'ഒന്നുമറിയാതെ എല്ലാം ഒരു രാത്രി കൊണ്ട് നഷ്ടപ്പെടുന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ല': അഭിരാമി സുരേഷ്
കൊച്ചി: വയനാട് ഉരുൾപൊട്ടലിന്റെ ഞെട്ടൽ ഇപ്പോഴും ആർക്കും വിട്ടുമാറിയിട്ടില്ല. മരണ സംഖ്യ ഉയരുകയാണ്. രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്. മന്ത്രിമാരുൾപ്പെടെ ഉള്ളവർക്ക് രക്ഷാപ്രവർത്തിന് നേതൃത്വം നൽകുന്നുണ്ട്. ഇപ്പോൾ വയനാട് ദുരന്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗായിക അഭിരാമി സുരേഷ്.
ഒന്നുമറിയാതെ എല്ലാം ഒരു രാത്രി കൊണ്ട് നഷ്ടപ്പെടുന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ലെന്നും എല്ലാം മണ്ണോടലിഞ്ഞു എന്നൊക്കെ പറയാൻ തന്നെ ഒരുപാട് വേദന തോന്നുന്നുവെന്നും രക്ഷാപ്രവർത്തനങ്ങളിലും, സഹായങ്ങളിലും ഒത്തു ചേരാൻ കഴിഞ്ഞില്ലെങ്കിലും, ദയവായി എല്ലാരും വയനാട്ടിലെ ആ പാവങ്ങൾക്കായി മനസ്സുരുകി പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുന്നുവെന്നും അഭിരാമി ഫേസ്ബുക്കിൽ കുറിച്ചു.

ദൈവ വിശ്വാസം വേണമെന്നില്ല, മതം ഒന്നാവണമെന്നില്ല, മനസ്സുണ്ടെങ്കിൽ ദയവായി പ്രകൃതിയുടെ കനിവിനായി പ്രാർത്ഥിക്കുക .. എന്തൊക്കെയോ പറയണം എന്നുണ്ട്, പക്ഷെ, ഉള്ളിന്റെ ഉള്ളിൽ ഒരു ആന്തൽ വരുന്നു.. കൂടുതൽ വലിച്ചു നീട്ടുന്നില്ല.. രക്ഷാപ്രവർത്തകർക്കും അവരുടെ പൂർണാരോഗ്യത്തിനുംകൂടെ നമുക്ക് പ്രാർത്ഥിക്കാമെന്നും അഭിരാമി കുറിച്ചു.
അഭിരാമി പങ്കുവെച്ച കുറിപ്പ്:
ഒന്നുമറിയാതെ എല്ലാം ഒരു രാത്രി കൊണ്ട് നഷ്ടപ്പെടുന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ല.. കുടുംബവും കഷ്ടപ്പെട്ടുണ്ടാക്കിയ സ്വപ്നഭവനവും കുഞ്ഞുങ്ങളും എല്ലാം മണ്ണോടലിഞ്ഞു എന്നൊക്കെ പറയാൻ തന്നെ ഒരുപാട് വേദന ആവുന്നു .. രക്ഷാപ്രവർത്തനങ്ങളിലും, സഹായങ്ങളിലും ഒത്തു ചേരാൻ കഴിഞ്ഞില്ലെങ്കിലും, ദയവായി എല്ലാരും വയനാട്ടിലെ ആ പാവങ്ങൾക്കായി മനസ്സുരുകി പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുന്നു ..
ദൈവ വിശ്വാസം വേണമെന്നില്ല, മതം ഒന്നാവണമെന്നില്ല, മനസ്സുണ്ടെങ്കിൽ ദയവായി പ്രകൃതിയുടെ കനിവിനായി പ്രാർത്ഥിക്കുക .. എന്തൊക്കെയോ പറയണം എന്നുണ്ട്, പക്ഷെ, ഉള്ളിന്റെ ഉള്ളിൽ ഒരു ആന്തൽ വരുന്നു.. കൂടുതൽ വലിച്ചു നീട്ടുന്നില്ല..
രക്ഷാപ്രവർത്തകർക്കും അവരുടെ പൂർണാരോഗ്യത്തിനുംകൂടെ നമുക്ക് പ്രാർത്ഥിക്കാം.. നമുക്കൊരുമിച്ചു അവർക്കായി പ്രാർത്ഥിക്കാം.. വയനാടിനായി പ്രാർത്ഥിക്കാം .. പ്രാർത്ഥിക്കണം
അതേ സമയം, വയനാട്ടിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മഴ കാരണം വളരെ ദുഷ്കരമാണ്. സൈനികർ അടക്കം 150 അംഗ സംഘമാണ് ഇന്ന് രക്ഷാപ്രവർത്തനത്തിന് ഉള്ളത്. മന്ത്രിമാരും ദുരിതബാധിത സ്ഥലത്ത് ക്യാംപ് ചെയ്തുകൊണ്ട് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്.
വയനാട്ടിലെ വിവിധ മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
നിലവിൽ 1726 കുടുംബങ്ങളെയാണ് ക്യാമ്പുകളിലേത്ത് മാറ്റിയിട്ടുള്ളത്. ഓരോ ക്യാമ്പുകൾക്കും ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകിയാണ് പ്രവർത്തനം. നിലവിൽ 74 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വിവിധ ഭാഗങ്ങളിൽ നിന്ന് ക്യാമ്പുകളിലേക്ക് ഭക്ഷണവും മറ്റ് ആവശ്യമായ സാധനങ്ങളും എത്തിക്കുന്നുണ്ട്.












Click it and Unblock the Notifications