്ള പണവും നൽകും. ഈ പദ്ധതിയുടെ ഭാഗമായി ആരെയും കണ്ണീര്‌ കുടിപ്പിക്കില്ല. സ്ഥലം നഷ്‌ടപ്പെടുന്നവർക്ക്‌ തൊഴിലവസരങ്ങളിലും മുൻഗണന നൽകും. പാക്കേജ്‌ പ്രഖ്യാപിച്ചാണ്‌ ഭൂമി ഏറ്റെടുക്കുന്നത്‌. പ്രകോപനം സൃഷ്‌ടിച്ച്‌ കലാപമുണ്ടാക്കാനാണ്‌ പ്രതിപക്ഷ കിണഞ്ഞു ശ്രമിക്കുന്നത്‌. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികളിൽ കയറി കല്ലിട്ടു. കലക്‌ടറേറ്റിലും കയറി സർവെകുറ്റി സ്ഥാപിച്ചു. അത്യന്തം പ്രകോപനപരമാണിതെല്ലാം. സാധാരണ ഗതിയിൽ പൊലീസ്‌ നോക്കിനിൽകുന്നതല്ല ഇതൊന്നും. സംയമനംപാലിക്കാനാണ്‌ പൊലീസിന്‌ സർക്കാർ നൽകിയ നിർദേശം.

ഞങ്ങൾ നന്ദിഗ്രാമുണ്ടാക്കും, പൊലീസിനെ കൊണ്ട്‌ വെടിവെപ്പുണ്ടാക്കുമെന്ന്‌ പറഞ്ഞാണ്‌ പ്രതിപക്ഷ സമരം. കോൺഗ്രസും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും എസ്‌യുസിഐയും ചേർന്നുള്ള മഹാസംഖ്യ എൽഡിഎഫിനെതിരായ പോർമുഖം തുറക്കുകയാണ്‌. കെ റെയിലിന്റെ പേരിൽ അവിശുദ്ധ രാഷ്‌ട്രീയ കൂട്ടുകെട്ടുണ്ടാക്കാനാണ്‌ ശ്രമിക്കുന്നത്‌. രാഷ്‌ട്രീയസമരത്തെ ജനങ്ങൾ പരാജയപ്പെടുത്തണം. എൽഡിഎഫ്‌ ഭരിക്കുമ്പോൾ വികസന പദ്ധതികൾ അനുവദിക്കില്ലെന്നാണ്‌ പ്രതിപക്ഷ നിലപാട്‌. വികസിത സംസ്ഥാനമായി കേരളം മാറണം. നവകേരളം സൃഷ്‌ടിക്കാനുള്ള സർക്കാറിന്റെ ശ്രമത്തെ പിന്തുണക്കണമെന്നും കോടിയേരി പറഞ്ഞു.

വൻകിട പദ്ധതികൾക്കായ് നടക്കുന്ന സാമൂഹിക ആഘാത പഠനം തടസപ്പെടുത്താൻസാമൂഹിക ആഘാത പഠനത്തിനായി സര്‍വ്വേ നടത്തുന്നത് ആരുടെയും അവകാശങ്ങള്‍ ഹനിക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി പദ്ധതി തടസപ്പെടുത്തുന്ന യാതൊരു നടപടികളും സ്വീകരിക്കില്ലെന്നും പറഞ്ഞു.

Recommended Video

cmsvideo
    എന്താണ് കോടതി പ്രഖ്യാപിച്ച ഡയസ്നോണ്‍? അറിയേണ്ടതെല്ലാം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+