Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശാന്തിനെ കരിവാരിതേയ്ക്കാൻ ശ്രമിച്ചു: പിന്തുണച്ച് ജി വേണുഗോപാല്‍; അന്ന് എനിക്കും രാജിവെക്കേണ്ടി വന്നു

കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട എന്‍ പ്രശാന്ത് ഐ എ എസിന് പിന്തുണയുമായി ഗായകന്‍ ജി വേണുഗോപാല്‍. രണ്ട് പതിറ്റാണ്ട് മുമ്പ് താനും സമാനമായ സാഹചര്യത്തിലൂടെ കടന്ന് പോയിട്ടുണ്ടെന്നും ഇതേതുടർന്നാണ് കേന്ദ്ര സർക്കാർ സ്ഥാപനത്തിലെ ജോലി രാജി വെക്കേണ്ടി വന്നതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ജി വേണുഗോപാല്‍ വ്യക്തമാക്കുന്നു.

അഡിഷനൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വിവാദ പരാമർശങ്ങള്‍ നടത്തിയതിന് പിന്നാലെയായിരുന്നു എന്‍ പ്രശാന്തിനെ സർവ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. നടപടി നേരിട്ടപ്പോഴും തന്റെ വാദത്തില്‍ ഉറച്ച് നില്‍ക്കുന്ന പ്രശാന്ത് നടപടിക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാനൊരുങ്ങുകയാണ്. ഇതിനിടെയാണ് പ്രശാന്തിനെ പിന്തുണച്ച് ജി വേണുഗോപാലിനെപ്പോലെയുള്ളവർ മുന്നോട്ട് വരുന്നതും.

g-venugopal

ജി വേണുഗോപാലിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

പ്രശാന്തിനെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത് 2007 ലോ 2008 ഇലോ ആയിരിക്കണം, ആദ്യമായി ഐ എ എസ് ജോലിയിൽ കയറിയ സമയം. പ്രശാന്തിൻ്റെ സെൻസ് ഓഫ് ഹ്യൂമർ ആണെന്നെ ആദ്യം ആകർഷിച്ചത്. ലക്ഷ്മിയും പ്രശാന്തും താമസിയാതെ എന്റെ കുടുംബ അംഗങ്ങളെ പോലെയായി മാറി. ഞങ്ങളുടെ സായാഹ്നങ്ങൾക്കു ദൈർഘ്യം പോരാതെയായി. ഒരു അബ്സർഡ് ഡ്രാമ പോലെയാണ് ജീവിതം എന്ന് ഞാനും പ്രശാന്തും സാക്ഷ്യപ്പെടുത്തുന്നുണ്ടായിരുന്നു, ഞങ്ങൾ ഒരുമിക്കുന്ന വേളകളിൽ എല്ലാം.

പ്രശാന്ത് വഹിച്ച പദവികൾ, ഇരുന്ന തസ്തികകൾ, ഇവയ്ക്കെല്ലാം അയാൾ ചാർത്തിക്കൊടുത്തൊരു ലാഘവത്വമുണ്ട്! ഭരണ സിരാകേന്ദ്രങ്ങളിൽ, അധികാര സിംഹാസനങ്ങളിൽ അന്യമായൊരു സമഭാവന. അവിടെയൊക്കെയിരുന്നു കൊണ്ട് അയാൾ സമൂഹത്തിനു നൽകിയ സംഭാവനകൾ ഉണ്ട്. സന്ദേശങ്ങളുണ്ട്. "Bro" ആയിരുന്നു പ്രശാന്ത് എന്നും, എങ്ങും! ആർട് ഓഫ് റീപാർടീ എന്ന ഷോണറിൽ ഒരു " പ്രശാന്ത് സിഗ്‌നേച്ചർ " തന്നെയുണ്ട്. അതിനിയും നമ്മുടെ മസിലു കേറിയ മാധ്യമ ലോകവും ബ്യൂറോക്രസിയും മനസ്സിലാക്കാൻ പോകുന്നേയുള്ളു. സ്ഥലം/ സ്ഥാന മാറ്റങ്ങളിലൂടെ ഔദ്യോഗിക ലോകം പ്രശാന്തിനെ ക്രൂശിക്കാൻ ശ്രമിച്ചു.

