Get Updates
Get notified of breaking news, exclusive insights, and must-see stories!

'80:20 അനുപാതം മുസ്ലിങ്ങളോട് സര്‍ക്കാര്‍ കാണിച്ച ചതി; കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് വേഗം സമര്‍പ്പിക്കണം'

കോഴിക്കോട്: ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ 80-20 അനുപാതം ഹൈക്കോടതി റദ്ദാക്കിയിരിക്കെ, പ്രതികരണവുമായി എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍. പാലോളി കമ്മിറ്റി നിര്‍ദേശിച്ച മുസ്ലിങ്ങള്‍ക്കുള്ള പദ്ധതികളുടെ ആനുകൂല്യം പൂര്‍ണമായും മുസ്ലിങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതായിരുന്നു. എന്നാല്‍ ഇത് നടപ്പാക്കുമ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് അത് 80-20 അനുപാതമാക്കി. പുതിയ ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയില്‍ നിന്ന് ത്വരിത നടപടി വേണം. ക്രൈസ്തവരുടെ ക്ഷേമത്തിനായി നിയോഗിച്ച കോശി കമ്മീഷന്‍ വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും അത് നടപ്പാക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സത്താര്‍ പന്തല്ലൂരിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...

p

സച്ചാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാന്‍ കേരളത്തില്‍ പാലോളി കമ്മിറ്റി വന്നു. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വന്ന സ്‌കോളര്‍ഷിപ്പ് പദ്ധതി മുഴുവന്‍ മുസ്ലിംകള്‍ക്കും അവകാശപ്പെട്ടതായിരുന്നു. പക്ഷേ, സര്‍ക്കാര്‍ അതിലേക്ക് ക്രിസ്ത്യാനികളെ കൂടി പരിഗണിച്ചു. ആനുകൂല്യങ്ങളില്‍ മുസ്ലിംകള്‍ക്ക് 80 ഉം ക്രിസ്ത്യാനികളിലെ പിന്നാക്ക അവസ്ഥ അനുഭവിക്കുന്നവരെ പരിഗണിച്ചു അവര്‍ക്ക് 20 ഉം നല്‍കി.

സത്യത്തില്‍ മുസ്ലിംകളോട് അന്നത്തെ സര്‍ക്കാര്‍ കാണിച്ച ചതിയായിരുന്നു ഈ 80: 20 അനുപാതം. മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ട പദ്ധതികളുടെ 100% വും മുസ്ലിംകള്‍ക്ക് അവകാശപ്പെട്ടതായിരുന്നു. ഈ ചതിയിലൂടെ 20% ആനുകൂല്യം തടയപ്പെടുക മാത്രമല്ല, കേരളത്തില്‍ ഒരു വര്‍ഗീയ ചേരിതിരിവിന് അത് പിന്നീട് കാരണമാവുകയും ചെയ്തു. മുസ്ലിം സ്‌കോളര്‍ഷിപ്പ് വെറും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പായി മാറി. അതു വെച്ച് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ 80% വും 27 ശതമാനമുള്ള മുസ്ലിംകള്‍ കൊണ്ടു പോവുകയും 19 ശതമാനമുള്ള ക്രിസ്ത്യാനികളെ അവഗണിക്കുകയും ചെയ്യുന്നു എന്നു പ്രചരിപ്പിച്ചു. അതൊരു വര്‍ഗീയ ചേരിതിരിവിന് നിമിത്തമായി. 80:20 കണക്കാക്കിയപ്പോള്‍ സഹിഷ്ണുത കാണിച്ചു മൗനം ദീക്ഷിച്ചതിന്റെ ദുരന്തമാണ് ഇപ്പോള്‍ മുസ് ലിംകള്‍ അനുഭവിക്കുന്നത്.

43ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ ചിത്രങ്ങള്‍ കാണാം

ഇപ്പോള്‍ കോടതി ആ അനുപാതം റദ്ദാക്കിയിരിക്കുന്നു. ഇനിയെങ്കിലും സര്‍ക്കാര്‍ മുസ്ലിംകളോട് നീതി കാണിക്കണം. ക്രിസ്ത്യന്‍ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് വേഗം സമര്‍പ്പിച്ചു അതിനനുസരിച്ച് ക്രിസ്ത്യാനികളെ പരിഗണിക്കണം. പാലോളി റിപ്പോര്‍ട്ട് അനുസരിച്ചുള്ള മുഴുവന്‍ ആനുകൂല്യവും പൂര്‍ണമായി മുസ് ലിംകള്‍ക്കു തന്നെ നല്‍കണം. ഇടതു പക്ഷത്തിന്റെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ പറഞ്ഞ വാഗ്ദാനമാണ് പാലോളി റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പിലാക്കുമെന്ന്. ന്യൂനപക്ഷ ക്ഷേമ ചുമതലയുള്ള മുഖ്യമന്ത്രി ഇക്കാര്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മധുരിമയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+