Get Updates
Get notified of breaking news, exclusive insights, and must-see stories!

'അന്‍സാറുകള്‍' മാത്രമല്ല, 'ഇക് വാന്‍' മാരും ഐസിസിന്റെ കേരളത്തിലെ കങ്കാണികള്‍... 20,000 പേര്‍?

കൊച്ചി: കേരളത്തില്‍ ഐസിസിന്റെ വേരുകള്‍ നാം കരുതുന്നതിനേക്കാള്‍ ഏറെ പടര്‍ന്നു പിടിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം മുമ്പ് പ്രവര്‍ത്തിച്ചിരുന്ന സിമി പോലുള്ള സംഘടനകളെ ഐസിസ് ബുദ്ധി പൂര്‍വ്വം ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ആയുധ പരിശീലനം ലഭിച്ച് സിമി പ്രവര്‍ത്തകര്‍ അന്‍സാറുകള്‍ എന്നാണ് അറിയപ്പെടുന്നത്. അന്‍സാറുകള്‍ ഐസിസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായി.

എന്നാല്‍ സിമിയുടെ മുഴുവന്‍സമയം പ്രവര്‍ത്തകര്‍ അല്ലാതിരുന്ന ഒരുകൂട്ടം ആളുകള്‍ ഉണ്ട്. അവന്‍ 'ഇക് വാന്‍' മാര്‍ എന്നാണ് അറിയപ്പെടുന്നത്. കേരളത്തില്‍ നിന്ന് ഐസിസിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതില്‍ 'ഇക് വാന്‍'മാര്‍ക്ക് എന്താണ് പങ്ക്?

(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])

സിമി

സിമി

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ
എന്ന സിമിയെ രാജ്യത്ത് നിരോധിച്ചത്. എന്നാല്‍ ഇപ്പോഴും അവരുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ട്.

ഇക് വാന്‍

ഇക് വാന്‍

സിമിയുടെ മുഴുവന്‍ സമയം പ്രവര്‍ത്തകര്‍ അല്ലാതിരുന്നവരെയാണ് ഇക് വാന്‍മാര്‍ എന്ന് വിളിയ്ക്കുന്നത്. പക്ഷേ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ഇവരുടെ പങ്കാളിത്തമുണ്ടാകും.

കേരളത്തില്‍

കേരളത്തില്‍

സിമി നിരോധിയ്ക്കുന്ന സമയത്ത് കേരളത്തില്‍ ഇരുപതിനായിരത്തോളം 'ഇക് വാന്‍'മാര്‍ ഉണ്ടായിരുന്നു എന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. അങ്ങനെയെങ്കില്‍ അവരെല്ലാം ഇപ്പോള്‍ എന്താണ് ചെയ്യുന്നത്.?

12 സംഘങ്ങള്‍

12 സംഘങ്ങള്‍

സിമി നിരോധിച്ചതിനെ തുടര്‍ന്ന് അംഗങ്ങള്‍ ചിന്നിച്ചിതറി പോയിരുന്നു. എന്നാല്‍ 12 സംഘടനകളിലായി അവര്‍ ഇപ്പോഴും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നത്.

ഐസിസ് ബന്ധം

ഐസിസ് ബന്ധം

കേരളത്തില്‍ നിന്ന് ഐസിസില്‍ ചേര്‍ന്നു എന്ന് കരുതുന്നവര്‍ക്ക് ഇക് വാന്‍മാരുമായി ബന്ധമുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സംശയം ഉണ്ട്.

അന്‍സാറുകള്‍

അന്‍സാറുകള്‍

ആയുധ പരിശീലനം ലഭിച്ച സിമി പ്രവര്‍ത്തകര്‍ ആണ് അന്‍സാറുകള്‍ എന്ന് അറിയപ്പെടുന്നത്. ഇവര്‍ കേരളത്തില്‍ ഐസിസിന് വേണ്ടി പ്രവര്‍ത്തിയ്ക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സന്നദ്ധ പ്രവര്‍ത്തനം

സന്നദ്ധ പ്രവര്‍ത്തനം

സന്നദ്ധ പ്രവര്‍ത്തകര്‍ എന്ന രീതിയില്‍ ആണ് ഇക് വാന്‍മാരും അന്‍സാറുകളും സിമി നിരോധനത്തിന് ശേഷം പൊതുമണ്ഡലത്തില്‍ ഇടപെടാന്‍ തുടങ്ങിയത്. അതുകൊണ്ട് തന്നെ ഇത് തുടക്കത്തില്‍ ആരിലും സംശയം ഉണര്‍ത്തിയിരുന്നില്ല.

തമിഴ്‌നാട്ടില്‍

തമിഴ്‌നാട്ടില്‍

നിരോധനത്തിന് ശേഷം തമിഴ് നാട്ടിലാണ് ഇത്തരത്തിലുള്ള ഒരു മാറ്റം പ്രകടമായത്. മിക്ക സിമി പ്രവര്‍ത്തകരും സാംസ്‌കാരിക സംഘടനകളിലും സന്നദ്ധ സംഘടനകളിലും ആണ് ചേക്കേറിയത്. പല പുതിയ സംഘടനകള്‍ രൂപീകരിയ്ക്കപ്പെടുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+