കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴര മണിക്കൂർ; 893 പേര്‍ക്ക് വാക്‌സിന്‍, ചറപറാ കുത്തി വിടുകയായിരുന്നോ? മന്ത്രിക്ക് പൊങ്കാല

Google Oneindia Malayalam News

ചെങ്ങന്നൂർ: ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സായ പുഷ്പലത ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ് രംഗത്ത് വന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിരിക്കുകയാണ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരിട്ട് ആശുപത്രിയില്‍ എത്തുകയും പുഷ്പലതയെ അഭിനന്ദിക്കുകയും ചെയ്തു.

എന്നാല്‍ 893 പേര്‍ക്ക് ഏഴര മണിക്കൂറിനുളളില്‍ എങ്ങനെ ആണ് കുത്തി വെയ്്ക്കാന്‍ സാധിക്കുന്നത് എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്. അര മിനുറ്റ് പോലും തികച്ച് ഒരാള്‍ക്ക് കിട്ടില്ലെന്നും അത്തരത്തില്‍ വേഗത്തില്‍ കുത്തി വിടേണ്ടതാണോ കൊവിഡ് വാക്‌സിന്‍ എന്നുമാണ് ചോദ്യം ഉയരുന്നത്.

പ്രണയത്തിന് വീട്ടുകാരുടെ പച്ചക്കൊടി, ബിഗ് ബോസ് താരം എലീന പടിക്കൽ വിവാഹിതയായി, ചിത്രങ്ങൾ

1

വാർത്തകളിൽ നിന്നും പുഷ്പലതയെ കുറിച്ച് അറിഞ്ഞാണ് ആരോഗ്യമന്ത്രി വീണാ ജോർജ് ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെത്തി നഴ്സായ പുഷ്പലതയെ കണ്ടത്. പുഷ്പലതയ്ക്ക് ഒപ്പമുളള ചിത്രങ്ങളും മന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ''നല്ലൊരു ടീംവർക്ക് അവിടെ നടക്കുന്നുണ്ട്. ജെ.എച്ച്.ഐ.മാരായ വിനീത്, ശ്രീരാജ്, ശ്രീദേവി, സ്റ്റാഫ് നഴ്‌സ് രമ്യ, അനിമോള്‍ എന്നിവരാണ് ടീമിലുള്ളത്. അവരേയും അഭിനന്ദിച്ചു'' എന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഈ പോസ്റ്റിന് വ്യത്യസ്തങ്ങളായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

2

'' ആരോഗ്യ പ്രവർത്തകരിൽ ഒരാൾ ഒരു മിനിറ്റിൽ രണ്ട് പേർക്ക് വാക്സിൻ കുത്തിവെപ്പ് നൽകേണ്ട അവസ്ഥ ഉണ്ടെങ്കിൽ അത് മാറാനുള്ള നടപടികൾ സ്വീകരിക്കണം എന്നപേക്ഷിക്കുന്നു. ഒരു മിനിറ്റിൽ രണ്ട് പേർക്ക്, അതായത് ഒരു മണിക്കൂറിൽ 100-ലധികം പേർക്ക് വാക്സിൻ കുത്തിവെപ്പ് നൽകേണ്ടിവരുന്ന ആരോഗ്യ പ്രവർത്തകരുടെ അവസ്ഥയിൽ സങ്കടമുണ്ട്. ഇതിനിടയിൽ അപ്രിയകരമായ എന്തെങ്കിലും സംഭവിച്ചാൽ മർദ്ദനം ഏൽക്കാൻ ആ ആരോഗ്യപ്രവർത്തകർ മാത്രമേ കാണൂ'' എന്നാണ് ഡോ. ജിനേഷ് പിഎസ് കമന്റ് ചെയ്തിരിക്കുന്നത്.

3

'' കഷ്ടം! ഏഴരമണിക്കൂറിൽ ഇത്രേം പേർക്ക് കുത്തിവെക്കുക എന്നത് വളരെ കഷ്ടമാണ്. ഇതിനെയൊക്കെ അലങ്കാരം ആക്കരുത്. Nurse Patient ratio എടുത്തു നോക്കി ബോധം കെടാൻ നോക്കണം എല്ലാവരും. ഡോക്ടർ patient ratio നോക്കുകയെ വേണ്ടാ. ഇടയ്ക്കിടെ തല്ല് കൊണ്ടാലും ആരും അറിയാറില്ലലോ. NB: എന്ന് മാത്രമല്ല ഈ ഒരാൾ മാത്രം ഇത്രേം പേരോടാണ് exposed ആകുന്നത്. മനുഷ്യനാണ്'' എന്ന് ഡോക്ടർ വീണ ജെഎസ് പ്രതികരിച്ചിരിക്കുന്നു.

