കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിക്കെതിരെ 116 കോടിരൂപയുടെ അഴിമതി ആരോണവുമായി പ്രതിപക്ഷം

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ ഉടമകളില്‍ നിന്നും കോടികള്‍ കോഴവാങ്ങിയെന്ന ആരോപണം നിയമസഭയില്‍ ബഹളമുയര്‍ത്തവെ 116 കോടി രൂപയുടെ പുതിയ അഴിമതിക്കഥയുമായി പ്രതിപക്ഷം രംഗത്തെത്തി. സിപിഎം എംഎല്‍എ വി ശിവന്‍കുട്ടി ഇതുസംബന്ധിച്ച തെളിവുകള്‍ അടക്കം സഭയുടെ മേശപ്പുറത്ത് വെച്ചു. റവന്യൂ റിക്കവറി സ്റ്റേ ചെയ്തതിലൂടെ ഇത്രയും തുക മാണി സര്‍ക്കാരിന് നഷ്ടപ്പെടുത്തിയെന്നാണ് ആരോപണം.

2014 മാര്‍ച്ച് ഒന്നു വരെയുള്ള കാലയളവില്‍ മാണിയുമായി അടുത്ത ബന്ധമുള്ള 211 വ്യാപാരികള്‍ക്ക് റവന്യൂ റിക്കവറി ആനുകൂല്യം നല്‍കിയെന്നാണ് ആരോപണം. എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് 16.21 കോടി, സ്വര്‍ണക്കടക്കാര്‍ക്ക് 16.55 കോടി, സ്വകാര്യ ആയുര്‍വേദ മെഡിക്കല്‍ ഹോസ്പിറ്റലിന് 50 കോടി എന്നിങ്ങനെയാണ് മാണി ഇളവു നല്‍കിയതെന്ന് ശിവന്‍ കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

km-mani

ഇവ കൂടാതെ ബാര്‍ കോഴക്കേസില്‍ ബിജു രമേശിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ശബ്ദരേഖയും ശിവന്‍ കുട്ടി പുറത്തുവിട്ടിട്ടുണ്ട്. ഒരു മണിക്കൂര്‍ 54മിനിട്ട് ദൈര്‍ഘ്യമുള്ള ടെലഫോണ്‍ സംഭാഷണത്തില്‍ ബിജു രമേശിനെ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്നത് വ്യക്തമാണെന്ന് ശിവന്‍ കുട്ടി പറഞ്ഞു.

മാണിയുടെ മരുമകന്‍ ഡോ.സ്റ്റീഫന്റെ സുഹൃത്തും റിയല്‍ എസ്‌റ്റേറ്റുമായി പ്രവര്‍ത്തിക്കുന്ന ജോര്‍ജ് എന്നു ഇടനിലക്കാരന്‍ ബിജു രമേശുമായി സംസാരിക്കുന്ന ശബ്ദമാണ് പുറത്തുവന്നത്. കേസില്‍ നിന്നും പിന്മാറാന്‍ 10 കോടി രൂപതരാമെന്നാണ് ബിജു രമേശിന് നല്‍കിയ വാഗ്ദാനം. എന്നാല്‍ മാണിയുടെ സ്വത്തുമുഴുന്‍ തൂക്കിയാലും താന്‍ തൂങ്ങില്ലെന്നായിരുന്നു ബിജു രമേശിന്റെ മറുപടി. ഇപ്പോഴും ബിജു രമേശിനെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായും രാധാകൃഷ്ണ പിള്ള എന്ന ഏജന്റ് വഴിയാണ് മാണിയുടെ ഒത്തുതീര്‍പ്പു ശ്രമമെന്നും ശിവന്‍കുട്ടി ആരോപിച്ചു.

English summary
cpm mla Sivankutty raises fresh charges against KM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X