• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രളയക്കെടുതിയിൽ കേരളം, മോദിയുടെ ടിവി ഷോ കാണണമെന്ന് കെ സുരേന്ദ്രൻ, ഫേസ്ബുക്കിൽ കൂട്ടപ്പൊങ്കാല

cmsvideo
  സുരേന്ദ്രന്റെ മോദി പരസ്യത്തിന് താഴെ പൊങ്കാലയിട്ട് ജനങ്ങള്‍ | Oneindia Malayalam

  കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി അതിഥിയായി പങ്കെടുത്ത മാന്‍ വേഴ്‌സസ് വൈല്‍ഡ് എന്ന പരിപാടി തിങ്കളാഴ്ച രാത്രിയാണ് ഡിസ്‌കവറി ചാനല്‍ സംപ്രേഷണം ചെയ്തത്. പുല്‍വാമ ആക്രമണ സമയത്ത് ഷൂട്ട് ചെയ്തത് എന്ന് ആരോപിക്കപ്പെടുന്ന പരിപാടി നേരത്തെ തന്നെ വിവാദത്തിലായിരുന്നു. അതിനിടെ പരിപാടി കാണാന്‍ ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് വെട്ടിലായിരിക്കുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍.

  പ്രളയ സമാന സാഹചര്യത്തിലൂടെ കേരളം കടന്ന് പോകുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ അടക്കം ഭൂരിപക്ഷം പേരും സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുന്നത് പ്രളയവുമായി ബന്ധപ്പെട്ട അറിയിപ്പുകളും സഹായ അഭ്യര്‍ത്ഥനകളും മറ്റും പങ്ക് വെക്കാനാണ്. ഫേസ്ബുക്കില്‍ സജീവമായ കെ സുരേന്റെ പേജില്‍ പക്ഷേ അത്തരത്തിലൊന്നും കാണാനില്ല. അതേസമയം മോദിയുടെ പരിപാടി കാണാന്‍ പറയാന്‍ കെ സുരേന്ദ്രന്‍ മറന്നതുമില്ല. ഇതോടെയാണ് മലയാളികള്‍ക്ക് കലി ഇളകിയത്. സുരേന്ദ്രന്റെ പോസ്റ്റിന് കൂട്ടപ്പൊങ്കാലയാണ് ലഭിക്കുന്നത്.

  'കാണുക ഇന്ന് രാത്രി 9 മണിക്ക്'

  'കാണുക ഇന്ന് രാത്രി 9 മണിക്ക്'

  തിങ്കളാഴ്ച വൈകിട്ടോടെയാണ് കെ സുരേന്ദ്രന്‍ മാന്‍ വേഴ്‌സസ് വൈല്‍്ഡ് കാണണം എന്നാവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. നരേന്ദ്ര മോദി പരിപാടിയുടെ അവതാരകനായ ബിയര്‍ ഗ്രൈല്‍സിനൊപ്പം സെല്‍ഫിയെടുക്കുന്ന ചിത്രമുളള പോസ്റ്ററും കെ സുരേന്ദ്രന്‍ പോസ്്റ്റ് ചെയ്തിട്ടുണ്ട്. 'കാണുക ഇന്ന് രാത്രി 9 മണിക്ക്' എന്ന് കുറിപ്പുമിട്ടു. പ്രളയത്തില്‍ മനുഷ്യര്‍ മരിച്ച് വീഴുമ്പോഴല്ല ഇത് പറയേണ്ടത് എന്ന് ബിജെപി നേതാവിനെ ഓര്‍മ്മപ്പെടുത്തുകയാണ് സോഷ്യല്‍ മീഡിയ. സുരേന്ദ്രന്റെ പോസ്റ്റിന് ലഭിച്ച ചില കമന്റുകള്‍ നോക്കാം:

