യേശുദാസിനും എസ്പിബിക്കുമൊപ്പമുള്ള നിമിഷങ്ങൾ ഓർത്തെടുത്ത് അഖില ആനന്ദ്; പാട്ടുകാരിയുടെ ഓണവിശേഷം!
തിരുവനന്തപുരം: അശ്വാരൂഡൻ എന്ന സുരേഷ് ഗോപി - പത്മപ്രിയ ചിത്രത്തിലൂടെ ചലച്ചിത്ര പിന്നണിഗാനരംഗത്തെത്തിയ അഖില ആനന്ദ് വൺ ഇന്ത്യ മലയാളത്തിൽ. ഓണത്തിൻ്റെ പഴയകാല ഓർമ്മകളും റെക്കോർഡിംഗ് സ്റ്റുഡിയോകളിലെ ഓണവിശേഷങ്ങളും ഗായിക തുറന്നു പറയുന്നു. മലയാള ഗാനശാഖയിലെ മഹാരഥന്മാരായ യേശുദാസിനൊപ്പവും എസ് പി ബാലസുബ്രഹ്മണ്യത്തിനൊപ്പവും ചിലവഴിച്ച നിമിഷങ്ങളും അഖിലയുടെ മനസ്സിലേക്ക് ഓടിയെത്തുന്നു. ഓണസല്ലാപത്തിൻ്റെ രസമുള്ള ചിരിയും കളിയും ചേർത്ത് പ്രത്യേകം തയ്യാറാക്കിയ ഓണപരിപാടിയിൽ ഗായിക ഓണപ്പാട്ടുകളും ആലപിച്ചിട്ടുണ്ട്.
ഓണത്തിന് പുതിയ ലുക്കുമായി പ്രേക്ഷകരുടെ സ്വന്തം ലച്ചു; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

'അഴകാലില മഞ്ഞച്ചരടിലെ പൂത്താലി'.... എന്നുതുടങ്ങുന്ന സൂപ്പർഹിറ്റ് ഗാനവുമായിട്ടാണ് അശ്വാരൂഢൻ എന്ന സിനിമയിലൂടെ അഖില ആനന്ദ് വെള്ളിത്തിരയിലേക്കെത്തുന്നത്. കെ എസ് ചിത്ര, എം ജി ശ്രീകുമാർ, ശരത്, കൃഷ്ണചന്ദ്രൻ, ഉണ്ണി മേനോൻ, എസ് പി ബാലസുബ്രഹ്മണ്യം, കെ ജെ യേശുദാസ്, നജീം അർഷാദ് തുടങ്ങി നിരവധി സംഗീത രംഗത്തെ പ്രതിഭാധനരായ പാട്ടുകാർക്കൊപ്പം ഒട്ടനവധി ഗാനങ്ങളാണ് വിദേശരാജ്യങ്ങളിലും കേരളത്തിലുമടക്കം അഖില ആലപിച്ചിട്ടുള്ളത്. ഇപ്പോൾ 'സീ- കേരളത്തി'ലെ സംഗീത റിയാലിറ്റി ഷോയായ 'സരിഗമപ' യിലെ അതിഥി കൂടിയാണ് അഖില.

നിരവധി സംഗീത ആൽബങ്ങളിലും അഖില പാടിയിട്ടുണ്ട്. സ്റ്റേജ് പ്രോഗ്രാമുകളിലും ഗാനമേളകളിലും സജീവസാന്നിധ്യമാണ് അഖില. മുതിർന്ന സംഗീതജ്ഞർക്ക് ഒപ്പമുള്ള റെക്കോർഡിങ് സ്റ്റുഡിയോയിലെ അനുഭവങ്ങളും അവർ പങ്കുവച്ചു. പഴയകാല ഓണം നാളുകൾ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ കഴിയാത്തതിൻ്റെ വിരസത ഇക്കുറി മാറും എന്നാണ് അഖിലയുടെ വാക്കുകൾ.

കൊവിഡ് കാലത്ത് കലാകാർക്ക് സ്റ്റേജ് പ്രോഗ്രാമുകളില്ലാത്തത് വലിയ നഷ്ടമാണെന്നും അത് സംഗീതാസ്വാദകരെയും കലാകാരന്മാരെയും ഒരുപോലെ വിഷമിപ്പിക്കുന്നതാണെന്നും അഖില പറഞ്ഞു.മഹാമാരി വിട്ടൊഴിയുമ്പോൾ വീണ്ടും സംഗീത വേദികൾ ഉണരുമെന്നും സംഗീതപരിപാടികൾ അരങ്ങ് തകർക്കുമെന്ന പ്രത്യാശയും അവർ പങ്കുവച്ചു.

സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് മിക്ക വർഷങ്ങളിലും കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ അണിനിരക്കുന്ന പ്രത്യേക ഓണപരിപാടിയുടെ ഭാഗമാകാനുള്ള അവസരം ലഭിച്ചിട്ടുണ്ട്.ഇക്കൊല്ലവും കഴിഞ്ഞകൊല്ലവും ഇതില്ലാത്തത്ത് തിരുവനന്തപുരം സ്വദേശി എന്നുള്ള നിലക്ക് നിരാശ പകരുന്നതാണ്. വരും വർഷങ്ങളിൽ കൂടുതൽ സന്തോഷത്തോടെ ഓണം ആഘോഷിക്കാൻ കഴിയുമെന്നാണ് മനസ്സിൽ തോന്നുന്നത് - അഖില മനസ്സുതുറന്നു.

ഓണപ്പാട്ടുകളും സിനിമ പാട്ടുകളും കുടുംബ വിശേഷവും റെക്കോർഡിങ് സെറ്റിലെ അനുഭവങ്ങളും ഗായിക പങ്കുവച്ചു. യേശുദാസിനും എസ്പിബിക്കുമൊപ്പം പാടിയ നിമിഷങ്ങളെ അഖില ഓർത്തെടുത്തു. ഭർത്താവും അച്ഛനും അമ്മയും മകനും അടങ്ങുന്ന കുടുംബം കലാജീവിതത്തിൽ അഖില ആനന്ദിന് പൂർണ്ണ പിന്തുണ നൽകി ഒപ്പമുണ്ട്.

തിരുവനന്തപുരത്ത് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനായ ശ്യാം സായ് ഭർത്താവും മകൻ പവൻ ക്രൈസ്റ്റ് നഗർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുമാണ്. ഓണം പ്രത്യേക പരിപാടിയായ 'അവിട്ടനാളിൽ അഖിലക്കൊപ്പ'ത്തിൻ്റെ തത്സമയ സംപ്രേഷണം മൂന്നാം ഓണമായ ഞായറാഴ്ച വൺ ഇന്ത്യ മലയാളത്തിൻ്റെ യൂട്യൂബ്, ഫേസ്ബുക്ക് ചാനലുകളിലും, മലയാളം ഫിലിമിബീറ്റിലും പ്രേഷകർക്ക് ആസ്വദിക്കാവുന്നതാണ്...
Recommended Video
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications