മലയാളിക്ക് ദുബായിൽ ലഭിച്ചത് ബംബർ ഭാഗ്യം...!! കയ്യിൽ കിട്ടുക കോടികളാണ്..കോടികൾ...!!!

  • By: Anamika
Subscribe to Oneindia Malayalam

പാലക്കുന്ന്: ഭാഗ്യം വരാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്. ലോട്ടറിക്കച്ചവടം തളിര്‍ക്കാനുള്ള കാരണം തന്നെ ഭാഗ്യത്തോടുള്ള മനുഷ്യന്റെ കൊതി ആണല്ലോ. ഭാഗ്യം വരികയാണെങ്കില്‍ ചെറുതൊന്നും പോര. ഇത്തിരി വലുത് തന്നെ വേണം. കാസർകോഡ് ജില്ലയിലെ പാലക്കുന്നുകാരനായ ദുബായിലെ മലയാളിക്ക് ലഭിച്ചിരിക്കുന്നത് അത്തരമൊരു കൂടിയ ഇനം ഭാഗ്യമാണ്. ഒന്നും രണ്ടും അല്ല, കോടികളാണ് കയ്യിലെത്തിയിരിക്കുന്നത്.

Read Also: മുഹൂർത്തത്തിന് തൊട്ടുമുൻപ് വധു മുങ്ങി...!! പൊങ്ങിയത് പോലീസ് സ്റ്റേഷനിൽ...!! പക്ഷേ ഒറ്റയ്ക്കല്ല!!

പാലക്കുന്നുകാരന് ഭാഗ്യം

പാലക്കുന്നുകാരന് ഭാഗ്യം

പാലക്കുന്ന് കരിപ്പോടി സ്വദേശിയായ പികെ വിജയ്‌റാമിനെയാണ് ഭാഗ്യം തേടി വന്നിരിക്കുന്നത്. 3.6 ദശലക്ഷം യുഎഇ ദിര്‍ഹമാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. അതായത് 6.3 കോടി ഇന്ത്യന്‍ രൂപ

കോടികളുടെ ലോട്ടറി

കോടികളുടെ ലോട്ടറി

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ലേണര്‍ ലോട്ടറി നറുക്കെടുപ്പിലാണ് കോടികളുടെ ഭാഗ്യം വിജയ് റാമിന് ലഭിച്ചത്. നാട്ടിലേക്ക് വരുന്നതിനിടെ ദുബായ് വിമാനത്താവളത്തില്‍ വെച്ചാണ് വിജയ് റാം ലോട്ടറിയെടുത്തത്.

അവധി കഴിഞ്ഞുള്ള മടക്കം

അവധി കഴിഞ്ഞുള്ള മടക്കം

കരിപ്പോടി മീത്തല്‍ വീട് തറവാട്ടിലെ വയനാട്ട് കുലവന്‍ തെയ്യത്തില്‍ പങ്കെടുക്കാനാണ് വിജയ്‌റാം അവധിയെടുത്ത് നാട്ടിലേക്ക് വന്നത്. അവധി കഴിഞ്ഞ് മടങ്ങി ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ലോട്ടറി അടിച്ചത്

ലോട്ടറിയോട് ഇഷ്ടം

ലോട്ടറിയോട് ഇഷ്ടം

245 സീരീസിലെ 2294 നമ്പറിലുള്ള ടിക്കറ്റിനാണ് കോടികളുടെ ഭാഗ്യം ലഭിച്ചത്. പതിവായി ലോട്ടറി എടുക്കുന്ന സ്വഭാവക്കാരനായ വിജയ് റാം 20, 000 രൂപ മുടക്കിയാണ് ഇത്തവണ ടിക്കറ്റെടുത്തിരുന്നത്. ദുബായിലെ അല്‍ഫുത്തൈം കമ്പനിയില്‍ എഞ്ചിനീയറാണ് വിജയ്‌റാം

