Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല വല്ല കോഴിഫാമും ആക്കേണ്ടിവരും, സുഗതകുമാരിക്കെതിരെ സോഷ്യല്‍ മീഡിയ

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് പറഞ്ഞ എഴുത്തുകാരി സുഗതകുമാരിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനങ്ങള്‍. സുപ്രീംകോടതിയില്‍ നിന്നും അനുമതി ലഭിച്ചാലും സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്നാണ് സുഗതകുമാരിയുടെ അഭിപ്രായം. തിരക്കിനിടയില്‍ കാമത്തിന്റെ നഖങ്ങളെ ചെറുക്കാന്‍ സ്ത്രീകള്‍ക്കാവില്ലെന്നും അവര്‍ പറയുകയുണ്ടായി.

ലൈംഗികാതിക്രമം നടക്കുമെന്ന പേടിയാണെങ്കില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരുടെ പ്രശ്‌നമല്ലേ ആദ്യം നിയന്ത്രിക്കേണ്ടതെന്ന് വിമര്‍ശകര്‍ ചോദിക്കുന്നു. സ്ത്രീ പ്രവേശനത്തെ മാത്രം വിലക്കി കൊണ്ട് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കേണ്ടതില്ലെന്നാണ് ചിലര്‍ പറയുന്നത്. ഇത് അനീതിയാണെന്നും ചിലര്‍ പോസ്റ്റിലൂടെ പറയുന്നു. ശബരിമലയിലെ പുരുഷഭക്തന്‍മാരെ സുഗതകുമാരിക്ക് നല്ല വിശ്വാസമാണെന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്.

ലൈംഗികാതിക്രമം

ലൈംഗികാതിക്രമം

ലൈംഗികാതിക്രമം നടക്കുമെന്ന പേടിയാണെങ്കില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരുടെ പ്രശ്‌നമല്ലേ ആദ്യം നിയന്ത്രിക്കേണ്ടതെന്ന് സുഗതകുമാരിയോട് ചിലര്‍ ചോദിക്കുന്നു.

വിലക്ക് രണ്ടുപേര്‍ക്കും ബാധകം

വിലക്ക് രണ്ടുപേര്‍ക്കും ബാധകം

സ്ത്രീ പ്രവേശനത്തെ മാത്രം വിലക്കി കൊണ്ട് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കേണ്ടതില്ലെന്നാണ് ചിലര്‍ പറയുന്നത്. ഇത് അനീതിയാണെന്നും വിമര്‍ശകര്‍ പറയുന്നു.

വ്രതം നോറ്റെത്തുന്ന ഭക്തര്‍

വ്രതം നോറ്റെത്തുന്ന ഭക്തര്‍

ശരീരശുദ്ധിയേക്കാള്‍ വേണ്ടത് മനശുദ്ധിയാണെന്നും ഇവര്‍ പറയുന്നു. 41ദിവസം വ്രതമെടുത്ത് ദേഹശുദ്ധിയും മനശുദ്ധിയും വരുത്തി തത്വമസിയായി എത്തുന്ന അയ്യപ്പഭക്തന്‍മാരുടെ കാമത്തിന്റെ നഖങ്ങള്‍ സ്ത്രീകള്‍ക്ക് നേരെ തിരിയുമെന്ന് സുഗതകുമാരി പറഞ്ഞത് മനസിലാകുന്നില്ലെന്നും വിമര്‍ശകര്‍ പറയുന്നു.

അയ്യപ്പന് സ്വസ്ഥതയില്ല

അയ്യപ്പന് സ്വസ്ഥതയില്ല

അയ്യപ്പന്‍ സ്വസ്ഥമായി ഇരിക്കാന്‍ വേണ്ടിയാണ് കാനനത്തില്‍ താമസമാക്കിയത്. അല്ലെങ്കില്‍ വല്ല നഗരത്തിലേക്കും വിട്ടാല്‍ പോരായിരുന്നോയെന്നും വിമര്‍ശകര്‍ ചോദിക്കുന്നു. യഥാര്‍ത്ഥ ഭക്തര്‍ അയ്യപ്പനെയെങ്കിലും ഒറ്റയ്ക്ക് വിടൂ എന്നും പറയുന്നു. അല്ലെങ്കില്‍ എല്ലാവരെയും ഒരുപോലെ പ്രവേശിപ്പിക്കണം.

കോഴിഫാം ആക്കാം

കോഴിഫാം ആക്കാം

വിശ്വാസങ്ങള്‍ കാലത്തിനനുസരിച്ച് മാറ്റേണ്ടതാണ്. അല്ലെങ്കില്‍ ശബരിമല ഇടിച്ചുനിരത്തി വല്ല കോഴിഫാമും ആക്കേണ്ടി വരുമെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.

ആര്‍ത്തവത്തെക്കുറിച്ച്

ആര്‍ത്തവത്തെക്കുറിച്ച്

ആര്‍ത്തവം ഒരിക്കലും അശുദ്ധിയാകുന്നില്ല. ഇത്തരം കാരണം പറഞ്ഞ് സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നത് വിവേചനമാണെന്നും ചിലര്‍ പ്രതികരിക്കുന്നു.

പീഡനങ്ങള്‍

പീഡനങ്ങള്‍

തിക്കിലും തിരക്കിലും സംഭവിക്കാവുന്ന പീഡനങ്ങളെക്കുറിച്ചാണ് സുഗതകുമാരി പറഞ്ഞത്. ഇതെങ്ങനെ തടയും? എങ്ങനെ പരിഹരിക്കുമെന്നും അവര്‍ ചോദിച്ചു.
സ്ത്രീകള്‍ക്കായി മാത്രം ശബരിമലനട പ്രത്യേകം തുറന്നാല്‍ അവിടെയുള്ള കടകളും കച്ചവടക്കാരും ജീവനക്കാരും മറ്റും സ്ത്രീ സൗഹാര്‍ദപരമായി പെരുമാറുമോയെന്നുമാണ് സുഗതകുമാരി ചോദിച്ചത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+