Get Updates
Get notified of breaking news, exclusive insights, and must-see stories!

18 കോടിയുടെ മരുന്നിന് കാത്തിരിക്കാതെ ഇമ്രാൻ വിടവാങ്ങി

മലപ്പുറം; സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച് ചികിത്സയിൽ ആയിരുന്ന പെരിന്തൽമണ്ണയിലെ ആറ് മാസം പ്രായമുള്ള മുഹമ്മദ് ഇമ്രാൻ മരിച്ചു.ചികിത്സയ്ക്ക് ആവശ്യമായ 18 കോടി രൂപ സ്വരപിക്കുന്നതിനിടയിലാണ് ഇമ്രാന്റെ മരണം. ഇതിനോടകം 16 കോടി കുട്ടിക്കായി സമാഹരിക്കാൻ സാധിച്ചിരുന്നു.

imran

അങ്ങാടിപ്പുറം പഞ്ചായത്തിലെ ഏറാന്തോട് കുളങ്ങര പറമ്പില്‍ ആരിഫ്, റമീസ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഇമ്രാന്‍. കഴിഞ്ഞ അഞ്ച് മാസമായി ചികിത്സയിലായിരുന്നു കുഞ്ഞ്. മരുന്നെത്തിച്ചാൽ കുട്ടിയെ രക്ഷപ്പെടുത്താമെന്ന് ഡോക്ടർമാർ അറിയിച്ചെങ്കിലും 18 കോടിയോളം തുക വേണ്ടിയിരുന്നതിനാൽ കടുംബം കടുത്ത പ്രതിസന്ധിയിലായിരുന്നു. ഇതിനിടയിലാണ് സമാന അസുഖം ബാധിച്ച കണ്ണൂർ മാട്ടൂലിലെ മുഹമ്മദ് എന്ന കുഞ്ഞിന് ഏഴ് ദിവസം കൊണ്ട് മരുന്നിനായി 18 കോടി രൂപ എല്ലാവരും ചേർന്ന് സമാഹരിച്ചത്.

പിന്നാലെ അബ്ദുസ്സമദ് സമദാനി എം പി രക്ഷാധികാരിയും മഞ്ഞളാംകുഴി അലി എം എല്‍ എ ചെയര്‍മാനുമായി ഇമ്രാന്‍ ചികിത്സാ സഹായ കമ്മറ്റിക്ക് രൂപം നല്‍കി പകരം പണം ശേഖരിച്ച് വരികയായിരുന്നു. അതിനിടയിലാണ് കുഞ്ഞിന്റെ മരണം.ആരിഫിന്റെയും റമീസയുടെയും ആദ്യത്തെ കുട്ടിയും സമാന രോഗം ബാധിച്ചാണ് മരിച്ചത്. ഇമ്രാന്‍ ജനിച്ച് മുപ്പതോളം ദിവസങ്ങള്‍ക്ക് ശേഷമാണ് അസുഖം തിരിച്ചറിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+