കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതല്ല സുരേന്ദ്ര ശരിക്കും മുത്തലാഖ്... !! മോദിജിയെ ഉദാഹരിച്ച് സോഷ്യല്‍ മീഡിയയുടെ കിടിലന്‍ ക്ലാസ്!!

മലപ്പുറത്ത് മത്സരിക്കാന്‍ പോകുന്ന ഇടത്, വലത് മുന്നണി സ്ഥാനാര്‍ഥികള്‍ മുത്തലാഖിനെ കുറിച്ച് നിലപാട് വ്യക്തമാക്കണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന രാഷ്ട്രീയ നേതാവാണ് കെ സുരേന്ദ്രന്‍. ഇത്തരത്തില്‍ അദ്ദേഹം ഉണ്ടാക്കിയ വിവാദങ്ങള്‍ക്കും കൈയ്യും കണക്കുമില്ല. അടുത്തിടെ ബിജെപി കൊന്നിട്ടുണ്ടെന്ന സുരേന്ദ്രന്റെ വെളിപ്പെടുത്തലായിരുന്നു ചര്‍ച്ചയായിരുന്നത്. എന്നാല്‍ അതിനെയൊക്കെ മറക്കാനായി പുതിയൊരു വിവാദം ഒപ്പിച്ചിരിക്കുകയാണ് സുരേന്ദ്രന്‍.

മലപ്പുറം ഉപതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുത്തലാഖ് വിഷത്തില്‍ പത്ത് വോട്ട് പിടിക്കാനായി സുരേന്ദ്രന്‍ നടത്തിയ ശ്രമമാണ് എട്ടു നിലയില്‍ പൊട്ടിയിരിക്കുന്നത്. മുത്തലാഖിനെ കുറിച്ച് പറയുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ അപരിഷ്‌കൃത മതനിയമങ്ങളുടെ മറവില്‍ മൂന്നും നാലും കെട്ടുന്നതെന്ന് അബദ്ധം പറഞ്ഞതോടെയാണ് സോഷ്യല്‍ മീഡിയ സുരേന്ദ്രന്‍റെ പുറത്ത് പൊങ്കാല ആരംഭിച്ചത്.

 കൊണ്ടത് സുരേന്ദ്രന്

കൊണ്ടത് സുരേന്ദ്രന്

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇടതിനും വലതിനും കൊള്ളിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു പോസ്റ്റിട്ടത്. ഇതിലൂടെ വോട്ട് പിടിക്കാന്‍ തന്നെയാണ് സുരേന്ദ്രന്‍ ശ്രമിച്ചതും. എന്നാല്‍ പറഞ്ഞുവന്നപ്പോള്‍ കാര്യം കൈവിട്ട് പോവുകയായിരുന്നു.

 സുരേന്ദ്രന്റെ വല്ലുവിളി

സുരേന്ദ്രന്റെ വല്ലുവിളി

മലപ്പുറത്ത് മത്സരിക്കാന്‍ പോകുന്ന ഇടത്, വലത് മുന്നണി സ്ഥാനാര്‍ഥികള്‍ മുത്തലാഖിനെ കുറിച്ച് നിലപാട് വ്യക്തമാക്കണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം.ഇതിലൂടെ ബിജെപിക്ക് വോട്ട് നേടിയെടുക്കാനായിരുന്നു സുരേന്ദ്രന്‍ ശ്രമിച്ചത്.

 കുഴഞ്ഞ് മറിഞ്ഞ്

കുഴഞ്ഞ് മറിഞ്ഞ്

മുത്തലാക്കിനെ ബഹുഭാര്യത്വം എന്ന് പറഞ്ഞു കൊണ്ടാണ് സുരേന്ദ്രന്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.ഒരു മുസ്ലിം ഭൂരിപക്ഷ മണ്ഡലം എന്ന നിലയില്‍ ലക്ഷക്കണക്കിന് മുസ്ലിം സ്ത്രീകളാണ് ഇവിടെ വോട്ട് രേഖപ്പെടുത്താന്‍ പോകുന്നത്. ബഹുഭാര്യാത്വത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന മുസ്ലിം സ്ത്രീകളുടെ കാര്യത്തില്‍ പുരോഗമനം പ്രസംഗിക്കുന്ന ഇരുമുന്നണികള്‍ക്കും എന്തുപറയാനുണ്ടെന്നറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ടാകും എന്നാണ് സുരേന്ദ്രന്‍ പറയുന്നത്. മുത്തലാക്കിനെ കുറിച്ച് പറയുന്ന പോസ്റ്റില്‍ ബഹുഭാര്യാത്വത്തെ കുറിച്ചാണ് സുരേന്ദ്രന്‍ പറഞ്ഞിരിക്കുന്നത്.

