'കുറ്റം പറയാനൊക്കില്ല, യോഗിക്ക് ഇവിടെ പരിചയം നിങ്ങളെയൊക്കെ ആണല്ലോ', ബിജെപി നേതാക്കൾക്ക് പൊങ്കാല
കേരളത്തെ അപമാനിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. തിരഞ്ഞെടുപ്പിൽ തെറ്റായ തീരുമാനമെടുത്താൽ യുപി കേരളത്തെ പോലെ ആകും എന്നാണ് യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം വോട്ടർമാരോട് പറഞ്ഞത്. കേരളത്തെയും യുപിയേയും താരതമ്യം ചെയ്ത്, സംസ്ഥാനത്തിന്റെ നേട്ടങ്ങൾ നിരത്തി മുഖ്യമന്ത്രി പിണറായി വിജയൻ ചുട്ട മറുപടി യോഗിക്ക് നൽകുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ ബിജെപിയേയും യോഗിയേയും പരിഹസിച്ച് കൊണ്ട് ട്രോളുകൾ നിറയുകയാണ്. അതിനിടെ യുപിയേയും യോഗിയേയും പ്രതിരോധിക്കാൻ കഷ്ടപ്പെടുകയാണ് സംസ്ഥാന ബിജെപി നേതാക്കൾ. കെ സുരേന്ദ്രനും വി മുരളീധരനും അടക്കം യോഗിയെ ന്യായീകരിച്ച് രംഗത്തുണ്ട്. സോഷ്യൽ മീഡിയയുടെ പൊങ്കാലയും ബിജെപി നേതാക്കൾക്ക് ലഭിക്കുന്നുണ്ട്.

'ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണ്ണക്കള്ളക്കടത്തിന് ജയിലിൽ പോയിട്ടില്ല. കഴിഞ്ഞ അഞ്ചുകൊല്ലം ഒരൊറ്റ വർഗ്ഗീയ ലഹള നടന്നിട്ടില്ല. ഒരാൾ പോലും പോപ്പുലർ ഫ്രണ്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടില്ല. ഒരു രാഷ്ട്രീയ കൊലപാതകവും നടന്നിട്ടില്ല. കലാപകാരികളെ മുഴുവൻ ജയിലിലടച്ചു. പിന്നെ ടി. പി. ആർ ഒരിക്കൽപോലും ഇരുപത് കടന്നിട്ടില്ല. ഒരു കോവിഡ് മരണവും മറച്ചുവെച്ചില്ല. മുഖ്യമന്ത്രി പോയിട്ട് ഒരു മന്ത്രിപോലും അമേരിക്കയിൽ ചികിത്സക്കുപോയിട്ടില്ല. എല്ലാ ദിവസവും ആറുമണിക്ക് പത്രസമ്മേളനം നടത്തിയില്ലെന്ന കുറ്റം മാത്രമേ യോഗി ചെയ്തുള്ളൂ...' എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ പ്രതികരണം ഇങ്ങനെ: '' ഗൂണ്ടകൾ പാർട്ടി നടത്തുകയും കാൽ വെട്ടിയെടുത്ത് കറങ്ങി നടക്കുകയും പോലീസിനെ നോക്കി പല്ലിളിക്കുകയും ചെയ്യുന്ന നാടായി ഉത്തർപ്രദേശിനെ മാറ്റരുത് എന്നാണ് യോഗിജി ഉദ്ദേശിച്ചത്.. അഞ്ചു വർഷത്തെ യോഗി ഭരണം യുപിയിൽ നിയമവാഴ്ച ഉറപ്പാക്കിയെന്ന് കണക്കുകൾ(Source : CRB ) പറയുന്നു.. എസ്പി-ബിഎസ്പി അഴിമതി ഭരണം തകർത്ത യുപിയിൽ 5 വർഷം കൊണ്ട് വന്ന മാറ്റം ചെറുതല്ല... കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ യോഗിയുടെ ഭരണകാലത്ത് ജനങ്ങൾക്ക് ധൈര്യം ലഭിച്ചു. 3.5 കോടി ജനസംഖ്യയുള്ള കേരളം ഭരിക്കുന്നതു പോലെയല്ല 23.5 കോടി ജനങ്ങളുള്ള ഉത്തർപ്രദേശ് ഭരിക്കുന്നത് എന്നതും മറക്കരുത്..''

