Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഫ്രിക്കയില്‍ സ്വര്‍ണഘനനത്തിന് പോയത് ചട്ടലംഘനം; പിവി അന്‍വര്‍ മാപ്പ് പറയണമെന്ന് മുരളീധരന്‍

കോഴിക്കോട്: നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍ രംഗത്ത്. സഭ സമ്മേളനത്തില്‍ പങ്കെടുക്കാതെ അഫ്രിക്കയില്‍ സ്വര്‍ണഘനനത്തിന് പോയത് ഗുരുതര ചട്ടലംഘനമാണെന്നും അന്‍വറിന്റെ മോശം പ്രതികരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളോട് എംഎല്‍എയെ കൊണ്ട് മാപ്പ് പറയിപ്പിക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.

പുല്‍തകിടില്‍ മാലാഖയെ പോലെ സുന്ദരിയായി നടി എസ്തര്‍ അനില്‍; ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറല്‍

pv

നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നും എം എല്‍ എ പി വി അന്‍വര്‍ അപ്രത്യക്ഷനായെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മാതൃഭൂമി ന്യൂസാണ് എംഎല്‍എയെ കാണാനില്ല എന്ന തരത്തില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലപാടാണ് എം എല്‍ എ സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിലായിരുന്നു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എംഎല്‍എയുടെ പ്രതികരണം പുറത്തുവന്നിരുന്നു. ആഫ്രിക്കയിലെ സിയേറ ലിയോണില്‍ നിന്ന് മീഡിയ വണ്ണിന് വീഡിയോ കോണ്‍ഫറന്‍സ് വഴി അനുവദിച്ച അഭമുഖത്തിലാണ് പി വി അന്‍വര്‍ പ്രതികരിച്ചത്. കള്ളവാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങളാണ് തന്നെ നാടുകടത്തിയതെന്നും ബിസിനസ് ആവശ്യാര്‍ത്ഥം ആഫ്രിക്കയിലെ സിയേറ ലിയോണിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ രാജ്യത്ത് എത്തിയത് സ്വര്‍ണ ഖനനത്തിലാണെന്നും അന്‍വര്‍ വ്യക്തമാക്കുന്നു. സാമ്പത്തിക ബാധ്യത കാരണം നാട്ടില്‍ നില്‍ക്കാന്‍ വയ്യാതെയാണ് ആഫ്രിക്കയില്‍ സ്വര്‍ണ ഖനനത്തിന് വന്നതെന്നും പാര്‍ട്ടിയുടെ അനുമതിയോടെ മൂന്ന് മാസം ലീവെടുത്താണ് ഇവിടേക്ക് വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നാട്ടില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടാണ് താന്‍ ഇവിടെ എത്തിയതെന്നും അദ്ദേഹം അറിയിച്ചിരുന്നു.

മാതൃഭൂമി വാര്‍ത്തയ്‌ക്കെതിരെ പിവി അന്‍വര്‍ എം എല്‍ എ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ്

'അന്‍വര്‍ എവിടെ?
ഫോണ്‍ സ്വിച്ഡ് ഓഫ്
നിലമ്പൂരില്‍ നിന്ന് മുങ്ങി'
മാതൃഭൂമി ലേഖകന്റെ രാവിലത്തെ റിപ്പോര്‍ട്ടിംഗിന്റെ തലക്കെട്ടുകളാണ് മുകളില്‍..
കാര്യങ്ങള്‍ കൃത്യമായി എന്റെ പാര്‍ട്ടിയേയും ജനങ്ങളെയും ധരിപ്പിച്ചിട്ടുണ്ട്. കണ്ട പത്രക്കാരേയും കോണ്‍ഗ്രസുകാരേയും അറിയിച്ചിട്ടില്ല. എനിക്കതിന്റെ കാര്യവുമില്ല. ഇതിലും വലിയ കഥകള്‍ നീയൊക്കെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നെ എഴുതി ഒട്ടിച്ചിരുന്നു. എനിക്ക് നല്ല വിസിബിലിറ്റിയും എന്‍ട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം ഒരു രോമത്തില്‍ തൊടാന്‍ പോലും നിനക്കൊന്നും കഴിഞ്ഞിട്ടില്ല.
ഇനി പറയാനുള്ളത് മാതൃഭൂമി റിപ്പോര്‍ട്ടറോടാണ്..

'ആര്യാടന്റെ വീടിന്റെ പിന്നാമ്പുറത്ത് നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്‌ക്കോണം.അതിനപ്പുറം നിനക്ക് ഒരു ചുക്കും നിലമ്പൂരില്‍ കാട്ടാന്‍ കഴിയില്ല. നിന്റെയോ നിന്റെ തന്തയുടെയോ ഒസ്യത്ത് വാങ്ങിയല്ല പി വി അന്‍വര്‍ നിലമ്പൂരില്‍ നിന്ന് എം എല്‍ എ ആയത്. മുങ്ങിയത് ഞാനല്ല.. നിന്റെ തന്തയാണ്.'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+