ശിക്ഷയായി കൊണ്ടിരുത്തിയ ഓരോ സ്ഥാപനത്തിനും സ്വപ്നം കാണാൻ കഴിയാത്ത ഉന്നതിയാണ് പ്രശാന്ത് സമ്മാനിച്ചത്. അപക്വവും അനാവശ്യവും ആയ ഇടപെടലിലൂടെ ചില മാധ്യമ പ്രവർത്തകർ പ്രശാന്തിനെ കരിവാരിതേയ്ക്കാൻ ശ്രമിച്ചു. വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് പ്രശാന്ത് സ്വന്തം കേസ് സ്വന്തമായി വാദിച്ചു വിജയം നേടി. അതോടെ മാധ്യമ സ്ഥാപനം പ്രശാന്തിനെതിരായി. ഓ. വി വിജയൻ്റെ വാക്കുകൾ കടമെടുത്താൽ " കരിമ്പനപ്പറ്റകളിൽ കാറ്റ് പിടിക്കും പോലെ" പ്രശാന്ത് ചിലപ്പോൾ ചിലതിൽ സ്വയം നഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ട്.

എന്തും ഉള്ളിലൂറിച്ചിരിച്ചും ആസ്വദിച്ചുമാണ് പ്രശാന്ത് ചെയ്തു കൊണ്ടിരുന്നത്. അങ്ങനെ അവസാനം സ്വന്തം ഡിപ്പാർട്മെന്റിലെ തന്നെ അനീതികൾക്കെതിരെയും സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കേണ്ടി വന്നു പ്രശാന്തിന്‌. സർക്കാരുദ്യോഗസ്ഥൻ പല വഴികളിൽ ആക്രമിക്കപ്പെട്ടാൽ എങ്ങനെ നേരിടണമെന്ന് സർവീസ് റൂൾസിൽ ഉപദേശങ്ങളൊന്നുമില്ല . നിശബ്ദതയും കണ്ണീരും അല്ലാതെ!

" never depilate a lion in his own den ". അതാണ് പ്രശാന്ത് ചെയ്ത കുറ്റം. അധികാരവർഗ്ഗത്തെ അവരുടെ ഇടനാഴിയിൽ ചെന്ന് കയറി കേശ നിർമ്മാർജ്ജനം ചെയ്യാൻ ശ്രമിച്ചു . when in a crisis, sometimes the hardest thing in life is to know which bridge to cross and which to burn! ഇവിടെ സസ്പെന്ഷൻ എന്ന ഉർവശി ശാപം ഉപകാരമായാണ് എനിക്ക് തോന്നുന്നതു . 21 വര്ഷങ്ങള്ക്കു മുൻപ് സമാനമായ സാഹചര്യങ്ങളിൽ ഒരു സെൻട്രൽ ഗവണ്മെന്റ് സ്ഥാപനത്തിൽ നിന്ന് രാജി വയ്ക്കേണ്ടി വന്നപ്പോൾ ഞാനും ഒന്ന് പകച്ചു നിന്നിട്ടുണ്ട്.

"nothing vast enters the life of mortals without a curse" എന്നാണു സോഫോക്ലസ് പറഞ്ഞത്. ഈ ലോകം വിശാലമാണ് പ്രശാന്ത്. to somebody with brilliant managerial skills and empathy, this world will be your cradle. എത്രയോ പേർ പ്രശാന്തിനെ ഇഷ്ടപ്പെടുന്നു, പ്രശാന്തിനായ് ശബ്ദമുയർത്തുന്നു. ഇതൊരു വിശ്രമസമയം മാത്രം. തിരിച്ചു വരു, കൂടുതൽ ഊർജസ്വലനായി. and to his detractors, here's Neruda " you can cut all the flowers, but you cant stop the spring from coming ".

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+