പിടിപ്പുകേടിന്റെ പേരോ പിണറായി വിജയന്‍.. സോഷ്യല്‍ മീഡിയയില്‍ വൈറലായി ന്യൂസ് അവര്‍ ചര്‍ച്ച...
പിണറായിയെ വിമര്‍ശിച്ച് ന്യൂസ് അവര്‍ ചര്‍ച്ച
തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് കെവിനെന്ന യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്. അദ്ദേഹത്തിന് സുരക്ഷയൊരുക്കുന്നതിന് വേണ്ടിയാണ് പോലീസ് കെവിന്റെ തട്ടിക്കൊണ്ടുപോകല്‍ കേസ് പോലും അന്വേഷിക്കാതിരിന്നതെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഈ സംഭവത്തെ തുടര്‍ന്ന് ഏഷ്യാനെറ്റിന്റെ ന്യൂസ് അവര്‍ ചര്‍ച്ച ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങായി കൊണ്ടിരിക്കുകയാണ്.
പിണറായിയെ പൊളിച്ചടിക്കുന്ന ചര്‍ച്ച കൂടിയാണിത്. വിഐപി എന്ന പദം തന്നെ അവസാനിപ്പിക്കണം. ജനാധിപത്യത്തില്‍ രാജാവെന്നോ പ്രജകളെന്നോ ഇല്ല. എല്ലാവരുടെയും ജീവന് ഒരേവിലയാണ്. പിണറായി വിജയന് കിട്ടുന്ന അതേ സുരക്ഷ തന്നെ കെവിന്‍ എന്ന ദളിത് യുവാവിനും കിട്ടണം. അക്രമികള്‍ക്ക് കൂട്ടുനില്‍ക്കാനല്ല നികുതി പണം കൊണ്ട് ജനാധിപത്യ കേരളം പോലീസിനെ ഉണ്ടാക്കിയതെന്നും ഇന്ന് കെവിന് നേരിട്ട അനുഭവം നാളെ പിണറായിക്കുമുണ്ടാവാമെന്ന് പറഞ്ഞാണ് ചര്‍ച്ച ആരംഭിക്കുന്നത്. ഇതിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പിടിപ്പുകേടിന്റെ പേരോ....
പിടിപ്പുകേടിന്റെ പേരോ എന്ന പേരിലാണ് ന്യൂസ് അവര്‍ സംഘടിപ്പിച്ചത്. സണ്ണി എം കപിക്കാട്, ജോസഫ് സി മാത്യു, റോയ് മാത്യു, അഡ്വ. മുഹമ്മദ് ഷാ എന്നിവരാണ് ന്യൂസ് അവറില്‍ പങ്കെടുത്തത്. മുഖ്യമന്ത്രി സുരക്ഷയൊരുക്കുക എന്നത് പോലീസിന്റെ കടമയാണെന്നും എന്നാല്‍ അതിന്റെ പേരില്‍ ഒരു സാധാരണ പൗരന് സുരക്ഷയൊരുക്കാന്‍ പോലീസിന് സാധിക്കുന്നില്ലെങ്കില്‍ അങ്ങനെയൊരു പോലീസിനെ സംസ്ഥാനത്തിന് ആവശ്യമില്ലെന്ന് ജോസഫ് സി മാത്യു പറയുന്നു. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ പോലീസിന് ആ പണി അറിയില്ല എന്നാണ് അതില്‍ നിന്ന് മനസിലാക്കേണ്ടതെന്നും അദ്ദേഹം പറയുന്നു.

എന്തിനാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്
വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടൊരു ചോദ്യം ജോസഫ് പി മാത്യു ചര്‍ച്ചയില്‍ ഉന്നയിക്കുകയും ചെയ്തു. മുഖ്യമന്ത്രി ഉദ്ഘാടന പരിപാടി പോലുള്ള അപ്രസക്തമായ കാര്യങ്ങള്‍ പോകുമ്പോള്‍ അദ്ദേഹം തന്റെ കര്‍ത്തവ്യങ്ങള്‍ മറന്നുപോവുകയാണെന്ന്് ജോസഫ് മാത്യു പറയുന്നു. എന്തിനാണ് ജനങ്ങള്‍ മുഖ്യമന്ത്രിയാക്കിയതെന്ന് പിണറായി ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും ജോസഫ് മാത്യു പറയുന്നു. ആഭ്യന്തര വകുപ്പ് പോലെയുള്ള നിര്‍ണായക വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്യുമ്പോള്‍ പ്രതീക്ഷിക്കുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്നതാണ്. അക്കാര്യം പിണറായിയുടെ പോലീസ് നടപ്പിലാക്കിയില്ലെന്നും ജോസഫ് പറഞ്ഞു.