4

മുൻ ആരോഗ്യമന്ത്രി പികെ ശ്രീമതിയും പോസ്റ്റിനോട് പ്രതികരിച്ചിട്ടുണ്ട്: '' അർപ്പണ ബോധവും മനുഷ്യസ്നേഹവും കൈമുതലയുള്ള പുഷ്പലത മാത്യകാ ആരോഗ്യ പ്രവർത്തക. അഭിന്ദനങ്ങൾ. ഇതു പോലെയുള്ള ആരോഗ്യ പ്രവർത്തകരെ ചേർത്തു പിടിക്കുന്ന ആരോഗ്യമന്ത്രി വീണാജോർജ്ജിനും അഭിനന്ദനങ്ങൾ! സ്നേഹത്തോടെ മുൻ ആരോഗ്യമന്ത്രി പി. കെ. ശ്രീമതി''.

5

മറ്റ് ചില കമന്റുകൾ നോക്കാം:

* 893 പേർക്ക് വാക്സിൻ നൽകിയത് അഭിനന്ദനങ്ങൾ മാഡം, പക്ഷേ ഒരു സംശയം മാം....450 മിനിറ്റ് സമയത്തിനുള്ളിൽ അല്പം എങ്കിലും ഇവർ വിശ്രമിച്ചു കാണില്ലേ...? ഇല്ലെങ്കിൽ തന്നെ ഒരാൾക്ക്, സ്രിഞ്ച് എടുത്തു വാക്സിൻ കൃത്യമായി നിറച്ച് ക്ലീൻ ചെയ്ത് ഇൻജക്ഷൻ എടുക്കാൻ പറ്റുന്നത് വെറും 30സെക്കൻറ്....... ഇത് തികച്ചും തെറ്റാണ് മാഡം,അവരെ വേണ്ടപോലെ ഉപദേശിച്ചു നല്ല രീതിയിൽ ജോലി ചെയ്യാൻ പറയുക.... പരീക്ഷിക്കുന്ന ഫീൽഡ് ഇതല്ലല്ലോ''

സാരിയിൽ അണിഞ്ഞൊരുങ്ങി ഭാവന, ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

6

* ഇങ്ങനെ വാക്സിൻ എടുത്ത് പോയ മനുഷ്യരുടെ അവസ്ഥയാണ് ഞാൻ ആലോചിച്ചത്. ചറപറാ കുത്തി വിടുകയായിരുന്നോ??? ഇത്രയും വലിയ മാരത്തോൺ വാക്സിനേഷൻ പുഷ്പലത ഒറ്റക്ക് എടുക്കാൻ കാരണം ജീവനക്കാരുടെ അപര്യാപ്തതയാകുമല്ലോ? ആയിരക്കണക്കിന് നഴ്സുമാരാണ് കൊറോണ കാരണം ജോലി നഷ്ടപ്പെട്ടും, പകുതി ശമ്പളത്തിലുമൊക്കെ ജോലി ചെയ്യുന്നത്. ദിവസ വേതന അടിസ്ഥാനത്തിലെങ്കിലും ആളുകളെ എടുത്ത് ഇത്തരം മാരത്തോൺ കുത്ത് അവസാനിപ്പിക്കുകയാണ് ആരോഗ്യ വകുപ്പ് ചെയ്യേണ്ടത്''.

