കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മുകാരനെ കൊന്നത് സിപിഎം, ആര്‍എസ്എസുകാരനെ കൊന്നത് ആര്‍എസ്എസ്.. കണ്ണൂരില്‍ നടക്കുന്നത് എന്ത്?

  • By Desk
Google Oneindia Malayalam News

നിയമന വിവാദത്തില്‍ മുഖം നഷ്ടപ്പെട്ടു നില്‍ക്കുന്ന സി പി എമ്മിനെ തല്‍ക്കാലത്തേക്ക് രക്ഷിക്കാന്‍ വേണ്ടി സി പി എം പ്രവര്‍ത്തകര്‍ തന്നെയാണോ സി പി എം പ്രവര്‍ത്തകനായ മോഹനനെ ഞായറാഴ്ച കൊന്നത്. ആണെന്നാണ് സോഷ്യല്‍ മീഡിയയിലെ ആര്‍ എസ് എസ് അനുകൂലികളില്‍ പലരും പരസ്യമായി പ്രതികരിച്ചത്.

Read Also: 8 വര്‍ഷം മുമ്പ് ഉത്തമനെ വെട്ടിയ പോലെ അവര്‍ രമിത്തിനെയും വെട്ടി.. കഴുത്തിന് തന്നെ.. വെട്ടിയത് സിപിഎമ്മുകാര്‍ തന്നെ?

ഇന്ന് കണ്ണൂര്‍ പിണറായിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചപ്പോള്‍, സോഷ്യല്‍ മീഡിയയിലെ സി പി എം അനുകൂലികള്‍ പ്രതികരിക്കുന്നത് ഇതേ സ്വരത്തിലാണ്. സി പി എം പ്രതികാരം തീര്‍ത്തു എന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി, രമിത് എന്ന ആര്‍ എസ് എസ് പ്രവര്‍ത്തകനെ ആര്‍ എസ് എസുകാര്‍ തന്നെ കൊല്ലുകയായിരുന്നു പോലും.. എന്താണ് കണ്ണൂരില്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്?

മോഹനനെ കൊന്നത് ആരാണ്

മോഹനനെ കൊന്നത് ആരാണ്

ആര്‍ എസ് എസുകാരാണ് മോഹനനെ കൊന്നത് എന്നാണ് കൊലപാതക വാര്‍ത്ത പുറത്തുവിട്ടുകൊണ്ട് തന്നെ പലരും പറഞ്ഞത്. പോലീസ് പോലും സ്ഥിരീകരിക്കുന്നതിന് മുമ്പായിരുന്നു ഇത്. മുഖംമൂടി ധാരികളാണ് മോഹനനെ കൊലപ്പെടുത്തിയത്. എന്നാല്‍ സി പി എം ബ്രാഞ്ച് സെക്രട്ടറിയായ മോഹനെന കൊന്നതില്‍ ആര്‍ എസ് എസിന് പങ്കില്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചത്.

മോഹനനെ കൊന്നത് എന്തിന്

മോഹനനെ കൊന്നത് എന്തിന്

സി പി എമ്മിലെ നിയമന വിവാദം ചോദ്യം ചെയ്തതിനാണ് ബ്രാഞ്ച് സെക്രട്ടറി കൂടിയായ മോഹനനെ സി പി എമ്മുകാര്‍ തന്നെ വെട്ടിക്കൊലപ്പെടുത്തിയത് എന്ന് പലരും പോസ്റ്റുകള്‍ ഇട്ടു. ആസൂത്രിതമായ ഒരു നീക്കം പോലെയായിരുന്നു ഈ കാംപെയ്ന്‍. ഇതല്ലാതെ സി പി എമ്മുകാര്‍ കൊന്നു എന്നതിന് വേറെയും കാരണങ്ങള്‍ അവര്‍ പറഞ്ഞു.

ഇപ്പോള്‍ സംഭവിക്കുന്നത്

ഇപ്പോള്‍ സംഭവിക്കുന്നത്

മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടില്‍ 48 മണിക്കൂറിനിടെ രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകവും അരങ്ങേറിയിരിക്കുകയാണ്. ബി ജെ പി പ്രവര്‍ത്തകനായ രമിത്തിനെ കൊലപ്പെടുത്തിയത് സി പി എം പ്രവര്‍ത്തകനായ മോഹനനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമായിട്ടാണെന്ന് പരക്കെ പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതിനെയും മറികടക്കുന്ന ചില വാദങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു.

കൊന്നത് ആര്‍ എസ് എസ് തന്നെയോ

കൊന്നത് ആര്‍ എസ് എസ് തന്നെയോ

ആര്‍ എസ് എസ് പ്രവര്‍ത്തകനായ രമിത്തിനെ കൊന്നത് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ തന്നെയാണ് എന്നാണ് പ്രചാരണം നടക്കുന്നത്. എന്നിട്ട് സി പി എം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ കുഴിച്ചാലില്‍ മോഹനനെ കൊന്നതിന്റെ പ്രതികാരം എന്ന് വരുത്തിത്തീര്‍ക്കുകയാണത്രെ ചെയ്യുന്നത്.

ആരാണീ രമിത്ത്

ആരാണീ രമിത്ത്

എട്ട് വര്‍ഷം മുമ്പ് സി പി എം പ്രവര്‍ത്തകരുടെ വെട്ടേറ്റ് മരിച്ച ഉത്തമന്റെ മകനാണ് ഇന്ന് കൊല്ലപ്പെട്ട രമിത്. ബി ജെ പി പ്രവര്‍ത്തകനായ രമിത്തിന്റെ അച്ഛനെയും രാഷ്ട്രീയ എതിരാളികള്‍ കൊന്നതാണ്. പിണറായി ടൗണിന് സമീപത്തുള്ള പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ചാണ് രമിത്തിനെ വെട്ടിയത്. കഴുത്തിനായിരുന്നു വെട്ട്. ആഴത്തില്‍ മുറിവേറ്റ രമിത്തിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആരാണീ പ്രചാരണങ്ങള്‍ക്ക് പിന്നില്‍

ആരാണീ പ്രചാരണങ്ങള്‍ക്ക് പിന്നില്‍

കണ്ണൂരില്‍ രണ്ട് പാര്‍ട്ടിയിലും പെട്ട ആളുകള്‍ പരസ്പരം കൊല്ലുന്നത് ഇതാദ്യമായിട്ടല്ല. പക്ഷേ കൊന്നത് മറ്റേ പാര്‍ട്ടിക്കാരാണ് എന്നും എന്നിട്ട തങ്ങളെ കുറ്റക്കാരാക്കുകയാണ് എന്നുമുള്ള തരത്തില്‍ പ്രചാരണം നടക്കുന്നത് ഇതാദ്യമായിട്ടാണ്. ഗ്രൂപ്പുകളായിട്ടാണ് പ്രചാരണം എന്നതും ശ്രദ്ധേയമാണ്.

മുഖ്യമന്ത്രി എന്ത് പറയും

മുഖ്യമന്ത്രി എന്ത് പറയും

കേരള മുഖ്യമന്ത്രിയായ പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്താണ് ഈ രണ്ട് കൊലപാതകങ്ങളും നടന്നത്. കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറഞ്ഞിരുന്നു. ഇപ്പോഴത്തെ കൊലപാതകങ്ങളെക്കുറിച്ചും പിണറായി വിജയന് ഇതേ അഭിപ്രായമാണോ ഉള്ളത് എന്ന് കണ്ട് തന്നെ അറിയണം.

English summary
Who killed RSS worker Ramith? See what social media groups think about Political murder series in Kannur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X