കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ മുരളീധരന് ഞാനല്ല, സമൂഹം തന്നെ ശക്തമായ മറുപടി നല്‍കിയിട്ടുണ്ട്: മേയര്‍ ആര്യ രാജേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: തന്നെ അധിക്ഷേപിച്ച് സംസാരിച്ച കോണ്‍ഗ്രസ് എംപി കെ മുരളീധരന് സമൂഹം തക്കതായ മറുപടി നല്‍കിയിട്ടുണ്ടെന്ന് സിപിഎം നേതാവും തിരുവനന്തപുരം മേയറുമായ ആര്യാ രാജേന്ദ്രന്‍. ഞാന്‍ നിശബ്ദമായിരുന്നപ്പോഴും അദ്ദേഹത്തിനെതിരെ സമൂഹം ഒന്നടങ്കം ആ പരാമര്‍ശനം നടത്തിയ ആള്‍ക്കെതിരെ നില്‍ക്കുന്ന കാഴ്ചയാണ് ഇവിടെ കണ്ടത്. വലിയൊരു സ്ഥാനമുള്ള വ്യക്തിയാണ് അദ്ദേഹം. നമ്മളെ എല്ലാവരേയും പ്രതിനിധീകരിക്കുന്ന ഒരു എംപിയാണ്. അദ്ദേഹത്തിന്റെ സംസ്കാരമേ അദ്ദേഹത്തിന് പുറത്തും കാണിക്കാന്‍ സാധിക്കുകയുള്ളു.

ഈ അവസരത്തില്‍ എല്ലാം ഞങ്ങളുടെ എല്ലാം നേതാക്കള്‍ പലപ്പോഴായി പറഞ്ഞ വാക്കുകള്‍ മാത്രമേ ആലോചിച്ചിട്ടുള്ളു. " അവര്‍ എന്ന് എന്നെ അംഗീകരിച്ച് സംസാരിക്കുന്നോ, അന്ന് ഞാന്‍ തെറ്റായ മാര്‍ഗത്തിലാണ് എന്ന് ഞാന്‍ കണക്കാക്കണം. അവര്‍ ഇന്ന് എനിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നുണ്ടെങ്കില്‍ ഞാന്‍ ശരിയായ പാതയിലാണ് എന്ന് വിശ്വസിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍'- ആര്യ രാജേന്ദ്രന്‍ പറയുന്നു. ദി ക്യൂവിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തിരുവനന്തപുരം മേയര്‍.

ബിജെപിക്കും മായാവതിക്കും അഖിലേഷിന്റെ 'ഷോക്ക് ട്രീറ്റ്മെന്റ്': 6 എംഎല്‍എമാര്‍ എസ്പിയില്‍ബിജെപിക്കും മായാവതിക്കും അഖിലേഷിന്റെ 'ഷോക്ക് ട്രീറ്റ്മെന്റ്': 6 എംഎല്‍എമാര്‍ എസ്പിയില്‍

ബോധപൂര്‍വ്വം നമ്മുടെ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തിയത്

ബോധപൂര്‍വ്വം നമ്മുടെ സമൂഹത്തില്‍ നിന്നും എന്തൊക്കെ മാറ്റണമെന്ന് നാം തീരുമാനിക്കുകയും മാറ്റുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്ത്രീ വിരുദ്ധത. അങ്ങനെ മാറിപ്പോയ, സമൂഹ്യം മാറ്റിയെടുത്ത കാഴ്ച്ചപ്പാടിനെ തിരികെ കൊണ്ടുവരാന്‍ സ്ത്രീവിരുദ്ധത പറയുന്ന ചിലര്‍ നമ്മുടെ സമൂഹത്തില്‍ ഇപ്പോഴുമുണ്ട്. സ്ത്രീവിരുദ്ധ പരാമാര്‍ശം എന്നത് നമ്മുടെ നാട്ടില്‍ കാലാകാലമായി ഉണ്ടായിരുന്ന ഒരു സംഗതിയാണ്. ഈ ചിന്ത ബോധപൂര്‍വ്വമാണ് നമ്മുടെ സമൂഹം മാറ്റി നിര്‍ത്തിയത്. അല്ലാതെ ബോധമില്ലാതെ മാറിപ്പോയ ചിന്തയല്ല ഇത്.