  കാണണമെന്നുണ്ട് ചേട്ടാ... പക്ഷെ

  കാണണമെന്നുണ്ട് ചേട്ടാ... പക്ഷെ

  * '' കാണണമെന്നുണ്ട് ചേട്ടാ... പക്ഷെ മണ്ണിനടിയിൽ മൃതദേഹം പോലും കണ്ടെടുക്കാനാകാതെ സഹജീവികൾ മരിച്ച് കിടക്കുമ്പോൾ എങ്ങനെ ഇത് കാണാൻ പറ്റും? കാണണമെന്നുണ്ട് ചേട്ടാ... പക്ഷെ കറണ്ടില്ല... മണിയാശാന്റെ കുഴപ്പമല്ല... കാറ്റിലും പ്രളയത്തിലും പോസ്റ്റുകൾ ഒക്കെയും നിലംപതിച്ചതാ.... കാണണമെന്നുണ്ട് ചേട്ടാ... പക്ഷെ ടെലിവിഷനില്ല... കാരണം അത് തകർന്നുപോയ വീടിനുള്ളിലാ... എങ്കിലും കാണാൻ ശ്രമിക്കാം... കാരണം പുൽവാമയിൽ 40 സൈനികർ കൊല്ലപ്പെട്ട ഭീകരാക്രമണം അറിഞ്ഞിട്ടും ജിം കോർബറ്റ‌് ദേശീയ ഉദ്യാനത്തിൽ ബോട്ട‌് സവാരി നടത്തി ഷൂട്ട് ചെയ്ത സംഭവമല്ലേ?''

  ആരും കാണാൻ മറക്കല്ലേ...

  ആരും കാണാൻ മറക്കല്ലേ...

  * " ആരും കാണാൻ മറക്കല്ലേ... അതും ഇന്ന് രാത്രി തന്നെ. അല്ലാതേ പ്രളയോം ദുരന്തോം ഒക്കെ മാറട്ടെ, എന്നിട്ട് youtubeലോ മറ്റോ കാണാം എന്നും വെച്ചിരുന്ന സകലതിന്റേം മുട്ടുകാല് തല്ലിയൊടിക്കും പറഞ്ഞേക്കാം. നിലമ്പൂർ, വയനാട് മേഖലകളിൽ ഉള്ളവർ പ്രത്യേകിച്ചും. കുട്ടനാടുകാർ നാളെ കണ്ടാലും മതി, അവിടെ വെള്ളപ്പൊക്കം മൂർച്ഛിച്ചു തുടങ്ങിയിട്ടല്ലേയുള്ളൂ...''

  * ''നിങ്ങൾക്ക് വട്ടാണെന്നുള്ളത് വീണ്ടും വീണ്ടും തെളിയിക്കുന്നതാണോ അതോ നാട്ടുകാർ മുഴുവൻ നിങ്ങളെയോർത്ത് സഹതപിക്കുവാൻ വേണ്ടിയാണോ?''

  ഒരു ദുരന്തം ഒന്ന് തീർന്നോട്ടെ

  ഒരു ദുരന്തം ഒന്ന് തീർന്നോട്ടെ

  * ''ടീവി വെള്ളത്തിനു അടിയിൽ ആണ് ജി പൊങ്ങി വന്നാൽ ഉടൻ കണ്ടോളാം''

  * ''പോത്തിനെന്ത് എത്തവാഴ എന്ന് ചോദിക്കുന്ന പോലെയാണ് സുരയ്ക്കെന്ത് പ്രളയം''

  * ''പ്രത്യേകിച്ച് പറയണമെന്നില്ല. ദുരന്തങ്ങളും ദുരിതങ്ങളും മാത്രമാണ് അടുത്തിടെ ചാനലുകളിൽ കാണുന്നത്...''

  * ''ഒരു ദുരന്തം ഒന്ന് തീർന്നോട്ടെ.... അതിനു മുന്നേ അടുത്ത ദുരന്തവും ആയിട്ട് വന്നേക്കുവാ... കഷ്ട്ടം തന്നെ''

  എന്ത് പ്രഹസനമാണ് ജീ..

  എന്ത് പ്രഹസനമാണ് ജീ..

  * '' സ്വന്തം പ്രസ്ഥാനത്തിലെ ഒരു പ്രവർത്തകന്റെ ജീവൻ നഷ്ടപ്പെട്ടിട്ടും ഡിസ്‌കവറി ചാനലിലെ മോദിജിയുടെ പരിപാടി കാണാൻ എല്ലാവരോടും അഭ്യർത്ഥിച്ച ആ നല്ല മനസ് ആരും കാണാതെ പോകരുത്''.

  * " ഇതൊക്കെ കാണുമ്പോൾ പ്രളയം ഒക്കെ ഒന്നും അല്ല എന്ന് തോന്നും''

  * '' ഇ സമയത്തും രാത്രി ടിവി യിൽ മോദിജിയുടെ കാട്ടിലെ കുട്ടൻ എന്ന പ്രോഗ്രാം കാണാൻ എല്ലാ മലയാളികളോടും ആഹ്വനം ചെയ്ത സുരേന്ദ്രൻ ജി ആണ് റിയൽ ഹീറോ''

  * '' ഞങ്ങടെ നേതാവായിപ്പോയി... ഇല്ലെങ്കിൽ രണ്ട് തെറി എങ്കിലും വിളിക്കമായിരുന്നു.... എന്ത് പ്രഹസനമാണ് ജീ..''