പോലീസ് എന്തിനാണ്....
സംസ്ഥാനത്ത് ആവര്‍ത്തിച്ച സംഭവിക്കുന്ന ഇത്തരം മൃഗീയ കൊലപാതകങ്ങള്‍ വഴി പോലീസിന്റെ ആവശ്യം തന്നെ സംസ്ഥാനത്ത് അപ്രസക്തമാക്കിയിരിക്കുന്നു എന്ന് കാണിക്കുന്നതാണ്. സംഭവം നടന്ന് കേസെടുക്കാന്‍ മാത്രമാണ് പോലീസിന് താല്‍പര്യം. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പോലും പ്രതികളെ പിടിക്കാന്‍ നാല് സംഘത്തെ നിയമിച്ചു എന്നായിരുന്നു. ഒരു സംഘം പോലീസുകാരുണ്ടെങ്കില്‍ കെവിന്‍ എന്ന ചെറുപ്പക്കാരന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു. ഇവിടെ പോലീസ് തങ്ങളുടെ കടമ മറന്നിരിക്കുകയാണ്. രണ്ടാം വര്‍ഷം ആഘോഷിക്കുന്ന സര്‍ക്കാരിന് അതിനെ കുറിച്ച് ഒന്ന് പറയാന്‍ പോലും സാധിക്കാത്ത തരത്തിലാണ് അതിക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നത്.

നാണമില്ലേ പിണറായിക്ക്
ഇത്രയും വലിയൊരു സംഭവം കേരളത്തില്‍ നടന്നിട്ടും മുഖ്യമന്ത്രി യാതൊരു നാണവുമില്ലാത്ത നടത്തിയ പ്രതികരണത്തെയും ന്യൂസ് അവറില്‍ വലിച്ചുകീറിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതിന് വേണ്ടിയാണ് കേസന്വേഷിക്കാതിരുന്നതെന്ന നീനുവിന്റെ ആരോപണം മാധ്യമപ്രവര്‍ത്തക ചോദിച്ചപ്പോള്‍ പിണറായി അസ്വസ്ഥനാവുകയായിരുന്നു. മുഖ്യമന്ത്രി സുരക്ഷയൊരുക്കുന്നത് വഴി കുറ്റവാളികള്‍ക്ക് എന്തും ചെയ്യാന്‍ പറ്റുമെന്നാണോ നിങ്ങളുടെ കണ്ടുപിടിത്തം എന്നായിരുന്നു പിണറായിയുടെ ചോദ്യം. ഇതിനിടെ മാധ്യമപ്രവര്‍ത്തക ചോദ്യം പൂര്‍ണമാക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ ഉത്തരം പറഞ്ഞ് തീരട്ടെ എന്ന ധാര്‍ഷ്ട്യത്തോടെയുള്ള മറുപടിയുമാണ് അദ്ദേഹം നല്‍കിയത്.

നുണയുടെ ചീട്ടുകൊട്ടാരം
സുരക്ഷയൊരുക്കുന്നത് പ്രത്യേക ടീമാണെന്നും തന്റെ യാത്രയും ഈ സംഭവവമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു പിണറായി പറഞ്ഞത്. മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം അവരുടെ ചാനലിന്റേ നിലപാടാണ് രീതിയില്‍ അവതരിപ്പിക്കാനായിരുന്നു മുഖ്യമന്ത്രിക്ക് താല്‍പര്യവും. എന്നാല്‍ ഈ നുണയ്ക്ക് ആയുസ്സിലായിരുന്നു. ചീട്ടുകൊട്ടാരം പോലെ അത് തകര്‍ന്നടിഞ്ഞു. സുരക്ഷയൊരുക്കിയത് ഗാന്ധിനഗര്‍ എസ്‌ഐ തന്നെയാണെന്നും സുരക്ഷാ ടീമില്‍ അദ്ദേഹവുമുണ്ടായിരുന്നു എന്ന് തെളിവ് സഹിതം പുറത്ത് വരികയും ചെയ്തു. ഇതോടെ മുഖ്യമന്ത്രി കള്ളം പറഞ്ഞവനായി. അതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യങ്ങള്‍ വളരെ വേഗത്തില്‍ വൈറലാവുകയും ചെയ്തു.