ഡാ... ജോജു ഇതെങ്ങനെ ഉണ്ടടാ..; വൈറലായി ദിലീപ് സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍

അവര്‍ പറയുന്ന രീതിയില്‍ മറുപടി പറയാന്‍ തുടങ്ങി കഴിഞ്ഞാല്‍ അവരും നമ്മളും തമ്മില്‍

ചിലര്‍ ഇപ്പോഴും സ്ത്രീവിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു. അവര്‍ പറയുന്ന രീതിയില്‍ മറുപടി പറയാന്‍ തുടങ്ങി കഴിഞ്ഞാല്‍ അവരും നമ്മളും തമ്മില്‍ വ്യത്യാസമില്ല എന്ന് കരുതുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ട് തന്നെയാണ് വ്യക്തിപരമായി അത് എന്നെ ബാധിച്ചിട്ടില്ല എന്ന് പറയാനുള്ളും. സമൂഹം അയാള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. അത്തരം പരാമര്‍ശങ്ങള്‍ ഏന്റെ നേര്‍ക്ക് വരുമ്പോഴും നഗരസഭയുടെ പൊതു വിഷയത്തില്‍ ഇടപെടുക എന്നുള്ള രീതിയാണ് ഞാന‍് പിന്തുടര്‍ന്നിട്ടുള്ളത്. അതാണ് ഇടതുപക്ഷം എന്നെ പഠിപ്പിച്ചിട്ടുള്ളതെന്നും ആര്യാ രാജേന്ദ്രന്‍ അഭിമുഖത്തില്‍ പറയുന്നു.

മേയര്‍ എന്നൊരാള്‍ക്ക് എതിരെ പരാമര്‍ശം നടത്തിയത് കൊണ്ടല്ല പരാതി

മേയര്‍ എന്നൊരാള്‍ക്ക് എതിരെ പരാമര്‍ശം നടത്തിയത് കൊണ്ടല്ല പരാതി കൊടുത്തത്. സ്ത്രീകള്‍ക്ക് എതിരായ പരാമര്‍ശം ആയതുകൊണ്ടാണ് പരാതി നല്‍കിയത്. ഏതൊരു സ്ത്രീക്ക് എതിരെ പരാമര്‍ശം നടത്തിയാലും ജനങ്ങള്‍ രംഗത്ത് വരണം. അതുകൊണ്ടാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്. അദ്ദേഹം അടക്കമുള്ള ആളുകള്‍ നടത്തുന്ന ഇത്തരം നിലപാടുകളെ ഞാന്‍ അങ്ങനെ മാത്രമേ കാണുന്നുള്ളു. അദ്ദേഹം അടക്കമുള്ള ആളുകള്‍ എന്റെ പ്രായത്തിലൂടെ കടന്ന് വന്നതാണ്. ഞാനിവിടെ മേയറായിരിക്കുന്നത് നിരവധി ആളുകളെ പ്രതിനിധീകരിച്ചുകൊണ്ടാണ്.

എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു

ബാലസംഘം എന്ന പ്രസ്ഥാനത്തിന്റെ ഭാരവാഹി ആയിട്ടാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്ന് വരുന്നത്. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. കുട്ടികളേയും വിദ്യാര്‍ത്ഥികളേയും മാത്രമല്ല, യുവജനങ്ങളേയും സ്ത്രീകളേയും ഞാന്‍ പ്രതിനിധീകരിക്കുന്നുണ്ട്. ഇവരെയെല്ലാം മോശക്കാരാക്കി കാണുന്ന ഒരു നിലപാടാണ് ഈ വാചകങ്ങളിലൂടെ ഇവര്‍ ചെയ്യുന്നത്. രാഷ്ട്രീയ ഭേദമന്യേ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്. ഇടതുപക്ഷ കൃത്യമായ നടപടികള്‍ ആ വിഷയത്തില്‍ സ്വീകരിച്ചിട്ടുണ്ട്. പക്ഷെ മറ്റ് രാഷ്ട്രീയ പ്രസ്താനങ്ങളില്‍ ആരെങ്കിലും ഇത്തരത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി കഴിഞ്ഞാല്‍ അവരെ രാഷ്ട്രീയപരമായോ അവരുടെ സംഘടനാപരമായ ചോദ്യം ചെയ്യുന്നത് വിധേയമായിട്ടുണ്ടോ എന്നുള്ള ഒരു ചോദ്യം നമ്മുടെ മുന്നിലുണ്ടെന്നും ആര്യ പറയുന്നു.

