കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിത നായരുടെ രഹസ്യംപൊളിക്കാന്‍ നിയോഗം; കളം മാറ്റിച്ചവിട്ടി പ്രവാസി, ഒടുവില്‍ വിദേശത്തേക്ക് കടത്തി

കെബി ഗണേഷ് കുമാറിനെ സരിത പലതവണ ലക്ഷ്മി നായരെന്ന പേരില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: സോളാര്‍ കേസ് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചിരിക്കെ, കോണ്‍ഗ്രസ് നേതാക്കളെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ നിര്‍ത്തി അന്വേഷണത്തിന് ഒരുങ്ങുകയാണ് പിണറായി സര്‍ക്കാര്‍. ഈ വേളയിലാണ് സോളാര്‍ കേസ് അന്വേഷിച്ച സംഘവും ചില ഉന്നതരും സോളാറുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകള്‍ പുറത്തുവരുന്നത്. ഇപ്പോള്‍ പുറത്ത് ഉയര്‍ന്നുകേള്‍ക്കുന്നവര്‍ മാത്രമല്ല, മറ്റു പ്രമുഖ രാഷ്ട്രീയക്കാരും കേസില്‍ കുടുങ്ങുമായിരുന്നു.

കേസിലെ ബിജു രാധാകൃഷ്ണന്റെ ബന്ധു മോഹന്‍ദാസിന് എല്ലാവരെയും അറിയാമായിരുന്നുവെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദേശത്ത് ജോലി ചെയ്തിരുന്ന മോഹന്‍ദാസ് നാട്ടില്‍ സ്ഥിരമാക്കിയതോടെയാണ് സോളാര്‍ ടീമിലെത്തുന്നത്. അതും പര്‍ച്ചേസ് മാനേജരായി. ബിജുവിന്റെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം പിന്നീട് സരിതയുടെ വിശ്വസ്തനാകുകയായിരുന്നു.

മകളുടെ കല്യാണത്തിന്

മകളുടെ കല്യാണത്തിന്

മകളുടെ കല്യാണത്തിന് നാട്ടിലെത്തിയ മോഹന്‍ദാസ് പിന്നീട് ഖത്തറിലേക്ക് മടങ്ങേണ്ടെന്ന് തീരുമാനിച്ചു. ഈ വേളയിലാണ് ബിജു രാധാകൃഷ്ണന്‍ ഇയാളെ ടീം സോളാറിന്റെ പര്‍ച്ചേസ് മാനേജരാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിജുവിന് സരിതയില്‍ സംശയം

ബിജുവിന് സരിതയില്‍ സംശയം

പ്രവര്‍ത്തനം അധികം മുന്നോട്ടുപോകുന്നതിനിടെ തന്നെ ബിജുവിന് സരിതയുടെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നിയിരുന്നു. സരിതയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനുള്ള ഉത്തരവാദിത്തവും ബിജു മോഹന്‍ദാസിന് നല്‍കിയിരുന്നു.

ഡോ. ആര്‍ബി നായര്‍

ഡോ. ആര്‍ബി നായര്‍

ഡോ. ആര്‍ബി നായര്‍ എന്ന പേരിലാണ് ബിജു രാധാകൃഷ്ണന്‍ അന്ന് അറിയപ്പെട്ടിരുന്നത്. ബിജുവിന്റെ നിര്‍ദേശ പ്രകാരം ജോലി തുടങ്ങിയ മോഹന്‍ദാസ് പൂര്‍ണ സമയം സരിതക്കൊപ്പമുണ്ടായിരുന്നു. ഒടുവില്‍ സംഭവിച്ചത് മറ്റൊന്നാണ്.

സരിതയുടെ യാത്രകളില്‍

സരിതയുടെ യാത്രകളില്‍

മോഹന്‍ദാസ് സരിതയുടെ വിശ്വസ്തനായി മാറുകയാണ് പിന്നീട് ചെയ്തത്. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് സരിത നടത്തിയ യാത്രകളിലെല്ലാം ഒപ്പം മോഹന്‍ദാസുമുണ്ടായിരുന്നു.

മാറ്റങ്ങള്‍ ഇങ്ങനെ

മാറ്റങ്ങള്‍ ഇങ്ങനെ

അന്ന് ലക്ഷ്മി നായര്‍ എന്ന പേരിലാണ് സരിത നായര്‍ അറിയപ്പെട്ടിരുന്നത്. ബിജുവും സരിതയും മോഹന്‍ദാസും ഒരുമിച്ചായി പിന്നീടുള്ള യാത്രകള്‍. പലപ്പോഴും സരിതയും മോഹന്‍ദാസും മാത്രവും.

കേന്ദ്രമന്ത്രി സരിതയെ ചെയ്തത്

കേന്ദ്രമന്ത്രി സരിതയെ ചെയ്തത്

രാജ്യത്തിന്റെ പല ഭാഗങ്ങളും അവര്‍ സന്ദര്‍ശിച്ചു. ദില്ലിയിലും പല തവണ പോയി. ഒരു കേന്ദ്രമന്ത്രി തന്നോട് മോശമായി പെരുമാറിയെന്ന് സരിത മോഹന്‍ദാസിനോട് പറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഗണേഷ് കുമാര്‍ കാര്‍ അയക്കും

ഗണേഷ് കുമാര്‍ കാര്‍ അയക്കും

കെബി ഗണേഷ് കുമാറിനെ സരിത പലതവണ ലക്ഷ്മി നായരെന്ന പേരില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗണേഷ് കുമാര്‍ കാര്‍ അയക്കും. നിരന്തരം വിളിക്കുകയും ചെയ്യുമായിരുന്നുവെന്നും മോഹന്‍ദാസ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 സാമ്പത്തിക ഇടപാടുകള്‍

സാമ്പത്തിക ഇടപാടുകള്‍

പല സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോഴും മോഹന്‍ദാസ് കൂടെയുണ്ടായിരുന്നു. ഇയാള്‍ക്ക് കേസിലെ നിര്‍ണായക വിവരങ്ങള്‍ അറിയാമെന്ന് പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്നാണ് മോഹന്‍ദാസിനെ പോലീസ് ചോദ്യം ചെയ്തത്.

 പ്രമുഖരുടെ പേരുകള്‍

പ്രമുഖരുടെ പേരുകള്‍

ചോദ്യം ചെയ്തപ്പോഴാണ് ഇത്രയും വിവരങ്ങള്‍ ലഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പക്ഷേ, പല പ്രമുഖരുടെയും പേരുകള്‍ കൂടി മോഹന്‍ദാസ് പറഞ്ഞിരുന്നുവത്രെ. അത് പിന്നീട് രഹസ്യമാക്കുകയാണ് ചെയ്തത്.

ഒടുവില്‍ സംഭവിച്ചത്

ഒടുവില്‍ സംഭവിച്ചത്

പിന്നീട് കേസ് കൂടുതല്‍ വഷളാകുമെന്ന് കണ്ടപ്പോള്‍ മോഹന്‍ദാസിനെ ഖത്തറിലേക്ക് ജോലിക്ക് വിടുകയായിരുന്നു സോളാര്‍ ടീം. ഇവിടെ നിന്ന് വിളിച്ചുവരുത്തിയാണ് പോലീസ് ചോദ്യം ചെയ്തത്. ഉന്നത തലത്തില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് മോഹന്‍ദാസിനോട് തിരിച്ചു ഖത്തറിലേക്കു തന്നെ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

English summary
Solar Scam: Role of Biju Radhakrishnan's relative Mohandas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X