എസ് ജാനകിയുടെ ശബ്ദം അനുകരിച്ച് പ്രശസ്തനായ കൊല്ലം ശരത് കുഴഞ്ഞു വീണു മരിച്ചു
കൊച്ചി; ഗായിക എസ്.ജാനകിയുടെ ശബ്ദം അനുകരിച്ച് പാടി ശ്രദ്ധേയനായ ഗായകൻ കൊല്ലം ശരത് അന്തരിച്ചു. 52 വയസായിരുന്നു. കോട്ടയത്ത് അടുത്തബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഞായറാഴ്ച വൈകീട്ടായിരുന്നു അടുത്ത ബന്ധുവിന്റെ വീട്ടിൽ ഗാനമേള. ബന്ധുക്കളുടെ അഭ്യര്‍ഥനപ്രകാരം ചാന്തുപൊട്ടിലെ 'ആഴക്കടലിന്റെ....' എന്ന പാട്ടുപാടിക്കൊണ്ടിരിക്കെ ആയിരുന്നു തളർന്ന് വീണത്. എസ് ജാനകിയുടെ ശബ്ദം അനുകരിച്ച് പാടിക്കൊണ്ടാണ് ശരത് ശ്രദ്ധ പിടിച്ചുപറ്റിയത്. ഗാനമേളകളയിൽ സ്ഥിരം ജാനകിയുടെ ശബ്ദത്തിൽ പാടി കൈയ്യടി നേടാറുണ്ട്.
'സനൽ കുമാറിനുള്ള മറുപടിയോ?' കൂട്ടുകാർക്കൊപ്പം മഞ്ജുവിന്റെ കിടിലിൻ സെൽഫികൾ.. വൻ വൈറൽ
സരിഗയില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള ഗാനമേളസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് ശരത്തിന്റെ വലതുകൈ നഷ്ടപ്പെട്ടിരുന്നു.
കൊല്ലം കുരീപ്പുഴ മണലില്‍ ക്ഷേത്രത്തിനുസമീപം വയലഴകത്ത് വടക്കേത്തൊടിയില്‍ കുടുംബാംഗമാണ്. അവിവാഹിതനാണ്. അമ്മ: രാജമ്മ. സഹോദരി: കുമാരിദീപ. സംസ്‌കാരം തിങ്കളാഴ്ച മുളങ്കാടകം ശ്മശാനത്തില്‍.