ആരാണ് തങ്കുബ്രദര്‍?
മുഖ്യമന്ത്രി കോട്ടയത്ത് പങ്കെടുക്കാനെത്തിയ പരിപാടി പോലും യാതൊരു വിലയുമില്ലാത്തതാണ് എന്നതാണ് വാസ്തവം. തങ്കുബ്രദറിന്റെ സ്വകാര്യ ചടങ്ങിനാണ് മുഖ്യമന്ത്രി എത്തിയതും ഇത്ര വലിയ സുരക്ഷ ഒരുക്കിയതും. സോഷ്യല്‍ മീഡിയ ഇപ്പോഴും ചോദിക്കുന്ന ആരാണ് ഈ തങ്കുബ്രദറെന്നാണ്. 2008ല്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോള്‍ സാമ്പത്തിക തട്ടിപ്പുകളും മറ്റ് രോഗശാന്തി തട്ടിപ്പുകളുടെയും പേരില്‍ ഇയാളുടെ വസതികളില്‍ റെയ്ഡ് നടത്തിയിട്ടുണ്ടെന്ന് റോയ് മാത്യു പറയുന്നു. ഇങ്ങനെയുള്ള മോശം പശ്ചാത്തലമുള്ള ഒരാളുടെ ചടങ്ങിന് മുഖ്യമന്ത്രി പോയതില്‍ അദ്ഭുതം തോന്നുന്നു. തീര്‍ച്ചയായും ഇത്തരം പശ്ചാത്തലം ഇയാള്‍ക്കുണ്ടെന്ന് മുഖ്യമന്ത്രി ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടാവും. എന്നിട്ടും എന്ത് താല്‍പര്യമുണ്ടായിട്ടാണ് അദ്ദേഹം പോയത് എന്നത് അജ്ഞാതമാണ്. ആ ദിവസം കോട്ടയത്ത് മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന പരിപാടികളെല്ലാം കാര്യമായിട്ടുള്ളവയല്ലെന്നാണ് മനസിലാവുന്നത്.

ജാതിരഹിത കേരളമല്ല....
ജാതിരഹിത കേരളമെന്ന് മലയാളികള്‍ വെറുതെ വീമ്പടിക്കുന്ന സംഗതിയാണ്. കെവിന്റെ മരണം അത് തെളിയിക്കുന്നു. ദുരഭിമാന കൊലയാണ് ഇത്. അതിനേക്കാളും ശ്രദ്ധിക്കേണ്ടത്. എല്ലാം വീഴ്ച്ചയും വരുന്നത് മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പില്‍ നിന്നാണ്. എന്താണ് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന് നല്‍കുന്ന നിര്‍ദേശം. വെറുതെ സസ്‌പെന്‍ഷന്‍ കൊണ്ട് മാത്രം ജനങ്ങളുടെ കണ്ണില്‍ പൊടിയിടിനാണ് പിണറായി ശ്രമിക്കുന്നത്. മറുവശത്ത് പോലീസാകട്ടെ എന്തും ചെയ്യുന്ന ഒരു ക്രിമിനല്‍ സംഘമായി മാറിയിരിക്കുന്നു. കെവിന്റെ ഭാര്യയുടെ സഹോദരനില്‍ നിന്നും അച്ഛനില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന്റെ ഫലമായുണ്ടായതാണ് ആ കൊലപാതകം. പിണറായിക്ക് ഇതിന്റെ പാപക്കറയില്‍ നിന്ന് ഒരിക്കലും രക്ഷപ്പെടാനാവില്ലെന്നും സണ്ണി എം കപിക്കാട് ആരോപിച്ചു.












Click it and Unblock the Notifications