7

* ഏഴര മണിക്കൂറിൽ 893 വാർത്തകൾ വായിക്കാൻ (സ്പീഡ് ന്യൂസ്‌ ) ആധുനിക സംവിധാനങ്ങൾ കൊണ്ട് കഴിഞ്ഞേക്കാം... പക്ഷെ 893 മനുഷ്യർക്ക് ഇത്രയും സമയത്തിനുള്ളിൽ സുരക്ഷിതമായി കുത്തിവയ്ക്കാൻ നിലവിൽ എന്ത് ആധുനിക സാങ്കേതിക വിദ്യയാണ് ഏർപ്പാടാക്കിയത്??? സ്വാഭാവികമായി ഉണ്ടാകുന്ന സംശയം ദൂരീകരിക്കാൻ ആരോഗ്യവകുപ്പ് തയ്യാറാകുമല്ലോ''

* '' ആ പാവം നഴ്സിനു എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. പക്ഷെ സർക്കാരിന്റെ പിടിപ്പ്‌ കേടു കൊണ്ടാണു ഒരു നഴ്സിനു ഇത്രയധികം ജോലി ചെയ്യേണ്ടി വരുന്നത്‌. കൃത്യമായ nurse patient ratio ഇല്ലാത്തത്‌ കൊണ്ടല്ലെ ഈ ദുരവസ്ഥ ആ നഴ്സിനു സംഭവിച്ചത്‌. ഇത്രയധികം ആളുകൾക്ക്‌ കുത്തി വക്കുന്നതിനിടയിൽ എന്തെങ്കിലും ഒരു എറർ അവരുടെ ഭാഗത്ത്‌ നിന്ന് വന്നാൽ ഈ പറയുന്ന നിങ്ങൾ അവരെ സപ്പോർട്ട്‌ ചെയ്യുമോ ??''

8

* '' ഇതും ഒരു നേട്ടമയാണോ കാണേണ്ടത്? ഒരു മിനിറ്റിൽ 2 പേർക്ക് വെച്ച് ഇൻജെക്ട് ചെയ്ത് തുടർച്ചയായി ഏഴര മണിക്കൂർ പണിയെടുക്കേണ്ടി വന്ന അവരുടെ അവസ്ഥ കൂടി മനസ്സിലാക്കണം.. യന്ത്രം അല്ല.. മനുഷ്യരാണ് അവർ... എന്നിട്ട് അതും നേട്ടമായി കൊണ്ടാടുമ്പോ ജോലിക്ക് പോലും പോകാതെ പണം വാങ്ങുന്ന കുറേ സാറാന്മാർ ടീവി യിലും fb യിലും ഈ വാർത്ത കണ്ട് കയ്യടിക്കുന്നു... സാധാരണക്കാർ പട്ടിണി വെച്ച് കഞ്ഞി വെച്ച് ജയ് വിളിക്കുന്നു...കപ്പൽ മാറിയാതെ പിടിച്ചേക്കുന്നത് ജനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും കഷ്ടപ്പാട് കൊണ്ട് മാത്രമാണ്...''

9

* ''അവസ്ഥ.. അതിനു കൈ അടിക്കാൻ കുറേ പേരും. ആവശ്യത്തിനു ആരോഗ്യ പ്രവർത്തകർ ഇല്ലാത്തതിന്റെ കുുറവിനെ paint അടിച്ച് വെളുപ്പിക്കൽ''.

* ഏഴര മണിക്കൂർ 893 വാക്സിൻ 30 സെക്കെന്റീൽ ഒരു വാക്സിൻ വീതം.. പാവത്തിന് ഒന്ന് മുള്ളാൻ പോലും സമയം കിട്ടിക്കാണില്ല.തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന ഈ മാലാഖമാരെ ഇങ്ങനെ ചൂഷണം ചെയ്തിട്ട് അത് ക്രെഡിറ്റായി എടുക്കാനും വേണം ഉളുപ്പ്.. നമ്മുടെ ആരോഗ്യമന്ത്രിക്ക് അതുണ്ടെന്ന് തെളിയിച്ചു''.

* ഇതൊരു ഒളിമ്പിക്‌സ് ഇനമല്ല. ആവശ്യത്തിനു ജോലിക്കാരെ നിയമിക്കുക. ഒരു നഴ്‌സ് ഒറ്റയ്ക്ക് ഇത്ര പേർക്ക് വാക്സിനേഷൻ എടുക്കേണ്ടി വരുന്നു എന്നത് ഒരു നേട്ടമായി തോന്നുന്നില്ല. അവർ അനുഭവിച്ച അമിത ജോലി ഭാരമായിട്ടാണ്‌ മനസ്സിലാവുന്നത്. സിസ്റ്ററിന് ആദരവ്''

Recommended Video

cmsvideo
India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam

English summary
Social Media rage against HM Veena George over post on nurse giving vaccine to 893 within 7.5 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X