കഴിഞ്ഞ ഭരണസമിതിയുടെ തുടര്‍ച്ച എന്ന നിലയില്‍ പ്രവര്‍ത്തിക്കുക

കഴിഞ്ഞ ഭരണസമിതിയുടെ തുടര്‍ച്ച എന്ന നിലയില്‍ പ്രവര്‍ത്തിക്കുക എന്നുള്ളത് തന്നെയായിരുന്നു ഏറ്റവും വലിയ കാര്യം. കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാനും പഠിക്കാനും സാധിച്ചു. കോവിഡന്റെ ഒരു രണ്ടാം തരഗം തന്നെയുണ്ടായി. ആ തരംഗത്തെ നേരിടുന്നതിനൊപ്പം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല ശ്രദ്ധ ഈ നഗരസഭ കൊടുത്തിട്ടുണ്ട്. കഴിഞ്ഞ ഭരണ സമിതി ഏറ്റെടുത്തതും തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പുതിയ പദ്ധതികളുടെ ആരംഭത്തിലേക്കും പൂര്‍ത്തീകരണത്തിലേക്കും പോകുക എന്നുള്ളതാണ് ആദ്യത്തെ വര്‍ഷം നമുക്ക് ഏറ്റെടുക്കാന്‍ സാധിച്ചത്.

സാങ്കേതിക കാരണങ്ങള്‍കൊണ്ട് ചില പ്രയാസങ്ങള്‍ നേരിട്ട പദ്ധതികളുണ്ട്

സാങ്കേതിക കാരണങ്ങള്‍കൊണ്ട് ചില പ്രയാസങ്ങള്‍ നേരിട്ട പദ്ധതികളുണ്ട്. ആ പദ്ധതികള്‍ എല്ലാം ഇപ്പോള്‍ പുനരാംഭിക്കാന്‍ സാധിച്ചു. കോവിഡ് വ്യാപനം, സിക തുടങ്ങിയ പ്രതിസന്ധികള്‍ എല്ലാം വന്ന സമയത്തും നഗരത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചുവെന്ന ഉറച്ച വിശ്വാസം ഉണ്ട്. ഇനി തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഈ സമയത്തില്‍ കിട്ടിയ അറിവും ജനപങ്കാളിത്തവുമാണ് നമ്മളെ മുന്നോട്ട് നയിക്കാന്‍ പോവുന്നതെന്നും ആര്യ രാജേന്ദ്രന്‍ പറയുന്നു.

കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 50 ശതമാനം സ്ത്രീ സംവരണം

കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 50 ശതമാനം സ്ത്രീ സംവരണം എന്നൊരു തീരുമാനം എടുത്തത് അന്നത്തെ ഇടതുപക്ഷ സര്‍ക്കാരാണ്. അങ്ങനെയുള്ളൊരു പ്രസ്ഥാനത്തിന്റെ ഭാഗമാണ് ഞാന്‍. തിരുവനന്തപുരം പോലെയുള്ള സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥലത്ത് യുവജനങ്ങളേയും സ്ത്രീകളേയും ഒരുപോലെ പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അങ്ങേയറ്റം അഭിമാനം ഉണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏറ്റവും കൂടുതല്‍ യുവജനങ്ങളെ രംഗത്ത് ഇറക്കിയത് ഇടതുപക്ഷമാണെങ്കില്‍ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്നും യുവജനങ്ങള്‍ വന്നിട്ടുണ്ട്. അവരെയും അംഗീകരിക്കുന്ന ഒരു സ്ഥിതി ഇവിടെ ഉണ്ടായിട്ടുണ്ടെന്നും മേയര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Recommended Video

cmsvideo
Mayor Arya Rajendran responds to BJP leader Karamana Ajith | Oneindia Malayalam

English summary
Society has given a strong response to K Muraleedharan: Mayor Arya Rajendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X