പികെ കൃഷ്ണദാസിന്റെ കുറിപ്പ്: ''ഇടതുമുന്നണി സർക്കാരിൻ്റെ ഭരണ പരാജയത്തെ കുറിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന വളച്ചൊടിച്ച് കേരളത്തിൻ്റെ പ്രാദേശിക വികാരം ഇളക്കിവിടാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത്. പിണറായി സർക്കാരിൻ്റെ ഭരണത്തിൽ കേരളം തീവ്രവാദികളുടെയും ഗുണ്ടകളുടെയും നാടായി മാറി. സമ്പൂർണമായി പരാജയപ്പെട്ട ആഭ്യന്തര വകുപ്പ് ജനങ്ങളുടെ സ്വര്യൈജീവിതം തകർത്തു. എസ്.ഡി.പി.കയും പോപ്പുലർ ഫ്രണ്ടും പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങൾ വിലസുന്നു. നിരപരാധികളെ കൊന്നും കൊലവിളിച്ചും ഗുണ്ടകൾ നിർപാതം അക്രമം തുടരുന്നു. ഒരു ചെറുപ്പക്കാരനെ കൊന്ന് പോലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടുതളളിയ കാഴ്ച ആരും മറന്നുകാണില്ല''.

''ആദിവാസി മേഖലകളിൽ ശിശുമരണ നിരക്ക് കുറഞ്ഞിട്ടില്ല. കോവിഡ് പ്രതിരോധം സമ്പൂർണ പരാജയമായിരുന്നു. കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഒരിടപെടലും കേരള സർക്കാർ ചെയ്തിട്ടില്ല. ഇക്കാര്യങ്ങളിലെല്ലാം യു.പി കേരളത്തിന് മാതൃകയാണ്. സർക്കാരിൻ്റെ പരാജയത്തെ കുറിച്ചും നയവൈകല്യങ്ങളെ കുറിച്ചും വിമർശിക്കുമ്പോൾ അത് കേരളത്തെ കുറിച്ചാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒക്കച്ചങ്ങായിമാരാണ്''.

ഫേസ്ബുക്കിൽ ലഭിക്കുന്ന ചില പ്രതികരണങ്ങൾ നോക്കാം:
* '' സ്വന്തം നാടിനെ അതേ നാട്ടിൽ ഇരുന്ന് കൊണ്ട് ആ നാടിന്റെ ആനുകൂല്യങ്ങൾ തിന്നുകൊണ്ടു വളർന്നവർ ആ നാടിനെ ഉയർച്ചയിൽ പരിഹസിച്ചു എന്നിട്ട് അവർ തന്നെ പറയുന്നു ഞങ്ങൾ രാജ്യസ്നേഹികളാണ് സത്യായിട്ടും''.
* ''ഞാൻ നിങ്ങളുടെ കൂടെയാണ് സാർ . നിങ്ങൾ നല്ലൊരു നേതാവാണ്.. ഇവിടത്തെ വിദ്യാഭാസമില്ലാത്ത ജനങ്ങൾ നിങ്ങളെ ഒരിക്കലും അംഗീകരിക്കില്ല. ഒരു പക്ഷേ നാളെയുടെ പ്രധാനമന്ത്രി വരെയും ആകാൻ കഴിവുള്ള ആളാണ്... നിങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന് ചേർന്നത് up യാണ്. ഇനി മുതൽ അങ്ങയുടെ സേവനം അവിടെയുള്ള ജനങ്ങൾക്ക് വേണ്ടിയാവട്ടെ''
* '' യോഗിയെ കുറ്റം പറയാൻ പറ്റില്ല. കാരണം യോഗിക്ക് കേരളത്തിൽ ആകെ പരിചയമുള്ളത് സുരൂനെയും, കുമ്മനത്തിനെയും പോലെയുള്ളവരെ ആണല്ലോ. യോഗിയുടെ വിചാരം കേരളം മുഴുവൻ അതുപോലെയുള്ള മണ്ടന്മാരുടെ നാടാണെന്നാണ്''.