  അനവസരത്തിലുള്ള പോസ്റ്റ്‌ ആണ്

  അനവസരത്തിലുള്ള പോസ്റ്റ്‌ ആണ്

  * '' അനവസരത്തിലുള്ള പോസ്റ്റ്‌ ആണ് പിൻവലിക്കുന്നതാണ് ഉചിതം മിത്രമേ...''

  * '' പറ്റുമെങ്കിൽ ദുരിതാശ്വാസ ക്യാമ്പിൽ പ്രോജെക്ടറിന്റ സഹായത്തോടെ ബിഗ് സ്‌ക്രീനിൽ കാണിക്കണം. ഇതിലും വലിയ ദുരന്തമല്ലല്ലോ നമ്മൾ നേരിട്ടത് എന്ന് ഓർത്തു ആശ്വസിക്കട്ടെ പാവങ്ങൾ''.

  * '' വളപ്പാറയിലും മേപ്പാടിയിലും നിലമ്പൂരും ഓരോ ക്യാമ്പിലും ഓരോ ബിഗ് സ്ക്രീൻ വെക്കുക. മോഡി മുതലയെപ്പിടിച്ച നാടകം ക്യാമ്പുകളിൽ കഴിയുന്ന മനുഷ്യർ കൺനിറച്ച് കാണട്ടെ.''

  സുരേന്ദ്രന് പ്രത്യേകം നന്ദി

  സുരേന്ദ്രന് പ്രത്യേകം നന്ദി

  * ''എന്തോന്ന് സുരേന്ദ്രാ ഇച്ചിരി വകതിരിവൊക്കെ വേണ്ടേ ഒന്നുമില്ലെങ്കിലും ഒരു പാർട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനം വഹിക്കുന്നയാളല്ലെ. ഒരു നാട് ദുരിതം അനുഭവിക്കുമ്പോഴാണോ സർക്കസ് കാണാൻ പറയുന്നെ''

  * '' പ്രളയ ദുരിതത്തിൽ അകപ്പെട്ടിരിക്കുന്ന മലയാളികൾക്ക് ഇതു വലിയൊരു ആശ്വാസമാകും.. സുരേന്ദ്രന് പ്രത്യേകം നന്ദി. ''

  * '' നിങ്ങളെ പോലെ ഒരു പണിയും ഇല്ലാതെ ഇരിക്കുകയല്ല ഇത് കാണാൻ... കൂടപ്പിറപ്പുകൾ ദുരിതത്തിലാണ് അവരെ കാണാനേ സമയം ഉള്ളൂ..''

  നീറോ ചക്രവർത്തി വീണ വായിക്കുന്നു

  നീറോ ചക്രവർത്തി വീണ വായിക്കുന്നു

  * '' സുരേന്ദ്രാ നീയും നിന്റെ പാർട്ടിയും ഇവിടെ ഉയരാത്തതിന്റെ ഒരു കാരണം ഇതാണ് (പരിസര ബോധമില്ലാഴ്മ, ബുദ്ധി ശൂന്യത), ഒരായുസ്സിന്റെ പകുതിയും അതിലേറേയും കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം നഷ്ടപ്പെട്ടു കേമ്പുകളിൽ കഴിയുന്നവരോടാ നീ ഡിസ്ക്കവറി ടി.വി കാണാ൯ ഓരിയിടുന്നത്..''

  * ''നീയൊക്കെ എന്താ ജയിക്കാതേ എന്ന് ഇപ്പോ എങ്കിലും മനസ്സിലായോ...... റോമാ നഗരം കത്തി എരിയുമ്പോഴാ നീറോ ചക്രവർത്തി വീണ വായിക്കുന്നത്''

  * '' ദുരിതാശ്വാസ കേമ്പിൽ ടിവിയില്ല ഏതെങ്കിലും ബി ജെ പി ക്കാരോട് പറഞ്ഞ് എല്ലാ കേമ്പിലും ഓരോ ടീവി സംഘടിപ്പിച്ചു തരുവാൻ വിനീതമായി അപേക്ഷിക്കുന്നു''

  ഫേസ്ബുക്ക് പോസ്റ്റ്

  കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

  English summary
  Social Media slams K Surendran for promoting Modi's TV show when Kerala suffering in heavy rain
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X