മറ്റൊരാൾക്കും ലോട്ടറി

മറ്റൊരാൾക്കും ലോട്ടറി

പാലക്കുന്നിലെ പരേതനായ റിട്ടയേഡ് അധ്യാപകന്‍ പികെ കുഞ്ഞിരാമന്റെയും പരേതയായ ശ്രീദേവിയുടേയും മകനാണ് വിജയ് റാം. കുടുംബ സമേതം ദുബായിലാണ് താമസം. ഇന്ത്യക്കാരനായ അര്‍ജുന്‍ ഹരീഷ് നായകും ദുബായ് മില്ലേനിയം ലോട്ടറി അടിച്ചിട്ടുണ്ട്.

മലയാളി വീട്ടമ്മയ്ക്ക്

മലയാളി വീട്ടമ്മയ്ക്ക്

നേരത്തെയും നിരവധി മലയാളികളെ ഗൾഫിൽ ഭാഗ്യം തേടിയെത്തിയിട്ടുണ്ട്.ദുബായിലെ താമസക്കാരിയായ മലയാളി വീട്ടമ്മയ്ക്ക് അമ്പരപ്പിക്കുന്ന ഭാഗ്യനേട്ടം ഉണ്ടായിരുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുത്ത ശാന്തി അച്യുതന്‍ എന്ന വീട്ടമ്മയ്ക്ക് ഭാഗ്യം കൊണ്ടുവന്നത്.

അതും കോടികൾ

അതും കോടികൾ

6.4 കോടി രൂപ, അതായത് 3.67 ലക്ഷം ദിര്‍ഹമാണ് ശാന്തി അച്യുതന് സമ്മാനത്തുക ലഭിച്ചത്. 4664 എന്ന നമ്പറിനാണ് ഈ അപൂര്‍വ ഭാഗ്യം ലഭിച്ചത്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്ലൈനര്‍ പ്രൊമോഷന്റെ ഭാഗമായുള്ള നറുക്കെടുപ്പ് വഴിയാണ് ശാന്തി അച്യുതന് ഈ വന്‍ തുക സമ്മാനമായി ലഭിച്ചിരുന്നത്.

ഐമയ്ക്ക് സ്വർണനേട്ടം

ഐമയ്ക്ക് സ്വർണനേട്ടം

അടുത്തിടെ ഷാര്‍ജയില്‍ ബോട്ട് ക്യാപ്റ്റനായി ജോലി ചെയ്യുന്ന ഫ്രാന്‍സിസ് സേവ്യറിന് 6.7 കോടി രൂപ ദുബായ് ഡ്യൂട്ടി ഫ്രീ മില്യനയര്‍ നറുക്കെടുപ്പില്‍ സമ്മാനമായി ലഭിച്ചിരുന്നു. മലയാളത്തിലെ യുവനടി ഐമ സെബാസ്റ്റ്യന് നറുക്കെടുപ്പില്‍ ലഭിച്ചത് അരക്കിലോ സ്വര്‍ണം ആയിരുന്നു. ദുബായിലെ മലബാര്‍ ഗോള്‍ഡിന്റെ അക്ഷയ തൃതീയയുമായി ബന്ധപ്പെട്ട നറുക്കെടുപ്പിലാണ് ഐമയെ ഭാഗ്യം കടാക്ഷിച്ചത്

12 കോടി...

12 കോടി...

തൃശ്ശൂര്‍ സ്വദേശി ശ്രീരാജ് കൃഷ്ണന് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ലഭിച്ചത് 12 കോടിയിലധികം രൂപയാണ്. യുഎഇയില്‍ 9 വര്‍ഷമായി ഷിപ്പിങ് കോര്‍ഡിനേറ്ററായി ജോലി ചെയ്യുകയായിരുന്നു ശ്രീരാജ് കൃഷ്ണന്‍.

English summary
Malayali from Palakkunnu has got six crores' lottary in Dubai
Please Wait while comments are loading...