Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിഷയത്തിൽ മതം കലര്‍ത്തരുത്, സംഘാടകരില്‍ നിന്ന് മോശം അനുഭവമുണ്ടായി'; സജ്‌ല സലീം പറയുന്നു

കണ്ണൂര്‍: ഈരാറ്റുപേട്ടയിലെ നഗരോത്സവം- വ്യപാരോത്സവത്തില്‍ ഗായിക സജ്‌ല സലീമിനോട് പാട്ട് പാടിയാല്‍ അടിക്കുമെന്ന് കാണികളിലൊരാള്‍ പറഞ്ഞെന്നും ഇതുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ജനുവരി അഞ്ച് മുതല്‍ 15 വരെ ഈരാറ്റുപേട്ടയില്‍ നടന്ന പരിപാടിയില്‍ 14ന് ആണ് സജ്‌ല സലീം, സജ്‌ലി സലീം എന്നിവരുടെ ഗാനമേള നടന്നത്. ഇപ്പോഴിതാ അന്ന് നടന്ന സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക സജ്‌ല സലീം.

മതം കലര്‍ത്തരുത്

മതം കലര്‍ത്തരുത്

ഗാനമേളയ്ക്കിടെയ ഉണ്ടായ വിവാദത്തില്‍ മതം കലര്‍ത്തകുതെന്ന് സജ്‌ല സലീം പറഞ്ഞു. കൂടെ പാടിയവര്‍ക്കെതിരെ ഭീഷണി ഉയര്‍ത്തിയ ആള്‍ക്കെതിരെയാണ് താന്‍ പ്രതികരിച്ചതെന്നും സംഘാടകരില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നും ഇപ്പോഴുള്ള വിവാദം അവസാനിപ്പിക്കണമെന്നും സജ്‌ല സലീം പറഞ്ഞു.

ആ വാദം തെറ്റാണ്

ആ വാദം തെറ്റാണ്

ഈരാറ്റുപേട്ടയിലെ ആളുകളെ കുറ്റപ്പെടുത്തിയിട്ടില്ല. ഭീഷണി മുഴക്കിയ ആള്‍ക്കെതിരെയാണ് പ്രതികരിച്ചത്. ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന വാദം തെറ്റാണ്. സഹ ഗായകര്‍ക്കെതിരെയാണ് ഭീഷണി ഉണ്ടായത്. ഇതില്‍ താന്‍ ഇടപെട്ട് പ്രതികരിക്കുകയായിരുന്നെന്നും സ്ജല് പറഞ്ഞു. മീഡിയവണ്ണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സജ്‌ല സലീം ഇക്കാര്യം വ്യക്തമാക്കിയത്.

വിശദീകരണവുമായി വ്യാപാരി വ്യവസായി നേതാവ്

വിശദീകരണവുമായി വ്യാപാരി വ്യവസായി നേതാവ്


അതേസമയം, ഈ വിഷയത്തില്‍ പിന്നീട് വിശദീകരണവുമായി വ്യാപാരി വ്യവസായി രംഗത്തെത്തിയിരുന്നു. സജല് സലീമിനോട് അടുത്ത പാട്ട് പാടിയാല്‍ അടിക്കുമെന്ന് കാണികളില്‍ ഒരാള്‍ പറഞ്ഞെന്ന സംഭവത്തിലാണ് വിശദീകരണവുമായി വ്യാപാരി വ്യവസായി നേതാവ് പി എച്ച് അന്‍സാരി രംഗത്തെത്തിയത്.

അടിക്കുമെന്ന് പറഞ്ഞിട്ടില്ല

അടിക്കുമെന്ന് പറഞ്ഞിട്ടില്ല

ഗായികയെ അടിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് അന്‍സാരി പറഞ്ഞു. ആയിരക്കണക്കിന് പേര്‍ കൂടിയ പരിപാടിയില്‍ കാണികളില്‍ ആരോ ഒരാള്‍ അടിക്കുമെന്ന് പറഞ്ഞതായി കേട്ടപ്പോള്‍, വെള്ള ഷര്‍ട്ടിട്ട ഒരുപാട് ആളുകള്‍ ഒരുപാടുള്ളപ്പോള്‍ വിഷയം വഷളാക്കേണ്ടെന്ന് കരുതിയാണ് സ്‌റ്റേജിലേക്ക് കയറിപ്പോയതെന്നും അന്‍സാരി പറഞ്ഞു.

മൈന്‍ഡ് ചെയ്യേണ്ട

മൈന്‍ഡ് ചെയ്യേണ്ട

നിങ്ങളിത് മൈന്‍ഡ് ചെയ്യരുത്, പാടിക്കോ പാടിക്കോ' എന്നാണ് സ്റ്റേജിലേക്ക് കയറിപ്പോയി താന്‍ ഗായികയോട് പറഞ്ഞതെന്ന അന്‍സാരി പറഞ്ഞു. എന്നാല്‍ അങ്ങനെ പറയുന്ന മാത്രം ഭാഗമാണ് പ്രചരിപ്പിക്കുന്നതെന്നും ആ വീഡിയോ മൊത്തം നിങ്ങള്‍ കാണണമെന്നും എന്ന് മാത്രമാണ് ഒരാളെ കുറ്റവാളിയാക്കാന്‍ പാടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

വളരെ ചിരിച്ചാണ് സംസാരിച്ചത്

വളരെ ചിരിച്ചാണ് സംസാരിച്ചത്

ഒരു ലക്ഷം രൂപ മുടക്കി തങ്ങള്‍ നടത്തിയ പരിപാടിയാണ് അന്നത്തേത്. അത് മോശമാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ കയറുമോ അന്‍സാരി ചോദിക്കുന്നു. താന്‍ ചിരിച്ച മുഖത്തോടെ, പുഞ്ചിരിയോടു കൂടിയാണ് അവരോട് സംസാരിച്ചത്. വളരെ ചിരിച്ചാണ് സംസാരിച്ചത്. എന്നിട്ട്, നിങ്ങള്‍ പാട് എന്ന് പറഞ്ഞ് ഇറങ്ങിയ ഭാഗവും മറ്റുള്ള ഭാഗവുമൊക്കെയെടുത്താണ് വളരെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്നതെന്നും അന്‍സാരി വ്യക്തമാക്കി.

മാപ്പ് ചോദിക്കുന്നു

മാപ്പ് ചോദിക്കുന്നു


ഗായികയായ സഹോദരിക്ക് തന്റെ ഭാഗത്ത് നിന്നെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ എന്തിനാണ് വേദിയിലേക്ക് കയറിയതെന്ന് അദ്ദേഹത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഈരാറ്റുപേട്ടയെ മോശമായി ചിത്രീകരിക്കുന്ന സംഭവം ഉണ്ടായെന്നും അന്‍സാരി പറഞ്ഞു. താലിബാന്‍ എന്ന തീവ്രവാദികളുടെ രാജ്യവുമായി ഈരാറ്റുപേട്ടയെ ബന്ധപ്പെടുത്തി സംസാരിക്കുക എന്നത് ഒരു നാടിനെ മൊത്തം അധിക്ഷേപിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+