* ''സ്വന്തം നാടിനെ കുറിച്ചു മോശമായി പറയുമ്പോൾ നാടിനോട് സ്നേഹമുള്ളവർ അതിനെ തിരുത്തുകയാണ് വേണ്ടത്,അല്ലാതെ അതിനെ ന്യായികരിക്കുകയല്ല വേണ്ടത്.കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ തനിക്കെല്ലാം ചാണകതിന്റെ വില പോലുമില്ല. ഇനി election ആവുമ്പോൾ താൻ വരും ഓരോ ന്യായികരണമായി,പക്ഷെ കേരളത്തിലെ ജനങ്ങൾ തനിക്ക് ഒന്നും വോട്ട് ചെയ്യില്ല കാരണം ഞങ്ങളുടെ നന്മയുള്ള കേരളം UP ആക്കാൻ താൽപര്യമില്ല''.
* ''യുപിയിൽ വൈദ്യുതി ഉള്ള വീടുകളുടെ എണ്ണം കുറവാണ് വിദ്യാഭ്യാസമുള്ള ആളുകളുടെ എണ്ണം കുറവാണ് ശൗചാലയം ഉള്ള വീടുകളും കുറവാണ് ശിശു മരണം കൂടുതൽ യുപിയിൽ തന്നെയാണ് ഭരണത്തിൽ ഒന്നാമത് കേരള അവസാനം യുപി എന്നിട്ടാണോ സുരേന്ദ്ര''
Recommended Video

* ''നമ്മുടെ കേരളത്തെ കുറിച്ച് ആരെങ്കിലും മോശമായി പറഞ്ഞാൽ താൻ ഉൾപ്പടെ ഉള്ള ചാണക സംഘികൾ ഒഴിച്ച് മറ്റെല്ലാവരും പ്രതികരിക്കും അത് കൊണ്ടാണെടോ ഇങ്ങനെയുള്ള വർഗീയതയും വൃത്തികെട്ട മനസ്സും ഉള്ള തന്നെപോലുള്ളവരെ ജനങ്ങൾ തിരഞ്ഞെടുപ്പിൽ തൂത്തെറിയുന്നത്''.
* ''ഒരു പക്ഷെ യോഗി പറഞ്ഞത് യൂപിയിലെ ബിജെപി പ്രവർത്തകരോട് ആയിരിക്കും, ഇലക്ഷൻ തോറ്റ് കേരളത്തെ പോലെ ആയാൽ ഇവിടെയും സങ്കികൾക്ക് പട്ടിയുടെ വില പോലും ഉണ്ടാകില്ല എന്നത്. കേരളത്തിലേ ഉള്ളി സുരയെയും തല്ലുകൊള്ളി സങ്കികളെയും കാണിച്ചു യൂപിയിലെ അണികളെ ഒന്ന് പേടിപ്പിച്ചതാ.. പക്ഷെ , പറഞ്ഞ വേദി മാറിപ്പോയി.. എട്ടിന്റെ പണിയും കിട്ടി.. ജനങ്ങൾ വസ്തുതയും കണക്കുകളും നിരത്തി കേരളത്തെയും യുപിയെയും താരതമ്യം ചെയ്യുന്നു''
* ''തീപ്പൊരി മറുപടി... ഇങ്ങനെ തന്നെ തുടരണം. മറ്റൊന്നും കംപെയർ ചെയ്യാതെ പിണറായി പാന്റീൻട്ടിട്ടുണ്ട് യോഗി ഇട്ടിട്ടില്ല, പിണറായി ഗൾഫിൽ പോയിണ്ട് യോഗി പോയിട്ടില്ല എന്നൊക്കെ പറയുമ്പോൾ, ഇങ്ങള് ഇനിയും ഇവിടെ മത്സരിക്കണം''.












Click it and Unblock the Notifications