ബ്ബബ്ബബ്ബ അടിക്കും

അപരിഷ്‌കൃതമായ മത നിയമങ്ങളുടെ മറവില്‍ മൂന്നു നാലും കെട്ടുന്ന സമ്പ്രദായമാണ് മുത്തലാഖെന്നാണ് സുരേന്ദ്രന്‍ വിളമ്പുന്നത്. ഇതാണ് സുരേന്ദ്രനെ അബദ്ധത്തിലാക്കിയിരിക്കുന്നത്. മുത്തലാഖിനെ കുറിച്ച് പരസ്യമായി ചര്‍ച്ച നടത്താനും സുരേന്ദ്രന്‍ വെല്ലുവിളിക്കുന്നു. അപ്പോള്‍ മുസ്ലിം സ്ത്രീകള്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് കാണാമെന്നും പുരോഗമനം വിളമ്പുന്ന സിപിഎം പോലും ബ്ബബ്ബബ്ബ അടിക്കുമെന്നും സുരേന്ദ്രന്‍.

 ചാണകസംഘി

ചാണകസംഘി

എന്നാല്‍ സുരേന്ദ്രന്റെ വായില്‍ നിന്ന് അബദ്ധം വിഴാന്‍ കാത്തിരുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസം ആരംഭിച്ചിട്ടുണ്ട്. ദുരേന്ദ്രനെന്നും ചാണകസംഘിയെന്നും ഉള്ളി സുരയെന്നുമൊക്കെ പരിഹാസം ഇതിനോടകം തന്നെ ഉയര്‍ന്നിരിക്കുകയാണ്. മുത്തലാഖിനെ കുറിച്ച് സുരേന്ദ്രന് പഠിപ്പിച്ചു കൊടുക്കുന്നവരും കുറവല്ല.

 മൂന്നും നാലും കെട്ടുന്നതല്ല

മൂന്നും നാലും കെട്ടുന്നതല്ല

മുത്തലാഖിനെ കുറിച്ച് സുരേന്ദ്രന് വ്യക്തമാക്കിക്കൊടുക്കുന്ന ബഷീര്‍ വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റും ഇതിനോടകം ശ്രദ്ധേയമായി. മൂന്നും നാലും കെട്ടുന്നതല്ല സുരേന്ദ്ര മുത്തലാക്കെന്ന് ബഷീര്‍ വിവരിക്കുന്നു. മോദിജി ചെയ്തത് പോലെ കെട്ടിയ പെണ്ണിനെ ഒറ്റയടിക്ക് മൊഴി ചൊല്ലുന്നതാണ് മുത്തലാക്കെന്ന് വ്യക്തമാക്കുകയാണ് ബഷീര്‍.

ഇപ്പോള്‍ നടക്കുന്നത്

മുത്തലാഖിനെ കുറിച്ച് ബഷീര്‍ വ്യക്തമായി പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. സുരേന്ദ്രന് മാത്രമല്ല മുത്തലാഖ് അവകാശത്തിനു വേണ്ടി വാദിക്കുന്നവര്‍ക്കും ഉപകാരപ്പെടുമെന്ന് ഇതില്‍ വ്യക്തമാക്കുന്നു. ഒരു നിലയ്ക്കും മുന്നോട്ട് പോകാന്‍ സാധ്യമല്ലെന്ന ഘട്ടത്തില്‍ മാത്രമാണ് ഇസ്ലാം ത്വലാഖ് അനുവദിക്കുന്നതെന്ന് ഇതില്‍ വ്യക്തമാക്കുന്നു.

 സുരേന്ദ്രനും മിണ്ടാട്ടമില്ല

സുരേന്ദ്രനും മിണ്ടാട്ടമില്ല

സാധാരണ സുരേന്ദ്രനെതിരായ ഇത്തരം വിമര്‍ശനങ്ങളെ പ്രതിരോധിച്ച് രംഗത്തെത്താറുള്ള അണികളെയൊന്നും ഇതുവരെ കണ്ടില്ല. തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും സുരേന്ദ്രനും ഒന്നും പ്രതികരിച്ചിട്ടില്ല.

English summary
social media study class for surendran on tripple talaque issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X